• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

രാജ്യത്തെ ഊട്ടുന്നവർക്ക് മുന്നിൽ കണ്ണടയ്ക്കുന്നവർക്കൊപ്പം തുടരാനില്ല; ആഞ്ഞടിച്ച് ഹർസിമ്രത് കൗർ

ദില്ലി; എൻഡിഎ മുന്നണി ബന്ധം അവസാനിപ്പിച്ച പിന്നാലെ കേന്ദ്രസർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ഹര്‍സിമത്ര് കൗര്‍.

3 കോടി പഞ്ചാബികളുടെ വേദനയും പ്രതിഷേധവും കണ്ടിട്ടും കര്‍ക്കശമായ നിലപാടില്‍ നിന്ന് പിന്നോട്ട് പോകാൻ കേന്ദ്രസർക്കാരിന് തോന്നുന്നില്ലാ എങ്കിൽ ഇത് ഇനിയൊരിക്കലും 'വാജ്പേയി ജി'യോ 'ബാദല്‍ സാഹിബോ' വിഭാവനം ചെയ്ത എന്‍ഡിഎ ആയിരിക്കില്ലെന്ന് കൗർ ട്വീറ്റ് ചെയ്തു.

ദീര്‍ഘകാലമായി എൻഡിഎയുടെ സഖ്യകക്ഷിയായ പാർട്ടിയ്ക്ക് ചെവി നൽകാതെ രാജ്യത്തിന് അന്നം നൽകുന്നവർക്ക് മുൻപിൽ കണ്ണടക്കുന്നവർ പഞ്ചാബിന്റെ താത്പര്യം സംരക്ഷിക്കുന്നവർ അല്ലെന്നും കൗർ ട്വീറ്റ് ചെയ്തു. ശനിയാഴ്ച രാത്രിയോടെയാണ് മുന്നണി ബന്ധം അവസാനിപ്പിക്കുകയാണ് അകാലിദൾ വ്യക്തമാക്കിയത്. പാർട്ടി പ്രസിഡന്റ് സുഖ്ബിർ സിംഗ് ബാദലിന്റെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് മുന്നണി വിടാനുള്ള തിരുമാനം പാർട്ടി കൈക്കൊണ്ടത്.

കാര്‍ഷിക വിളകള്‍ക്ക് താങ്ങുവില ഉറപ്പ് നല്‍കാത്തതിലും പഞ്ചാബ്, സിഖ് വിഷയങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ അലംഭാവം കാട്ടുന്നതിലും പ്രതിഷേധിച്ചാണ് മുന്നണി ബന്ധം അവസാനിപ്പിച്ചതെന്ന് പാർട്ടി വ്യക്തമാക്കി. ബിൽ ലോക്സഭയിൽ അവതരിപ്പിച്ചതിന് പിന്നാലെ ഹർസിമ്രത് കൗർ ബാദൽ രാജിവെയ്ക്കുകയായിരുന്നു. സർക്കാരിനെ കാര്യങ്ങൾ പറഞ്ഞ് ബോധ്യപ്പെടുത്താൻ ഞങ്ങൾ രണ്ടു മാസത്തോളം ശ്രമിച്ചു. എന്നാൽ യാതൊരു പരിഗണനയും നൽകാതെ ബില്ല് പാസാക്കുകയായിരുന്നുവെന്ന് അകാലിദൾ പ്രസിഡന്റ് സുഖ്ബീൽ സിംഗ് പറഞ്ഞിരുന്നു.

ബിജെപിക്ക് കനത്ത തിരിച്ചടി; കാർഷിക ബില്ലിൽ പ്രതിഷേധിച്ച് ശിരോമണി അകാലിദൾ എൻഡിഎ വിട്ടു

കാർഷിക ഉൽപ്പന്നങ്ങൾക്ക് മേലുള്ള വിൽപ്പന നിയന്ത്രണങ്ങൾ നീക്കി, കർഷകർക്ക് കൂടുതൽ വിപണ സാധ്യതകൾ സാധ്യമാക്കുമെന്ന അവകാശവാദത്തോടെയായിരുന്നു പുതിയ കാർഷിക ബിൽ കേന്ദ്രസർക്കാർ സഭയിൽ അവതരിപ്പിച്ചത്. മൂന്ന് ബില്ലുകളേയും എതിർത്ത് കൊണ്ടായിരുന്നു ശിരോമണി അകാലിദൾ വോട്ട് ചെയ്യത്. എന്നാൽ ബില്ലുകൾ ശബ്ദ വോട്ടോടെ ഇരുസഭകളിലും പാസാക്കുകയായിന്നു. ബില്ലുകൾ കർഷക വിരുദ്ധമാണെന്ന് പ്രതിപക്ഷം ആരോപിക്കുമ്പോൾ ചെറുകിടെ കർഷകരെ സഹായിക്കുന്നതാണ് ബിൽ എന്നാണ് സർക്കാർ വാദം.

അതേസമയം അകാലിദൾ സഖ്യം വിട്ടത് പഞ്ചാബിലും ബിജെപിക്ക് തിരിച്ചടിയാകുമെന്നാണ് വിലയിരുപ്പെടുന്നത്.വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ ഉൾപ്പെടെ പ്രതിപക്ഷം വിഷയം ആയുധമാക്കും.

മനുഷ്യരാശിയുടെ ശത്രുക്കൾക്കെതിരെ ശബ്ദമുയർത്താൻ ഇന്ത്യമടിക്കില്ല;ഐക്യരാഷ്ട്ര സഭയിൽ പ്രധാനമന്ത്രി

അടവ് പിഴച്ച് ജോസ് കെ മാണി; കളത്തിലിറങ്ങി ഉമ്മന്‍ചാണ്ടിയും, യുഡിഎഫിലേക്ക് മടങ്ങാനും നീക്കമെന്ന സൂചന

കൊവിഡ് വാക്സിൻ വാങ്ങാൻ 80,000 കോടി രൂപയുണ്ടോ? അടുത്ത വെല്ലുവിളി, സർക്കാരിനോട് സെറം മേധാവി

മടിയിൽ കനമില്ലെന്ന് നാഴികക്ക് നാല്പതുവട്ടം പറഞ്ഞിട്ട് സിബിഐ വന്നപ്പോൾ എന്തേ ഒരു മ്ലാനത?;വി മുരളീധരൻ

English summary
Wont continue with those who turn a blind eye to those who feed the country; Harsimrat Kaur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X