Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിജെപിയുടെ ഖൊരക്പൂർ മുതൽ എസ്പിയുടെ അസംഗഡ് വരെ; 6ാം ഘട്ടത്തിൽ യുപിയിൽ പോരാട്ടം ഇങ്ങനെ

ദില്ലി; മാർച്ച് 3 നാണ് യുപിയിൽ ആറാം ഘട്ട തിരഞ്ഞെടുപ്പ് നടക്കുന്നത്. ഗോരഖ്പൂർ, അംബേദ്കർനഗർ, ബല്ലിയ, ബൽറാംപൂർ, ബസ്തി, ദിയോറിയ, കുശിനഗർ, മഹാരാജ്ഗഞ്ച്, സന്ത് കബീർ നഗർ, സിദ്ധാർത്ഥനഗർ എന്നിങ്ങനെ പത്ത് ജില്ലകളിലെ 57 സീറ്റുകളിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഇതിൽ 11 എണ്ണം സംവരണ മണ്ഡലങ്ങളാണ്. 676 മത്സരാർത്ഥികളാണ് രംഗത്തുള്ളത്. ഇതിൽ 5 പേർ ബിജെപി മന്ത്രിമാരാണ്.

മത്സര രംഗത്ത് അഞ്ച് മന്ത്രിമാർ


ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, കൃഷിമന്ത്രി സൂര്യ പ്രതാപ് ഷാഹി, വിദ്യാഭ്യാസ മന്ത്രി സതീഷ് ചന്ദ്ര ദ്വിവേദി, ആരോഗ്യമന്ത്രി ജയ് പ്രതാപ് സിംഗ്, സംസ്ഥാന മന്ത്രിമാരായ ശ്രീറാം ചൗഹാൻ, ജയ് പ്രകാശ് നിഷാദ് എന്നിവരാണ് ഈ ഘട്ടത്തിൽ മത്സരരംഗത്തുള്ള പ്രമുഖർ. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മത്സരിക്കുന്ന ഗൊരഖ്പൂർ ആണ് ഇതിൽ ഏറ്റവും കൂടുതൽ ഉറ്റുനോക്കപ്പെടുന്ന മണ്ഡലം .

ഗൊരക്പൂർ എന്ന ബി ജെ പി കോട്ട


കഴിഞ്ഞ 31 വർഷമായി ബി ജെ പിയുടെ കോട്ടയാണ് ഗൊരഖ്പൂർ സദർ. ബി ജെ പി മുൻ ഉപാധ്യക്ഷൻ കൂടിയായിരുന്ന അന്തരിച്ച ഉപേന്ദ്ര ദത്ത് ശുക്ലയുടെ ഭാര്യ ശുഭാവതി ശുക്ലയെയാണ് ഇത്തവണ എസ്പി യോഗി ആദിത്യനാഥിനെതിരെ മത്സരിപ്പിച്ചത്. ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദും യോഗിക്കെതിരെ മത്സരിക്കുന്നുണ്ട്. ബി എസ് പിയുടെ ഖ്വാജ ഷംസുദ്ദീൻ, കോൺഗ്രസിന്റെ ചേത്ന പാണ്ഡെ എന്നിവരും മത്സരരംഗത്തുണ്ട്.

ബി എസ് പി കോട്ട


ഒരുകാലത്ത് ബി എസ് പിയുടെ കോട്ടയായി കണക്കാക്കപ്പെട്ടിരുന്ന അംബേദ്കർ നഗറിൽ നിലവിലെ ബി എസ് പി എംപി റിതേഷ് പാണ്ഡെയാണ് മത്സരിക്കുന്നത്. മണ്ഡലത്തിൽ നിന്നുള്ള മുൻ ബി എസ് പി എംപി രാകേഷിന്റെ മകനാണ് റിതേഷ് പാണ്ഡെ. രാകേഷ് അടുത്തിടെ എസ്പിയിലേക്ക് ചേക്കേറിയിരുന്നു. പാണ്ഡെ കുടുംബത്തിന് ജില്ലയിൽ ശക്തമായ സ്വാധീനമുണ്ട്. അതുകൊണ്ട് തന്നെ രാകേഷിന്റെ എസ് പി പ്രവേശം മണ്ഡലത്തിൽ എസ് പിയെ സഹായിച്ചേക്കാമെന്നാണ് വിലയിരുത്തൽ.

ഫാസിലാനഗറിൽ


ബി ജെ പിയിൽ നിന്നും സമാജ്വാദിയിലെത്തിയ മുൻ മന്ത്രി കൂടിയാ സ്വാമി പ്രസാദ് മൗര്യയുടെ ഫാസിലാനഗറിലും ആറാം ഘട്ടത്തിലാണ് വിധിയെഴുത്ത്. 2008 മുതൽ പദ്രൗനയിൽ നിന്നുള്ള എം എൽ എയാണ് മൗര്യ. എന്നാൽ ഒ ബി സി നേതാവും കേന്ദ്രമന്ത്രിയുമായ ആർ പി എൻ സിംഗിനെ ബി ജെ പി പദ്രൗനയിൽ സ്ഥാനാർത്ഥിയാക്കി. കേന്ദ്ര മന്ത്രിയുടെ വരവ് തിരിച്ചടിയാകുമെന്ന വിലയിരുത്തലിലാണ് എസ് പി നേതൃത്വം മൗര്യയെ സുരക്ഷിത സീറ്റായ ഫാസിൽനഗറിലേക്ക് മാറ്റിയത്. എന്നാൽ ഫാസിൽനഗറിലും കടുത്ത മത്സരമാണ് ഇക്കുറി മൗര്യ നേരിടുന്നത്.

ഓം പ്രകാശ് രാജ്ഭർ


മുൻ ബിജെപി മന്ത്രിയും സുഹല്ഡദേവ് ഭാരതീയ സമാജ് പാർട്ടി നേതാവുമായ ഓം പ്രകാശ് രാജ്ഭറിന്റെ സഹൂറാബാദ് അസംബ്ലിയിലും കടുത്ത മത്സരത്തിനാണ് ഇക്കുറി വഴിയൊരുങ്ങിയിരിക്കുന്നത്. നിലവിൽ രാജ്ഭറിന്റെ പാർട്ടി എസ് പിക്കൊപ്പമാണ്. 2017 ൽ ബി ജെ പിയുമായി സഖ്യത്തിൽ മത്സരിച്ച പാർട്ടിക്ക് നാലിടത്ത് ജയിക്കാൻ കഴിഞ്ഞിരുന്നു.

2017ൽ

അതേസയം എസ് പിയുടെ കോട്ടയായ അസംഗഡും ആറാം ഘട്ടത്തിലാണ് വോട്ടെടുപ്പ് നടക്കുന്നത്.2017 ൽ 57 ൽ 46 സീറ്റിലും വിജയിച്ചത് ബി ജെ പിയായിരുന്നു. 2 സീറ്റിൽ ബി ജെ പി സഖ്യകക്ഷികളായിരുന്ന അപ്നാദളും സുഹേൽദേവ് സമാജ്വാദി പാർട്ടിയുമാണ് വിജയിച്ചത്.

Recommended Video

cmsvideo
    KCR May Send Prakash Raj to Rajya Sabha | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+