മമത റോക്‌സ്; ഇവിടെ ആരും ബന്ദ് നടത്തേണ്ട, അക്രമികള്‍ക്ക് കര്‍ശന മുന്നറിയിപ്പും!
കൊല്‍ക്കത്ത: സെപ്തംബര്‍ രണ്ടിന് കേന്ദ്ര ട്രേഡ് യൂണിയനുകള്‍ നടത്തുന്ന പൊതു പണിമുടക്ക് ബംഗാളിനെ ബാധിക്കില്ല. പൊതു പണിമുടക്ക് ദിവസം ബംഗാളില്‍ കടകമ്പോളങ്ങള്‍ തുറക്കുകയും വാഹനങ്ങള്‍ ഓടുകയും ചെയ്യുമെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി പറഞ്ഞു.
കടകളോ വാഹനങ്ങളോ മറ്റ് പൊതു മുതലുകളോ ബന്ദ് അനൂകൂലികള്‍ ആക്രമിച്ചാല്‍ അത്തരക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. ബന്ദ് ദിവസം പ്രവര്‍ത്തിച്ച കടകള്‍ക്കോ വാഹനങ്ങള്‍ക്കോ നാശനഷ്ടമുണ്ടായാല്‍ സര്‍ക്കാര്‍ നഷ്ടപരിഹാരം കൊടുക്കാന്‍ തയ്യാറാണെന്നും മുഖ്യമന്ത്രി മമത ബാനല്‍ജി വ്യക്തമാക്കി.

കഴിഞ്ഞ ദിവസം പ്രധാനമന്ത്രി മോദിക്കെതിരെയും മമത രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. കേന്ദ്ര ഫണ്ട്‌കൊണ്ട് പുതിയ കോട്ടുകള്‍ വാങ്ങി കൂട്ടുകയാണോ എന്ന് മമത ചോദിച്ചു. ബംഗാളിന് കേന്ദ്ര ഫണ്ട് നല്‍കാത്ത മോദി സര്‍ക്കാരിന്റെ നിലപാടിനെതിരായിട്ടാണ് മമത ബാനര്‍ജി പ്രതിഷേധിച്ചിരുന്നത്.
കേന്ദ്ര സര്‍ക്കാര്‍ പണം അനുവദിക്കാത്തതിനാല്‍ സംസ്ഥാനം വലിയ പ്രതിസന്ധിയിലാണെന്നും 1700 കോടി രൂപ കേന്ദ്രം ബംഗാളിന് നല്‍കാനുണ്ടെന്നും മമത ബാനര്‍ജി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.












Click it and Unblock the Notifications