കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹരിയാണ മുഖ്യമന്ത്രിയെ ബദൌലിയിൽ പ്രവേശിപ്പിക്കില്ല: എത്തുന്നത് ജനങ്ങളെ ഭിന്നിപ്പിക്കാനെന്ന് രാകേഷ് ടിക്കായത്ത്

Google Oneindia Malayalam News

ന്യൂഡല്‍ഹി: കർഷക പ്രതിഷേധം തുടരുന്നതിനിടെ ഹരിയാന മുഖ്യമന്ത്രിയും മനോഹര്‍ ലാല്‍ ഖട്ടറിനെ അംബേദ്കര്‍ പ്രതിമ അനാച്ഛാദനം ചെയ്യാന്‍ അനുവദിക്കില്ലെന്ന് കർഷക നേതാവ്. സംയുക്ത കിസാന്‍ മോര്‍ച്ച നേതാവ് രാകേഷ് ടിക്കായത്താണ് ബിജെപി നേതാവിനെ പ്രതിമ അനാച്ഛാദനം ചെയ്യാൻ അനുവദിക്കില്ലെന്ന് വ്യക്തമാക്കിയിട്ടുള്ളത്. ഏപ്രില്‍ 14ന് ബദൗലിയിലാണ് ബി ആര്‍ അംബേദ്ക്കറുടെ പ്രതിമ അനാച്ഛാദനം ചെയ്യുന്നത്. ഈ ചടങ്ങിൽ പങ്കെടുക്കാൻ ഖട്ടര്‍ എത്തുമെന്ന് അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഖട്ടറിനെ തടയുമെന്ന് പ്രഖ്യാപിച്ചിട്ടുള്ളത്.

വിമര്‍ശനം കടുത്തു; കുല്‍ദീപ് സെന്‍ഗാറിന്റെ ഭാര്യയെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ നിന്ന് ഒഴിവാക്കി ബിജെപിവിമര്‍ശനം കടുത്തു; കുല്‍ദീപ് സെന്‍ഗാറിന്റെ ഭാര്യയെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ നിന്ന് ഒഴിവാക്കി ബിജെപി

പ്രതിമയുടെ പേരിൽ ബദൗലിയിലെ ജനങ്ങള്‍ക്കിടയിലെ ഐക്യം തകര്‍ക്കുകയാണ് ഖട്ടറിന്റെ ലക്ഷ്യമെന്നും അതിന് തങ്ങള്‍ അനുവദിക്കില്ലെന്നും ടിക്കായത്ത് വ്യക്തമാക്കിയിട്ടുണ്ട്. കേന്ദ്രസർക്കാർ പാസാക്കിയ വിവാദ കാര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധിച്ച് സിംഘു കര്‍ഷകര്‍ തമ്പടിച്ചിരിക്കുന്ന കർഷകർക്ക് സമീപത്ത് നിന്ന് മാധ്യമങ്ങളോട് സംസാരിക്കുമ്പോഴായിരുന്നു ടിക്കായത്തിന്റെ പ്രതികരണം.

1608550286-1609

അംബേദ്കർ പ്രതിമ അനാച്ഛാദന ചടങ്ങിന് ഖട്ടര്‍ ഇവിടേക്ക് വരില്ലായിരുന്നു. എന്നാൽ ബിജെപിയുടെ നിര്‍ദ്ദേശം അനുസരിച്ച് സംസ്ഥാനത്തെ ജനങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ സാഹചര്യത്തിൽ ഖട്ടര്‍ ബദൗലിയിലേക്ക് എത്തുന്നതെന്നും ടിക്കായത്ത് ആരോപിച്ചു. എന്നാല്‍ കർഷകരും കർഷ നേതാക്കളും ഹരിയാണയിലെ ഖാപ് പഞ്ചയത്തിനൊപ്പമാണ്. അതിനാൽ ഖട്ടറിനെ ഇവിടേക്ക് പ്രവേശിപ്പിക്കില്ലെന്നും ടിക്കായത്ത് വ്യക്തമാക്കി.

അംബേദ്ക്കറിന്റെ ജന്മദിനത്തോട് അനുബന്ധിച്ചാണ് ബദൌലിയിൽ നിർമിച്ച പ്രതിമ ഏപ്രില്‍ പതിനാലിന് അനാച്ഛാദനം ചെയ്യുന്നത്. ഈ ചടങ്ങിന് വേണ്ടി ഹരിയാന മുഖ്യമന്ത്രി പാനിപട്ടിലെ ബദൗലിയില്‍ എത്തുമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് സംയുക്ത കിസാന്‍ മോര്‍ച്ച പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുള്ളത്. എന്നാൽ മറ്റാര്‍ക്കെങ്കിലും പ്രതിമയുടെ അനാച്ഛാദനം ചെയ്യാമെന്നും ഖട്ടറിനെ കാലുകുത്താൻ അനുവദിക്കില്ലെന്നുമാണ് ടിക്കായത്ത് വ്യക്തമാക്കിയത്. പ്രതിമ അനാച്ഛാദനത്തെ തങ്ങള്‍ ഒരിക്കലും എതിർക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Recommended Video

cmsvideo
80 കോടിയെ..ചില്ലറക്കാരനല്ല ഈ കര്‍ഷസമര നേതാവ്‌ രകേഷ്‌ ടികായത്ത് | Oneindia Malayalam

ഭക്തിസാന്ദ്രമായി ഹാരിദ്വാർ; കുംഭമേളയിൽ നിന്നുമുള്ള ചിത്രങ്ങൾ

കേന്ദ്രസർക്കാർ പാസാക്കിയ കാര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധിച്ച് കഴിഞ്ഞ സെപറ്റംബര്‍ മുതല്‍ ദില്ലി അതിർത്തിയിൽ കർഷക പ്രതിഷേധം തുടരുകയാണ്. പഞ്ചാബ്, ഹരിയാന, ഉത്തര്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നും നിരവധി കര്‍ഷകരാണ് സിംഘു, ഗാസിപൂര്‍ , തിക്രി അതിര്‍ത്തികളിലായി തമ്പടിച്ചിട്ടുള്ളത്. ഈ നിയമങ്ങല്‍ കാര്‍ഷിക വിളകളുടെ താങ്ങു വില അടക്കം കർഷകർക്ക് അനുഗ്രഹമായ പല ആനുകൂല്യങ്ങളും ഇല്ലാതാക്കുമെന്ന ആശങ്കകളാണ് കര്‍ഷകര്‍ ഉയര്‍ത്തിക്കാണിക്കുന്നത്.

അതീവ ഗ്ലാമറസായി മോക്ഷിത രാഘവ്; ബിച്ച് ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

English summary
Won't let Haryana CM Khattar enter Badauli village: Rakesh Tikait
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X