കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യ ആര്‍ക്ക് മുന്നിലും തലകുനിക്കില്ല; ഈ വിജയം നമ്മള്‍ ആഘോഷിക്കണം, ആദ്യപ്രതികരണവുമായി മോദി

Google Oneindia Malayalam News

Recommended Video

cmsvideo
ശക്തമായ മുന്നറിയിപ്പുമായി വ്യോമസേന | Oneindia Malayalam

ദില്ലി: പാക് അതിര്‍ത്തികടന്നുള്ള ഇന്ത്യന്‍ വ്യോമാസേനയുടെ തിരിച്ചടിക്ക് പിന്നാലെ രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒരു ശക്തിക്ക് മുന്നിലും രാജ്യത്തെ തലകുനിക്കാന്‍ അനുവദിക്കില്ല. രാജ്യം സുരക്ഷിതമായ കരങ്ങളിലാണെന്നും മോദി അഭിപ്രായപ്പെട്ടു. രാജസ്ഥാനില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

രാജ്യത്തെ ശിഥിലമാക്കാന്‍ അനുവദിക്കില്ല. ജനങ്ങളുടെ വികാരം തനിക്ക് മനസ്സിലാകും. രാജ്യത്തെ ഭീഷണിപ്പെടുത്താന്‍ ആരേയും അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യന്‍ സേനയുടെ വിജയം ഓരോ ഭാരതീയന്‍റെയും വിജയമാണ് രാജ്യത്തെ ജനങ്ങള്‍ ഇത് ആഘോഷിക്കണം. 2014 പിന്തുണ ഒരിക്കല്‍ കൂടി നല്‍കണമെന്നും മോദി ആവശ്യപ്പെട്ടു.

modi

ഇന്ന് പുലര്‍ച്ചെ മൂന്നേ മുക്കാലോടെയായിരുന്നു ഇന്ത്യന്‍ വ്യോമസേന അതിര്‍ത്തികടന്നുള്ള ആക്രമണം നടത്തിയത്. ഇന്ത്യന്‍ വ്യോമ സേന അതിര്‍ത്തി ലംഘിച്ചുവെന്ന ആരോപണവുമായി ആദ്യം രംഗത്ത് എത്തിയത് പാകിസ്താനായിരുന്നു. പിന്നീട് വ്യോമസേനയെ ഉദ്ധരിച്ച് എഎന്‍ഐയും വാര്‍ത്തു പുറവിട്ടു.

പിന്നീട് ഔദ്യോഗിക സ്ഥിരീകരണവുമായി വിദേശ കാര്യ സെക്രട്ടറ്റി വിജയ് ഗോഖലയും രംഗത്തെത്തി. ബാലക്കോട്ടിലെ ജയ്ഷെ മുഹമ്മദിന്‍റെ ഏറ്റവും വലിയ ക്യാമ്പ് തകര്‍ത്തതായി വിജയ് ഗോഖലെ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ സുരക്ഷാകാര്യ മന്ത്രിസഭ സമിതി യോഗത്തിന് ശേഷമായിരുന്നു ഗോഖലെ മാധ്യമങ്ങളെ കണ്ടത്.

English summary
Won't let this country bow down, says PM Modi in first response after IAF airstrikes
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X