ആർഎസ്എസ് ശാഖയില്‍ കാക്കി ട്രൗസര്‍ ധരിച്ച സ്ത്രീകൾ... രാഹുൽ ഗാന്ധിക്ക് മറുപടിയില്ലെന്ന് സുഷമ സ്വരാജ്!
Recommended Video

ദില്ലി: എത്ര സ്ത്രീകളുണ്ട് ആര്‍ എസ് എസില്‍? ശാഖയില്‍ കാക്കി ട്രൗസര്‍ ധരിച്ച ഏതെങ്കിലും സ്ത്രീയെ ഇതുവരെ കണ്ടിട്ടുണ്ടോ - കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ ഈ ചോദ്യത്തിന് മറുപടി പറയാനില്ല എന്ന് കേന്ദ്രമന്ത്രി സുഷമ സ്വരാജ്. മറുപടി അറിയാത്തത് കൊണ്ടല്ല, രാഹുൽ ഗാന്ധിയുടെ ചോദ്യത്തിന് നിലവാരമില്ലാത്തത് കൊണ്ടാണ് സുഷമ സ്വരാജ് പ്രതികരിക്കാത്തത്. രാജ്യം ഭരിക്കുന്ന ബി ജെ പിയുടെ രാജ്യത്തെ മുതിർന്ന നേതാക്കളിലൊരാണ് കേന്ദ്ര വിദേശകാര്യ മന്ത്രി കൂടിയായ സുഷമ സ്വരാജ്.
ആർ എസ് എസിൽ സ്ത്രീകളുടെ പ്രാധാന്യത്തെക്കുറിച്ചാണ് രാഹുൽ ഗാന്ധി ചോദിച്ചത് എങ്കിൽ ഞാന്‍ അദ്ദേഹത്തിന് കൃത്യമായ മറുപടി കൊടുക്കുമായിരുന്നു. പക്ഷേ നിലവാരമില്ലാത്ത ഒരു പ്രസ്താവനയാണ് രാഹുൽ ഗാന്ധി നടത്തിയത്. താൻ അതിനോട് പ്രതികരിക്കുന്നില്ല. രാഹുൽ ഗാന്ധിയെപോലെ ഒരു രാഷ്ട്രീയ നേതാവ് ഇത്തരം പ്രയോഗങ്ങൾ നടത്തുന്നതിലെ ഔചിത്യത്തെക്കുറിച്ച് ചിന്തിക്കണമെന്നും സുഷമ പറഞ്ഞു. രാഹുല്‍ ഗാന്ധിക്കെതിരെ കടുത്ത വിമർശനവുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും രംഗത്ത് വന്നിട്ടുണ്ട്.

നവ്‌സര്‍ജന്‍ യാത്രയുടെ രണ്ടാം ഘട്ടത്തിനായി ഗുജറാത്തിലെത്തിയപ്പോഴാണ് രാഹുൽ വിവാദ പ്രസ്താവന നടത്തിയത്. ബി ജെ പിയും ആര്‍ എസ് എസും സ്ത്രീകള്‍ക്ക് പരിഗണന നല്‍കുന്നില്ല. സ്ത്രീകള്‍ മിണ്ടിയില്ലെങ്കില്‍ നല്ലത് എന്നാണ് ബി ജെ പി വിചാരിക്കുന്നത്. ശാഖയില്‍ കാക്കി ട്രൗസര്‍ ധരിച്ച ഏതെങ്കിലും സ്ത്രീയെ കണ്ടിട്ടുണ്ടോ. കോണ്‍ഗ്രസിലേക്ക് നോക്കൂ എല്ലായിടങ്ങളിലും സ്ത്രീകളുണ്ട്. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ എല്ലാ മേഖലയിലും സ്ത്രീ പങ്കാളിത്തം ഉറപ്പാണ് - രാഹുല്‍ ഗാന്ധി പറഞ്ഞു.












Click it and Unblock the Notifications