കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യെഡിയുടെ പുതിയ നീക്കത്തിന് കടുംവെട്ടുമായി എംഎൽഎമാർ; വെട്ടിലായി കേന്ദ്ര നേതൃത്വം.. പുതിയ പോര്

Google Oneindia Malayalam News

ദില്ലി; ബിഎസ് യെഡിയൂരപ്പ പടിയിറങ്ങിയെങ്കിലും പുതിയ മുഖ്യമന്ത്രിയുടെ നിയമനത്തിൽ സംസ്ഥാന ബിജെപിയിൽ ഒരു വിഭാഗം അതൃപ്തിയിലാണ്. യെഡ്ഡിയുടെ വിശ്വസ്തനെ തന്നെ ഭരണം ഏൽപ്പിച്ചതാണ് നേതാക്കളിൽ പലരേയും ചൊടിപ്പിച്ചിരിക്കുന്നത്. അതിനിടെ പാർട്ടിയിൽ പുതിയ വെടിക്കെട്ടിന് തിരികൊളുത്തിയിരിക്കുകയാണ് ബിജെപി ദേശീയ നേതൃത്വം. യെഡിയൂരപ്പയുടെ മകൻ ബിവൈ വിജേന്ദ്രയെ ഉപമുഖ്യമന്ത്രിയാക്കാനുള്ള കേന്ദ്ര നേതൃത്വത്തിന്റെ നീക്കമാണ് പാർട്ടിയിൽ പുതിയ പോരിന് വഴിയൊരുങ്ങിയിരിക്കുന്നത്.

കേക്ക് മുറിക്കുന്ന ദുല്‍ഖറിനെ ക്യാമറയിലാക്കി മമ്മൂട്ടി: വൈറലായി ബര്‍ത്ത് ഡെ ചിത്രങ്ങള്‍

1

പ്രായാധിക്യം ഉയർത്തിക്കാട്ടിയും യെഡിയൂരപ്പയുടെ കുടുംബത്തിന്റെ, പ്രത്യേകിച്ച് മകൻ ബിവൈ വിജേന്ദ്രയുടെ ഭരണത്തിലെ ഇടപെടലുകൾ ചൂണ്ടിക്കാട്ടിയുമായിരുന്നു പാർട്ടയിലെ ഒരു വിഭാഗം നേതാക്കൾ യെഡിക്കെതിരെ രംഗത്തെത്തിയത്. ഒടുവിൽ മന്ത്രിമാർ ഉൾപ്പെടെ മുഖ്യനെതിരെ വാളെടുത്തതോടെ നേതൃമാറ്റം എന്ന ആവശ്യം കേന്ദ്ര നേതൃത്വം അംഗീകരിച്ചു.

2

എന്നാൽ യെഡിയുടെ വിശ്വസ്ഥനായ നേതാവിനെ തന്നെയാണ് കേന്ദ്രനേതൃത്വം പുതിയ യെദിയൂരപ്പ ഖ്യനാക്കിയിരിക്കുന്നത്. യെഡിയൂരപ്പ മന്ത്രിസഭയിൽ ആഭ്യന്തര മന്ത്രിയും ലിം​ഗായത്ത് സമുദായത്തിലെ പ്രമുഖ നേതാവുമായ ബസവരാജ് ബൊമ്മയാണ് പുതിയ മുഖ്യമന്ത്രി.യെദ്യൂരപ്പ പടിയിറങ്ങുന്നതിൽ അതൃപ്തിയുള്ള ലിം​ഗായത്ത് സമുദായത്തെ ഒപ്പം നിർത്തുന്നകയെന്ന ലക്ഷ്യത്തോടെയായിരുന്നു കേന്ദ്ര നീക്കം. എന്നാൽ പല നേതാക്കളും ഇതിൽ തൃപ്തരല്ല.

2

അതിനിടെ ബി എസ് യെഡിയൂരപ്പയുടെ മകനെ കർണ്ണാടക ഉപമുഖ്യമന്ത്രിയാക്കാനുള്ള നീക്കമാണ് പുതിയ എതിർപ്പുകൾക്ക് വഴി തുറന്നിരിക്കുന്നത്. വിജയേന്ദ്രയുടെ പേര് കേന്ദ്ര നിരീക്ഷക സംഘമാണ് നിർദ്ദേശിച്ചത്. നേരത്തേ മകനെ ഉപമുഖ്യമന്ത്രിയാക്കണമെന്ന ആവശ്യം യെഡി കേന്ദ്ര നേതൃത്വത്തിന് മുന്നിൽ വെച്ചിരുന്നു.

4

യെഡിയൂരപ്പയുടെ രണ്ടാമത്തെ മകനാണ് ബിജെപി കർണാടക വൈസ് പ്രസിഡന്റ് കൂടിയായ വിജയേന്ദ്ര.യെഡിയൂരപ്പ തന്റെ രാഷ്ട്രീയ പിൻഗാമിയായി കാണുന്ന മകൻ കൂടിയാണ് അഭിഭാഷകൻ കൂടിയായ വിജയേന്ദ്ര. അതേസമയം നീക്കത്തിനെതിരെ എംഎൽഎമാർ കൂട്ടത്തോടെ രംഗത്തെത്തിയിട്ടുണ്ട്.

5

നേരത്തേ തന്നെ യെഡിയുടെ ഭരണകാലയളവിൽ വിജേന്ദ്ര 'സൂപ്പർ സിഎം' കളിക്കുകയാണെന്ന ആക്ഷേപം സംസ്ഥാന ബിജെപി നേതാക്കൾ ഉയർത്തിരുന്നു. തിരുമാനം അംഗീകരിക്കാനാകില്ലെന്നാണ് നേതാക്കളുടെ നിലപാട്. എന്നാൽ എതിർപ്പുകൾ കേന്ദ്ര നേതൃത്വം പരിഗണിച്ചേക്കില്ലെന്നാണ് സൂചന.

6

യെഡിയെ പുറത്താക്കിയതിൽ ലിംഗായത്ത് വിഭാഗത്തിന് കടുത്ത എതിർപ്പുണ്ട്. ലിംഗായത്ത് നേതാവിനെ തന്നെയാണ് പുതിയ മുഖ്യമന്ത്രിയായി നിയമിച്ചതെങ്കിലും സമുദായത്തിനിടയിൽ ഉണ്ടായ അതൃപ്തി പരിഹരിക്കാൻ നടപടി ഗുണം ചെയ്യുമെന്നാണ് കേന്ദ്ര നേതൃത്വം കരുതുന്നത്.

8

അതേസമയം വിജേന്ദ്രയെ കൂടാതെ മൂന്ന് ഉപമുഖ്യമന്ത്രിമാരെ കൂടെ നിയമിച്ചേക്കും എന്നാണ് സൂചന. ഇതര സമുദായങ്ങൾക്കും പുതിയ സർക്കാരിൽ പ്രാതിനിധ്യം ഉറപ്പാക്കാനുളള ശ്രമവും ഉണ്ടാകും. അതിനിടെ കുമാരസ്വാമി സർക്കാരിനെ വീഴ്ത്തി ബിജെപി പക്ഷത്ത് എത്തി മന്ത്രിസഭയിൽ ഉൾപ്പെട്ട 11 പേരുടെ ഭാവി അനിശ്ചിതത്വത്തിലാവുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. .

 രാഹുല്‍ നാളെ കേരളത്തില്‍: സുപ്രധാന ചര്‍ച്ചകള്‍ ഗ്രൂപ്പുകള്‍ പൂര്‍ണ്ണമായും പുറത്തേക്ക്? രാഹുല്‍ നാളെ കേരളത്തില്‍: സുപ്രധാന ചര്‍ച്ചകള്‍ ഗ്രൂപ്പുകള്‍ പൂര്‍ണ്ണമായും പുറത്തേക്ക്?

Recommended Video

cmsvideo
Basavaraj Bommai സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു | Oneindia Malayalam

സതീശൻ പാച്ചേനി തെറിക്കും; കണ്ണൂരിൽ ഡിസിസി അധ്യക്ഷൻ ഈ യുവ നേതാവ്? സുധാകരന്റെ വിശ്വസ്തൻസതീശൻ പാച്ചേനി തെറിക്കും; കണ്ണൂരിൽ ഡിസിസി അധ്യക്ഷൻ ഈ യുവ നേതാവ്? സുധാകരന്റെ വിശ്വസ്തൻ

പ്രശാന്തിന് കോൺഗ്രസിൽ നിർണായക പദവി; ഞെട്ടിച്ച നീക്കത്തിന് രാഹുൽ-പ്രശാന്ത് ടീം..പ്രഖ്യാപനം ഉടൻ?പ്രശാന്തിന് കോൺഗ്രസിൽ നിർണായക പദവി; ഞെട്ടിച്ച നീക്കത്തിന് രാഹുൽ-പ്രശാന്ത് ടീം..പ്രഖ്യാപനം ഉടൻ?

English summary
Wont agree; BJP MLA's against central leadership move to appoint vijayendra as deputy CM
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X