കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഹാരാഷ്ട്രയില്‍ ഒരടി പിന്നോട്ടില്ല, കോണ്‍ഗ്രസ് എന്‍സിപി സഖ്യമുണ്ടെന്ന് ബിജെപി മറക്കേണ്ടെന്ന് ശിവസേന

Google Oneindia Malayalam News

മുംബൈ: മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണത്തില്‍ നിലപാട് കടുപ്പിച്ച് ശിവസേന. പത്താം ദിവസവും ബിജെപി നിലപാട് പ റയാത്ത സാഹചര്യത്തില്‍, ഞങ്ങള്‍ മറ്റ് വഴികള്‍ നോക്കുമെന്നാണ് ശിവസേന മുഖപത്രമായ സാമ്‌നയിലെ ലേഖനത്തില്‍ പറയുന്നത്. ബിജെപി തങ്ങളുടെ ആവശ്യം അംഗീകരിക്കുമെന്ന് തോന്നുന്നില്ല ഈ സാഹചര്യത്തില്‍ മറ്റ് കാര്യങ്ങള്‍ നോക്കേണ്ട സാഹചര്യമാണ് ശിവസേനയ്ക്കുള്ളതെന്നും സാമ്‌ന മുന്നറിയിപ്പ് നല്‍കി.

1

കോണ്‍ഗ്രസിന്റെയും എന്‍സിപിയുടെയും പിന്തുണയോടെ സര്‍ക്കാരുണ്ടാക്കുമെന്ന സൂചനയും ശിവസേന നല്‍കി. സ്വതന്ത്രരും കോണ്‍ഗ്രസ് സഖ്യവും ചേരുന്നതോടെ ശിവസേനയ്ക്ക് സഭയില്‍ ഭൂരിപക്ഷം നേടാന്‍ സാധിക്കും. അതുകൊണ്ട് ബിജെപിക്ക് മുന്നില്‍ മുട്ടുമടക്കാന്‍ ശിവസേന തയ്യാറല്ല. ഒരടി പിന്നോട്ടും ഞങ്ങളില്ല. ബിജെപി വേണമെങ്കില്‍ വിട്ടുവീഴ്ച്ചയ്ക്ക് തയ്യാറാവണമെന്നും ശിവസേന പറഞ്ഞു.

ബിജെപിക്ക് ധൈര്യമുണ്ടെങ്കില്‍ സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം കൊണ്ടുവരട്ടെ. അതല്ലെങ്കില്‍ സഭയില്‍ ഭൂരിപക്ഷം തെൡയിക്കാന്‍ തയ്യാറാവണമെന്നും ശിവസേന വെല്ലുവിളിച്ചു. ബിജെപി ഭൂരിപക്ഷം തെൡയിക്കുന്നതില്‍ പരാജയപ്പെട്ടാല്‍ അടുത്ത അവസരം ശിവസേനയ്ക്കാണ്. ഞങ്ങളാണ് രണ്ടാമത്തെ വലിയ പാര്‍ട്ടി. സര്‍ക്കാരുണ്ടാക്കാന്‍ ഞങ്ങള്‍ രംഗത്ത് വരുമെന്നും ശിവസേന പറഞ്ഞു. എന്‍സിപിയുടെ 54 എംഎല്‍എമാരും കോണ്‍ഗ്രസിന്റെ 44 എംഎല്‍എമാരും ഒപ്പം സ്വതന്ത്രരും വരുന്നതോടെ ഞങ്ങള്‍ക്ക് ഭൂരിപക്ഷം ലഭിക്കുമെന്നും ശിവസേന പറഞ്ഞു.

ശിവസേന സ്വന്തം മുഖ്യമന്ത്രിയെ ഇത്തവണ കൊണ്ടുവരും. അതിനായി സ്വതന്ത്ര പ്രത്യയശാസ്ത്രമുള്ള മൂന്ന് പാര്‍ട്ടികള്‍ എല്ലാവര്‍ക്കും അനുയോജ്യമായ രീതിയിലുള്ള നയം രൂപീകരിക്കും. കഴിഞ്ഞ തവണത്തെ പോലെ ശിവസേന പിന്നോട്ട് പോകുമെന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. എന്നാല്‍ ഉദ്ധവ് താക്കറെ ഇത് സാധ്യമല്ലെന്ന് വ്യക്തമാക്കിയതാണെന്നും ശിവസേന പറഞ്ഞു. അതേസമയം മുഖ്യമന്ത്രി പദത്തില്‍ മാത്രമാണ് ബിജെപിയുമായി ചര്‍ച്ച നടക്കുന്നതെന്ന് സഞ്ജയ് റാവത്ത് പറഞ്ഞു. സര്‍ക്കാര്‍ രൂപീകരണം പിന്നീട് മാത്രമാണ് നടക്കുകയെന്നും അദ്ദേഹം പറഞ്ഞു.

പുതിയ തന്ത്രമൊരുക്കി സോണിയ... പവാറുമായി രഹസ്യകൂടിക്കാഴ്ച്ച, സര്‍ക്കാര്‍ നീക്കം സജീവംപുതിയ തന്ത്രമൊരുക്കി സോണിയ... പവാറുമായി രഹസ്യകൂടിക്കാഴ്ച്ച, സര്‍ക്കാര്‍ നീക്കം സജീവം

English summary
wont bend before bjp says shivsena
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X