യുപിഎ കാലത്ത് കീറിയെറിഞ്ഞു: ഇന്ന് പിന്തുണ, വനിതാ സംവരണത്തില്‍ എസ്പിക്കും ബിഎസ്പിക്കും നിബന്ധനകളുണ്ട്
ലഖ്‌നൗ: രണ്ടാം യുപിഎ സർക്കാറിന്റെ കാലത്ത് വനിതാ സംവരണ ബില്ല് അവതരിപ്പിച്ചപ്പോള്‍ ഏറ്റവും കൂടുതല്‍ എതിർത്ത പാർട്ടികളായിരുന്നു എസ്പിയും ബിഎസ്പിയും. രാജ്യസഭയില്‍ ബില്‍ അവതരിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ ഇരുപാർട്ടികളുടേയും അംഗങ്ങള്‍ ബില്ലിന്റെ കോപ്പികള്‍ കീറിയെറിഞ്ഞ് പ്രതിഷേധിച്ചു. പ്രതിഷേധം ശക്തമായതോടെ ബില്‍ അവതരിപ്പിക്കാനുള്ള നീക്കത്തില്‍ നിന്നും യുപിഎ സർക്കാർ പിന്‍വാങ്ങുകയും ചെയ്തു.
നേരത്തെ ബില്ലിനെ എതിർത്ത അതേ എസ്പിയും ബിഎസ്പിയും കഴിഞ്ഞ ദിവസം പാർലമെന്റില്‍ അവതരിപ്പിച്ച ബില്ലിനെ പിന്തുണയ്ക്കുന്നതാണ് കണ്ടത്. എന്നാല്‍ ചില നിബന്ധനകളോടെയാണ് ഈ പിന്തുണ. വനിതാ സംവരണ ബില്ലില്‍ ഉപസംവരണം വേണമെന്നതാണ് ഇവരുടെ പ്രധാന ആവശ്യം. അതായത്പട്ടികജാതി, പട്ടിക വര്‍ഗ, ഒബിസി വിഭാഗങ്ങള്‍ക്ക് വനിതാ സംവരണത്തിന് അകത്ത് പ്രത്യേകം സംവരണം വേണമെന്ന് ഈ എസ്പി അടക്കുമുള്ള കക്ഷികള്‍ വാദിക്കുന്നു.

എസ്പി, ആർജെഡി, ബിഎസ്പി, ഝാര്‍ഖണ്ഡ് മുക്തി മോര്‍ച്ച എന്നീ പാര്‍ട്ടികളാണ് ബില്ലില്‍ ഉപസംവരണം ആവശ്യപ്പെട്ട് രംഗത്തുണ്ട്. പിന്നാക്ക സമുദായങ്ങള്‍ക്ക് പ്രത്യേകം സംവരണം വ്യവസ്ഥ ചെയ്തില്ലെങ്കില്‍, ബില്‍ കൊണ്ട് ഉയര്‍ന്ന ജാതിയിലുള്ളവര്‍ക്ക് മാത്രമേ പ്രയോജനം ലഭിക്കൂ. സ്ത്രീ ശാക്തീകരണം ശരിയായ അര്‍ത്ഥത്തില്‍ നടപ്പിലാക്കാനാണ് ആഗ്രഹിക്കുന്നതെങ്കില്‍, ദലിത്, പിന്നാക്ക വിഭാഗത്തില്‍പ്പെട്ടവരുടെ ഉന്നമനവും കൂടി പരിഗണിക്കേണ്ടതുണ്ടെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.
സ്ത്രീകൾക്ക് സീറ്റ് സംവരണം ചെയ്യാനുള്ള അവകാശം തിരഞ്ഞെടുപ്പ് കമ്മീഷനല്ല, രാഷ്ട്രീയ പാർട്ടികൾക്കായിരിക്കണമെന്നും എസ്പി ആവശ്യപ്പെടുന്നു. ബില്ലിന് ലിംഗഭേദത്തിന്റെയും സാമൂഹിക നീതിയുടെയും സന്തുലിതാവസ്ഥ ഉണ്ടായിരിക്കണമെന്നും സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് പറഞ്ഞു. ഉപസംവരണം വേണമെന്ന വാദത്തിലും അദ്ദേഹം ഉറച്ച് നില്‍ക്കുന്നു.
'ഒരു സ്ത്രീയെന്ന നിലയിൽ താൻ ബില്ലിനെ പിന്തുണയ്ക്കുന്നു, എന്നാൽ സമൂഹത്തിന്റെ ഏറ്റവും താഴെത്തട്ടിൽ നിൽക്കുന്ന സ്ത്രീക്ക് അർഹത ലഭിച്ചാൽ മാത്രമേ അതിന്റെ യഥാർത്ഥ ലക്ഷ്യം കൈവരിക്കൂ' ലോക്‌സഭയിൽ ബില്ലിനെ പിന്തുണച്ചുകൊണ്ട് എസ്പിയുടെ മെയിൻപുരി എംപി ഡിംപിൾ യാദവ് പറഞ്ഞു.
'എന്തുകൊണ്ടാണ് ബിജെപിയുടെ നേതൃത്വത്തിലുള്ള എൻ ഡി എ ബിൽ നേരത്തെ അവതരിപ്പിക്കാതിരുന്നത്. ലോക്‌സഭ പാസാക്കിയാലും 2024 ലെ പൊതുതിരഞ്ഞെടുപ്പിലോ വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിലോ ഇത് നടപ്പിലാക്കില്ല. പാർലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിച്ച് ബിൽ അവതരിപ്പിച്ച് ഒരു തരത്തിലുള്ള പ്രചരണ തന്ത്രം സൃഷ്ടിക്കുക മാത്രമാണ് ബിജെപി ആഗ്രഹിക്കുന്നത്' ഡിംപിൾ പറഞ്ഞു.
ബിഎസ്പി അധ്യക്ഷ മായാവതിയും ബില്ലിന് പിന്തുണ നൽകി. ചർച്ചയ്ക്ക് ശേഷം ഇത് ഇത്തവണ സഭയിൽ പാസാക്കുമെന്ന പ്രതീക്ഷയും അവർ പ്രകടിപ്പിച്ചു. പാർലമെന്റിലും സംസ്ഥാന നിയമസഭകളിലും സ്ത്രീകൾക്ക് 50 ശതമാനം സംവരണം നൽകിയിരുന്നെങ്കിൽ തന്റെ പാർട്ടി അതിനെ കൂടുതൽ സ്വാഗതം ചെയ്യുമായിരുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.
"സ്ത്രീകൾക്ക് എന്ത് സംവരണം നൽകിയാലും, എസ്‌സി, എസ്ടി, ഒബിസി വിഭാഗങ്ങളിൽ നിന്നുള്ള സ്ത്രീകൾക്ക് പ്രത്യേകം പ്രത്യേകം ക്വോട്ട ഉണ്ടാക്കണം. എസ്‌സി, എസ്ടി, ഉള്‍പ്പെടേയുള്ളവരെ നിലവിലുള്ള ക്വാട്ടയിൽ അവരെ ഉൾപ്പെടുത്തരുത്. അല്ലാത്തപക്ഷം ബില്‍ ഈ സമുദായങ്ങളോട് അനീതിയാകും," മായാവതി പറഞ്ഞു
-
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം -
ഹോര്‍മുസ് തുറക്കണം... ബഹുരാഷ്ട്ര സമുദ്രദൗത്യസേനയ്ക്ക് തയ്യാറെന്ന് യുഎസിനോട് യുഎഇ












Click it and Unblock the Notifications