കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്‍ആര്‍സിയെ പിന്തുണയ്ക്കില്ല!! നിലപാട് വ്യക്തമാക്കി നവീന്‍ പട്നായിക്

Google Oneindia Malayalam News

ഭുബനേശ്വര്‍: ഒഡീഷയില്‍ എന്‍എര്‍ആസി നടപ്പാക്കില്ലെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി നവീന്‍ പട്നായിക്ക്. പൗരത്വ നിയമത്തെ പിന്തുണച്ചെങ്കിലും എന്‍ആര്‍സിയെ പിന്തുണയ്ക്കാന്‍ കഴിയില്ലെന്നും പട്നായിക് പറഞ്ഞു. ദില്ലിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പൗരത്വ നിയമഭ ഭേദഗതി പൗരന്‍മാരെ ബാധിക്കുന്ന വിഷയമല്ല. നിയമം വിദേശികളെ ലക്ഷ്യം വെച്ചാണ്. അതേസമയം പൗരത്വ പട്ടിക അത് പൗരന്‍മാരെ ബാധിക്കുന്നതാണ്. എന്‍ആര്‍സിയെ പിന്തുണയ്ക്കില്ലെന്ന് ബിജെഡി എംപിമാര്‍ രാജ്യസഭയിലും ലോക്സഭയിലും നിലപാട് വ്യക്തമാക്കിയതാണെന്നും നവീന്‍ പട്നായിക് പറഞ്ഞു. നുണ പ്രചരണങ്ങളില്‍ വീഴരുത്. ജനങ്ങള്‍ സമാധാനം പാലിക്കണമെന്നും പട്നായിക്ക് പറഞ്ഞു.

naveen-patnaik

പൗരത്വ ഭേദഗതി നിയമത്തെ കുറിച്ചും എന്‍ആര്‍സിയെ കുറിച്ചും നിലപാട് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ഭുവനേശ്വറില്‍ വലിയ പ്രതിഷേധങ്ങള്‍ അരങ്ങേറിയിരുന്നു. എന്‍ആര്‍സി നടപ്പാക്കില്ലെന്ന് ഛത്തീസ്ഗഡ് മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഭൂപേഷ് ഭാഗലും പറഞ്ഞിരുന്നു. എന്‍ആര്‍സി നടപ്പാക്കിയാല്‍ അതില്‍ ഒപ്പിടാതിരിക്കുന്ന ആദ്യ മുഖ്യമന്ത്രി താനായിരിക്കുമെന്നായിരുന്നു ഭൂപേഷ് പറഞ്ഞു.

രാജ്യസഭയിലും ലോക്സഭയിലും പൗരത്വ നിയമത്തെ പിന്തുണച്ച എന്‍ഡിഎ ഘടകകക്ഷി ജെഡിയുവും എന്‍ആര്‍സി നടപ്പാക്കില്ലെന്ന് നേരത്തേ വ്യക്തമാക്കിയിരുന്നു.പാര്‍ട്ടി ഉപാധ്യക്ഷന്‍ പ്രശാന്ത് കിഷോര്‍ നിയമത്തിനെതിരേയും എന്‍ആര്‍സിക്കെതിരേയും രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു എന്‍ആര്‍സി നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി നിതീഷ് കുമാര്‍ നിലപാട് വ്യക്തമാക്കിയത്. അതേസമയം 2024 ലെ തെരഞ്ഞെടുപ്പിന് മുന്‍പ് തന്നെ രാജ്യമെമ്പാടും എന്‍ആര്‍സി നടപ്പാക്കുമെന്നാണ് നേരത്തേ അമിത് ഷാ പറഞ്ഞത്.

English summary
Won't support NRC says Naveen Patnaik
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X