Get Updates
Get notified of breaking news, exclusive insights, and must-see stories!

ആമിര്‍ ഖാന്റെ സിനിമകള്‍ ഇനി തിയറ്ററില്‍ പ്രദര്‍ശിപ്പിക്കില്ല!!

ആഗ്ര: ഇന്ത്യയില്‍ അസഹിഷ്ണുതയും അരക്ഷിതാവസ്ഥയും ഉയര്‍ന്നുവരികയാണെന്ന് പരാമര്‍ശം നടത്തിയ ബോളിവുഡ് താരം ആമിര്‍ ഖാനെ ഇതിനോടകം വിമര്‍ശിച്ച് കൊല്ലേണ്ടവരൊക്കെ കൊന്നു കഴിഞ്ഞു. വിവാദങ്ങള്‍ ആളിക്കത്തുമ്പോള്‍ പ്രശ്‌നങ്ങള്‍ താരത്തിന്റെ സിനിമയെ ബാധിക്കുമോയെന്ന ആശങ്കയും ഉണ്ടായിരുന്നു.

എന്നാല്‍, പ്രതീക്ഷിച്ചതു പോലെ തന്നെ നടന്നു. ആമിര്‍ ഖാന്റെ സിനിമകള്‍ ആഗ്രയില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്നു പറഞ്ഞാണ് പ്രതിഷേധക്കാര്‍ രംഗത്തെത്തിയിരിക്കുന്നത്. ആഗ്ര തിയറ്ററില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്നാണ് ഹിന്ദു ജാഗരണ്‍ സഭ വ്യക്തമാക്കിയത്.

aamirkhan

ആമിറിന്റെ സിനിമാ പോസ്റ്റര്‍ കത്തിച്ചും കരിഓയില്‍ ഒഴിച്ചും ബിജെപി സംഘപരിവാര്‍ പ്രതിഷേധം അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഹിന്ദു ജാഗരണ്‍ സഭ രംഗത്തെത്തിയത്. ഉത്തര്‍പ്രദേശില്‍ ആമിറിന്റെ ചിത്രങ്ങള്‍ വ്യാപകമായി നിരോധിക്കണമെന്നാവശ്യവും ഇവര്‍ മുന്നോട്ടുവെയ്ക്കുന്നുണ്ട്. ആവശ്യം മുന്നോട്ടുവെച്ച് സംസ്ഥാന വ്യാപകമായി പ്രചരണം നടത്തുമെന്നും നേതാക്കള്‍ വ്യക്തമാക്കി.

ആമിര്‍ ഖാന്‍ മാത്രമല്ല ഇത്തരം പരാമര്‍ശം നടത്തിയ ഷാരൂഖ് ഖാന്റെയും ഇനി നടത്താനിരിക്കുന്ന ചലച്ചിത്ര താരങ്ങളുടെയും സിനിമകള്‍ ബഹിഷ്‌കരിക്കുമെന്നും സംഘടന വ്യക്തമാക്കുന്നു. ഇന്ത്യയില്‍ സഹിഷ്ണുത തോന്നുന്നുണ്ടെങ്കില്‍ ആമിറിന് പാകിസ്താനിലേക്ക് പോകാമെന്ന് സംഘടനയുടെ ജില്ലാ പ്രസിഡന്റ് ജിതേന്ദ്ര പ്രതാപ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+