കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശിവസേനയുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കുമോ? നിലപാട് വ്യക്തമാക്കി ശരദ് പവാര്‍

Google Oneindia Malayalam News

മുംബൈ: അധികാരത്തിന്‍റെ ധാഷ്ട്യം ജനം വെച്ച് പൊറുപ്പിക്കില്ലെന്നതിന്‍റെ സൂചനയാണ് മഹാരാഷ്ട്ര തിരഞ്ഞെടുപ്പ് ഫലമെന്ന് എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍. ജനം പ്രതിപക്ഷത്തിന് ഇരിക്കാനാണ് തങ്ങളോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഏത് വിധേനയും അധികാരത്തില്‍ ഏറണമെന്ന ചിന്ത എന്‍സിപിക്കില്ലെന്നും ശരദ് പവാര്‍ പറഞ്ഞു. മഹാരാഷ്ട്രയില്‍ ബിജെപി-ശിവസേന സഖ്യം ഭരണതുടര്‍ച്ച നേടിയെങ്കിലും ഇത്തവണ സീറ്റുകള്‍ കുത്തനെ കുറഞ്ഞിരുന്നു.ഇതിന് പിന്നാലെയാണ് ശരദ് പവാറിന്‍റെ പ്രതികരണം.

 pawarmaharashtra

ജനവിധി മാനിക്കുന്നു. പാര്‍ട്ടിയുടെ അടിത്തറ ശക്തമാക്കുന്നതിനുള്ള പ്രവര്‍ത്തനം ഇനിയും തുടരും.ബിജെപി-ശിവസേന സഖ്യം 220 സീറ്റുകള്‍ തൂത്തുവാരുമെന്നായിരുന്നു ഫഡ്നാവിസ് അവകാശപ്പെട്ടത്. എന്നാല്‍ തങ്ങളുടെ ധാഷ്ട്യത്തിനുള്ള ഫലം ബിജെപി-ശിവസേന സഖ്യത്തിന് ലഭിച്ചു. അഞ്ചരപതിറ്റാണ്ടായി ഞാന്‍ രാഷ്ട്രീയത്തില്‍ ഉണ്ട്. പക്ഷേ ഇത്തരമൊരു രാഷ്ട്രീയ സാഹചര്യത്തിന് ഇതുവരെ സാക്ഷിയാകേണ്ടി വന്നിട്ടില്ല. ഇതാദ്യമായാണ് ശക്തമല്ലാത്തൊരു തിരഞ്ഞെടുപ്പ് പ്രവചരണത്തിന് മഹാരാഷ്ട്ര സാക്ഷ്യം വഹിച്ചത്.അധികാരം വരും പോകും. ഞങ്ങള്‍ സീറ്റ് ഉയര്‍ത്തി. ഇത് മാറ്റത്തിന്‍റെ തുടക്കമാണ്,പവാര്‍ പറഞ്ഞു.

ബിജെപിക്ക് പ്രതീക്ഷിച്ച മുന്നേറ്റം കാഴ്ച വെയ്ക്കാന്‍ സാധിക്കാതിരുന്നതോടെ ബിജെപിയെ പുറത്ത് നിര്‍ത്തി ശിവസേനയുമായി സഖ്യത്താനുള്ള ശ്രമം എന്‍സിപി നടത്തിയേക്കുമെന്ന തരത്തിലുള്ള അഭ്യൂഹങ്ങളേയെല്ലാം പവാര്‍ തള്ളി.എന്‍സിപിയുമായി ശിവസേന സഖ്യത്തിന് ശ്രമിക്കില്ല. കോണ്‍ഗ്രസും മറ്റ് സഖ്യകക്ഷികളുമായി ചേര്‍ന്ന് ഭാവി കാര്യങ്ങള്‍ തിരുമാനിക്കുമെന്നും ശരദ് പവാര്‍ പറഞ്ഞു.

മഹാരാഷ്ട്രയില്‍ എക്സിറ്റ് പോള്‍ ഫലങ്ങളെ പാടെ തള്ളിയുള്ള അപ്രതീക്ഷിത മുന്നേറ്റമാണ് ഇത്തവണ എന്‍സിപി കാഴ്ച വെച്ചത്. 54 സീറ്റുകള്‍ അധികം നേടിയാണ് എന്‍സിപിയുടെ വിജയം. സഖ്യകക്ഷിയായ കോണ്‍ഗ്രസിന് 41 സീറ്റുകള്‍ മാത്രമേ നേടാന്‍ സാധിച്ചുള്ളു.161 സീറ്റുകളുമായി ബിജെപി-ശിവസേന സഖ്യം ഭരണതുടര്‍ച്ച ഉറപ്പാക്കിയെങ്കിലും ഇക്കുറി ഇരുപാര്‍ട്ടികള്‍ക്കും ഇത്തവണ 20 ലേറെ സീറ്റുകളാണ് നഷ്ടമായത്. ബിജെപി 105 സീറ്റുകള്‍ നേടിയപ്പോള്‍ ശിവസേന 56 സീറ്റുകളാണ് നേടിയത്.

ഹരിയാണ; കോണ്‍ഗ്രസിന് പ്രതീക്ഷ! ബിജെപിയെ പിന്തുണയ്ക്കില്ലെന്ന് ജെജെപി! ബിജെപിയുടെ മറുതന്ത്രം ഇങ്ങനെഹരിയാണ; കോണ്‍ഗ്രസിന് പ്രതീക്ഷ! ബിജെപിയെ പിന്തുണയ്ക്കില്ലെന്ന് ജെജെപി! ബിജെപിയുടെ മറുതന്ത്രം ഇങ്ങനെ

'കോന്നിക്കോട്ട' പൊളിഞ്ഞതിന് പിന്നില്‍.. കോണ്‍ഗ്രസില്‍ പടയൊരുക്കം,വരാനിരിക്കുന്നത് വന്‍ പൊട്ടിത്തെറി?

ഉത്തർ പ്രദേശിൽ ഒരു സീറ്റിലും ജയിക്കാതെ കോൺഗ്രസ്, 11ൽ 7ഉം ബിജെപിക്ക്, സന്തോഷമെന്ന് പ്രിയങ്ക ഗാന്ധി!

English summary
Won't form govt with Shivasena says Sharad Pawar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X