കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇനിയൊരു കാര്‍ഗില്‍ ആവര്‍ത്തിക്കാന്‍ അനുവദിക്കില്ല :കരസേന മേധാവി

  • By Aiswarya
Google Oneindia Malayalam News

കാശ്മീര്‍ : ഇനിയൊരു കാര്‍ഗില്‍ ആവര്‍ത്തിക്കാന്‍ ഇന്ത്യന്‍ കരസേന അനുവദിക്കില്ലെന്ന് സേനാ മേധാവി ജനറല്‍ ദല്‍ബീര്‍ സിങ് സുഹാഗ്. ജമ്മുകാശ്മീരില്‍ കാര്‍ഗില്‍ യുദ്ധത്തില്‍ വീരമൃത്യു വരിച്ച ജവാന്‍മാര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് സംസാരിക്കവെയാണ് ജനറല്‍ ഇങ്ങനെ പ്രസ്താവിച്ചത്.

കാര്‍ഗില്‍ യുദ്ധവിജയത്തിന്റെ 16ാമത് വാര്‍ഷികമായ വിജയ് ദിവസ് ആഘോഷങ്ങള്‍ക്ക് ജൂലൈ 20 ന് തുടക്കമായിരുന്നു. ഞായറാഴ്ച്ചയാണ് വിജയ്ദിവസ്.

suhag

ചടങ്ങിന്റെ ഭാഗമായി വിവിധ മതപണ്ഡിതന്‍മാരുടെ നേതൃത്വത്തില്‍ പ്രാര്‍ഥനകളും ദീപം തെളിയിക്കലും നടന്നിരുന്നു.1999 ലാണ് ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ കാര്‍ഗില്‍ യുദ്ധം തുടങ്ങിയത്.

കശ്മീരില്‍ നിയന്ത്രണ രേഖ ലംഘിച്ച് ഇന്ത്യന്‍ പ്രദേശത്തേക്ക് പാകിസ്ഥാന്‍ സൈന്യം നുഴഞ്ഞു കയറിയതാണ് യുദ്ധത്തിനു കാരണമായത്. യുദ്ധത്തില്‍ ഇന്ത്യ വിജയിച്ചു. 490 ലധികം പേരുടെ ജീവന്‍ യുദ്ധത്തെത്തുടര്‍ന്ന് ഇന്ത്യയ്ക്ക് നഷ്ടമായിരുന്നു.

English summary
Army Chief General Dalbir Singh Suhag on Saturday said the armed forces will not let another Kargil-like conflict to take place.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X