Get Updates
Get notified of breaking news, exclusive insights, and must-see stories!

മാധ്യമങ്ങളെ തൊട്ട് കളി വേണ്ട: മുഖ്യമന്ത്രിയോട് കേന്ദ്രം

ദില്ലി: തെലങ്കാനയെ അപമാനിക്കുന്ന തരത്തില്‍ വാര്‍ത്ത കൊടുത്താല്‍ മാധ്യമപ്രവര്‍ത്തകരെ കുഴിച്ചിടും എന്ന് പറഞ്ഞ മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിന് കേന്ദ്രമന്ത്രിയുടെ താക്കീത്. മാധ്യമസ്വാതന്ത്ര്യത്തില്‍ ഇടപെടാന്‍ ആരെയും അനുവദിക്കില്ല എന്നാണ് കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രി പ്രകാശ് ജാവദേക്കര്‍ തെലങ്കാന മുഖ്യമന്ത്രിയുടെ പ്രസ്താവനയോട് പ്രതികരിച്ചത്.

വിവാദവുമായി ബന്ധപ്പെട്ട് കെ ചന്ദ്രശേഖര റാവുവുമായി പ്രകാശ് ദാവദേക്കര്‍ കൂടിക്കാഴ്ച നടത്തി. മാധ്യമസ്വാതന്ത്ര്യമെന്നത് ജനാധിപത്യത്തിന്റെ ആത്മാവാണ്. ഇതിനെതിരെ കളിക്കാന്‍ ആരെയും അനുവദിക്കില്ല. മാധ്യമസ്വാതന്ത്ര്യത്തെ ഹനിക്കുന്നതായിരുന്നു 1975 ലെ അടിയന്തിരാവസ്ഥ. അതേസമയം മാധ്യമങ്ങള്‍ ഈ സ്വാതന്ത്ര്യം ആസ്വദിക്കുന്നതിനോടൊപ്പം ഉത്തരവാദിത്തത്തോടെ പെരുമാറുകയും വേണം - മന്ത്രി പറഞ്ഞു.

prakash-javadekar

തെലങ്കാനയിലെ എം എല്‍ എമാരെ രണ്ട് ടി വി ചാനലുകള്‍ അപമാനിച്ചു എന്ന ആരോപണത്തെ തുടര്‍ന്നാണ് മുഖ്യമന്ത്രി ചാനലുകള്‍ക്കെതിരെ ഭീഷണി മുഴക്കിയത്. എം എല്‍ എമാരുടെ പരാതിയെത്തുടര്‍ന്ന് രണ്ട് ചാനലുകളുടെ ലൈസന്‍സ് റദ്ദാക്കിയിരുന്നു. ചാനലുകളുടെ അനുമതി റദ്ദാക്കിയ അധികൃതരെ താന്‍ അഭിനന്ദിക്കുന്നു എന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതിനെതിരെ ടി വി ചാനലുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തി.

ആരാണ് ഈ ചാനലുകാര്‍. കഴുത്തിന് കുത്തിപ്പിടിച്ച് അവരെ പുറത്തേക്ക് വലിച്ചെറിയും. ഇവര്‍ തെലങ്കാനയ്ക്ക് വേണ്ടിയാണോ പ്രവര്‍ത്തിക്കുന്നത്. തെലങ്കാനയെ അപമാനിച്ചാല്‍ പത്തടി ആഴത്തില്‍ ഇവരെ കുഴിച്ചിട്ടുകളയും. തെലങ്കാനയെ അപമാനിക്കാന്‍ അനുവദിക്കില്ല. തെലങ്കാനയുടെ മുഖ്യമന്ത്രി എന്ന നിലയിലാണ് ഞാന്‍ ഇത് പറയുന്നത് തെലങ്കാന രാഷ്ട്രസമിതി പ്രസിഡണ്ട് കൂടിയായ കെ ചന്ദ്രശേഖര റാവു പൊട്ടിത്തെറിച്ചത് ഇങ്ങനെയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+