കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യന്‍ സൈന്യം അഫ്ഗാന്‍റെ മണ്ണില്‍ കാലുകുത്തില്ല: ജെയിംസ് മാറ്റിസിനോട് നിര്‍മല സീതാരാമന്‍

അമേരിക്ക പാകിസ്താന് സൈനിക സഹായം നല്‍കുന്ന പ്രശ്നവും കൂടിക്കാഴ്ചയ്ക്കിടെ ഇന്ത്യന്‍ പ്രതിരോധ മന്ത്രി ഉന്നയിച്ചു

Google Oneindia Malayalam News

ദില്ലി: അഫ്ഗാനിസ്താനില്‍ ഇന്ത്യന്‍ സൈന്യത്തിന്‍റെ കാലടികള്‍ പതിയില്ലെന്ന് പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍. യുഎസ് പ്രതിരോധ സെക്രട്ടറി ജെയിംസ് മാറ്റിസിനെ സന്ദര്‍ശിച്ചപ്പോഴായിരുന്നു നിര്‍മല സീതാരാമന്‍ അഫ്ഗാനിസ്താനില്‍ ഇന്ത്യന്‍ സൈന്യത്തെ വിന്യസിക്കില്ലെന്ന് വ്യക്തമാക്കിയത്. അഫ്ഗാനിസ്താനില്‍ ഇന്ത്യ അണക്കെട്ടുകള്‍ നിര്‍മിക്കുന്നതിലും സ്കൂളുകളും വൈദ്യസഹായം നല്‍കുന്നതും ജനങ്ങളെ പരിശീലിപ്പിക്കുന്നതും തുടരുമെന്നും നിര്‍മല സീതാരാമന്‍ വ്യക്തമാക്കുന്നു.

അമേരിക്ക പാകിസ്താന് സൈനിക സഹായം നല്‍കുന്ന പ്രശ്നവും കൂടിക്കാഴ്ചയ്ക്കിടെ ഇന്ത്യന്‍ പ്രതിരോധ മന്ത്രി ഉന്നയിച്ചു. ഭീകരവാദ വിഷയത്തില്‍ ഇന്ത്യയും അമേരിക്കയും ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ടെന്ന് ചൂണ്ടിക്കാണിച്ച കേന്ദ്രമന്ത്രി ഭീകരവാദം രാജ്യത്തിന്‍റെ നയമായി സ്വീകരിച്ചവരെ ശക്തമായി അപലപിക്കണമെന്നും ആവശ്യപ്പെടുന്നു. ഇന്ത്യാ സന്ദര്‍ശനത്തിനെത്തിയ ജയിംസ് മാറ്റിസുമായുള്ള ചര്‍ച്ചകള്‍ക്കിടെയാണ് ഭീകരര്‍ക്ക് സുരക്ഷിത താവളം നല്‍കുന്ന പാകിസ്താനെയും പ്രതിരോധമന്ത്രി കണക്കിന് വിമര്‍ശിച്ചത്.

nirmala-sitaraman

അഫ്ഗാന്‍റെ പുനഃരുദ്ധാരണത്തില്‍ ഇന്ത്യ നല്‍കിയ സംഭാവനകളെ വിലമതിക്കുന്നുവെന്ന് ചൂണ്ടിക്കാണിച്ച ഇന്ത്യ സുരക്ഷയും ജനാധിപത്യ ഭരണക്രമവും മികച്ചതാക്കുന്നതിന് ഇന്ത്യ നല്‍കിവരുന്ന സഹായം തുടരുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും വ്യക്തമാക്കി. സന്ദര്‍ശിക്കാനെത്തുന്ന ട്രംപ് ഭരണകൂടത്തിലെ ആദ്യത്തെ അംഗമാണ് ജെയിംസ് മാറ്റിസ്.

English summary
Nirmala Sitharaman told her United States counterpart James Mattis today that there will be no Indian troops in Afghanistan."There shall not be any (Indian) boots on the ground in Afghanistan," the Defence Minister.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X