കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദേവയാനിക്കെതിരെയുള്ള കേസ് പിന്‍വിലിക്കില്ല: യുഎസ്

  • By Aswathi
Google Oneindia Malayalam News

ദില്ലി: ന്യൂയോര്‍ക്കില്‍ ഇന്ത്യയുടെ ഡപ്യൂട്ടി കോണ്‍സല്‍ ജനറല്‍ ദേവയാനി ഖൊബ്രാഡയെ അപമാനിച്ച സംഭവത്തില്‍ ഇന്ത്യയുടെ ആവശ്യം അമേരിക്ക തള്ളി. ദേവയാനിക്കെതിരെയുള്ള കേസ് നിരുപാധികം പിന്‍വലിച്ച് മാപ്പ് പറയണമെന്ന് കഴിഞ്ഞ ദിവസം ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കേസ് പിന്‍വലിക്കില്ലെന്നും മാപ്പ് പറയില്ലെന്നും അമേരിക്ക വ്യക്തമാക്കി.

കഴിഞ്ഞ ദിവസം പ്രശ്‌ന പരിഹാരത്തിനുള്ള മാര്‍ഗങ്ങളെ കുറിച്ച് വിദേശകാര്യ സെക്രട്ടറി സുജാത സിംഗും യുഎസ് രാഷ്ട്രീയ കാര്യ സെക്രട്ടറി വെന്‍ഡി ഷെര്‍മാനും ഫോണില്‍ ചര്‍ച്ച നടത്തിയിരുന്നു. എന്താണ് സംഭവിച്ചതെന്ന് പരിശോധിക്കുകയാണെന്ന് അമേരിക്കയും പ്രശ്‌നം ഇന്ത്യ ആഗ്രഹിക്കും പോലെ പരിഹരിക്കപ്പെടുമെന്നാണ് സൂചനയെന്ന് വിദേശകാര്യ മന്ത്രാലയവും അറിയിച്ചു. എന്നാല്‍ പ്രശ്‌നത്തില്‍ അമേരിക്ക യാതൊരു വിട്ട് വീഴ്ചയ്ക്കും തയ്യാറല്ലെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

Devyani Khobragade

വീട്ടുജോലിക്കാരിയുടെ വിസ സംബന്ധിച്ച് തെറ്റായ വിവരങ്ങള്‍ നല്‍കി എന്നാരോപിച്ച് അമേരിക്ക ഇന്ത്യയുടെ നയതന്ത്രഞ്ജയായ ദേവയാനിയെ അറസ്റ്റ് ചെയ്ത വിലങ്ങ് വയ്ക്കുകയും ഉടുതുണി ഉരിഞ്ഞ് പരിശോധിക്കുകയും ചെയ്ത സംഭവത്തില്‍ കഴിഞ്ഞ ദിവസം യുഎസ് വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി ഖേദം പ്രകടിപ്പിച്ചിരുന്നു. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള നല്ല സൃഹൃദം തകരാന്‍ ഇത് കാരണമാകരുതെന്നും കെറി ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശിവശങ്കര്‍ മേനോനെ ഫോണില്‍ വിളിച്ച് പറഞ്ഞു.

എന്നാല്‍ ഔപചാരികതയ്ക്ക് വേണ്ടിയുള്ള ഖേദ പ്രകടനം കൊണ്ട് കാര്യമില്ലെന്നും അര്‍ഥശങ്കയ്ക്കിടയില്ലാത്ത വിധം തെറ്റ് ഏറ്റു പറഞ്ഞ് മാപ്പു ചോദിക്കുകയാണ് യുഎസ് വേണ്ടതെന്നും പാര്‍ലമെന്ററികാര്യ മന്ത്രി കമല്‍നാഥ് പറഞ്ഞു. തുടര്‍ന്നാണ് കേസ് പിന്‍വലിക്കണമെന്നും മാപ്പ് പറയണമെന്നും അമേരിക്കയോട് ഇന്ത്യ ആവശ്യപ്പെട്ടത്.

English summary
The United States has ruled out acceding to either of the two Indian demands - withdrawal of charges against its diplomat Devyani Khobragade, and an apology for alleged mistreatment, after her arrest in New York last week.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X