• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

വിളവെടുപ്പ് കാലത്തും സമരം അവസാനിപ്പിക്കില്ല: വിളകൾ അഗ്നിക്കിരയാക്കുമെന്ന് കർഷകർ

ദില്ലി: രാജ്യത്ത് കർഷക സമരം തുടരുന്നതിനിടെ കേന്ദ്രസർക്കാരിന് മുന്നറിയിപ്പുമായി കർഷക സംഘടനാ നേതാവ് രാകേഷ് ടിക്കായത്ത്. വിളവെടുപ്പുകാലം ആരംഭിക്കുന്നതോടെ കർഷകരുടെ പ്രതിഷേധം അവസാനിക്കുമെന്ന തെറ്റിദ്ധാരണ സർക്കാരിന് ഉണ്ടാകരുതെന്നാണ് ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടിക്കായത്ത് വ്യാഴാഴ്ച വ്യക്തമാക്കിയത്. "ഞങ്ങൾ വിളവെടുക്കുകയും പ്രതിഷേധിക്കുകയും ചെയ്യുമെന്നുമാണ് മുന്നറിയിപ്പിൽ ടിക്കായത്ത് പറയുന്നത്. " സമരം അവസാനിപ്പിക്കാൻ അവർ നിർബന്ധിച്ചാൽ ഞങ്ങൾ ഞങ്ങളുടെ കാർഷിക വിളകൾ കത്തിക്കും. പ്രതിഷേധം രണ്ടുമാസത്തിനുള്ളിൽ അവസാനിക്കുമെന്ന് അവർ കരുതരുതെന്നും ടിക്കായത്തിനെ ഉദ്ധരിച്ച് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.

ആദ്യം അഭിഷേകിനെ നേരിടാന്‍ നോക്ക്, അത് കഴിഞ്ഞിട്ടാവാം നമ്മള്‍ തമ്മില്‍, അമിത് ഷായെ വെല്ലുവിളിച്ച് മമത

പഞ്ചാബ്, ഹരിയാന, പടിഞ്ഞാറൻ ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് കർഷകരാണ് നവംബർ അവസാന വാരം മുതൽ പ്രധാനമായും പാർലമെന്റ് പാസാക്കിയ മൂന്ന് കാർഷിക നിയമങ്ങൾ കേന്ദ്രസർക്കാർ പിൻവലിക്കണമെന്നാവശ്യപ്പെട്ട് ദില്ലി അതിർത്തിയിൽ പ്രതിഷേധിച്ചുവരികയാണ്. തങ്ങളുടെ പ്രതിഷേധം ശക്തമാക്കാനുള്ള ശ്രമത്തിലാണ് കർഷകർ. ഇതിന്റെ ഭാഗമായി 'റെയിൽ റോക്കോ'യ്ക്ക് പ്രതിഷേധത്തിനും നേതൃത്വം നൽകിയിട്ടുണ്ട്. പ്രതിഷേധത്തിന് നേതൃത്വം നൽകുന്ന കർഷക യൂണിയനുകളുടെ സംഘടനയായ സംയുക്ത കിസാൻ മോർച്ച സംഘടിപ്പിച്ച പ്രതിഷേധം നാല് മണിക്കൂർ നീണ്ടുനിൽക്കുകയായിരുന്നു.

കാർഷിക വിളകളുടെ വില വർദ്ധിച്ചിട്ടില്ല, പക്ഷേ ഇന്ധനവില ഉയർന്നു. കേന്ദ്രം സ്ഥിതിഗതികൾ ഈ രീതിയിൽ കൈകാര്യം ചെയ്താൽ ഞങ്ങൾ ട്രാക്ടറുകളെ പശ്ചിമ ബംഗാളിലേക്കും കൊണ്ടുപോകും. കർഷകർക്ക് മിനിമം സപ്പോർട്ട് പ്രൈസ് ലഭിക്കുന്നില്ലെന്നും ടിക്കായത്ത് പറഞ്ഞു. തങ്ങളുടെ പ്രതിഷേധം പഞ്ചാബിലേക്കും ഹരിയാനയിലേക്കും പരിമിതപ്പെടുത്തിയിട്ടില്ല എന്നതിന്റെ തെളിവാണ് 'റെയിൽ റോക്കോ' സമരം സംഘടിപ്പിച്ചത്. എന്നും സർക്കാർ തെറ്റാണെന്ന് വ്യക്തമാക്കുമെന്നും മൂന്ന് കാർഷിക നിയമങ്ങൾ പിൻവലിച്ചില്ലെങ്കിൽ തങ്ങളുടെ പ്രക്ഷോഭം തുടരുമെന്നും കർഷകർ ചൂണ്ടിക്കാണിക്കുന്നു.

"നിരവധി സംസ്ഥാനങ്ങളിൽ നിന്നുള്ള കർഷകരാണ് റെയിൽ റോക്കോ സമരത്തിൽ പങ്കെടുത്തത്. അതിനാലാണ് റെയിൽ‌വേ ട്രാക്കുകളിൽ ഇറങ്ങി നിന്ന് പ്രതിഷേധിക്കുന്നത് ഞങ്ങളെ സംബന്ധിച്ച് പ്രധാനമായിരുന്നത്. രാജ്യവ്യാപകമായി ശൃംഖലയുള്ള റെയിൽ‌വേയെപ്പോലെ രാജ്യത്തുടനീളം ഞങ്ങളുടെ പ്രതിഷേധം നടക്കുന്നുവെന്നും," ക്രാന്തികാരി കിസാൻ യൂണിയന്റെ ഗുരുദാസ്പൂർ ജില്ലാ പ്രസിഡന്റ് ഭജൻ സിംഗ് പറഞ്ഞു. അതേസമയം, കർഷകരുടെ നാല് മണിക്കൂർ നീണ്ട റെയിൽ റോക്കോ പ്രക്ഷോഭം രാജ്യത്തുടനീളം സമാധാനപരമായി പൂർത്തിയായതായി ഇന്ത്യൻ റെയിൽവേ അറിയിച്ചു.

English summary
'Won't end stir due to harvest season, will burn our crops': Farmers response after 'rail roko' strike
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X