കേരളം പിടിക്കാതെ തൃപ്തനാവില്ലെന്ന് അമിത് ഷാ!! ദക്ഷിണേന്ത്യയില്‍ നിന്ന് നോട്ടം വിടാതെ അധ്യക്ഷന്‍
ദില്ലി: ഇനിയും കൂടുതല്‍ സീറ്റുകള്‍ നേടണമെന്നും കേരളം പിടിക്കാതെ തൃപ്തനാകില്ലെന്നും അമിത് ഷാ. ദില്ലിയില്‍ നടന്ന ബിജെപി ഭാരവാഹികളുടേയും സംസ്ഥാന അധ്യക്ഷന്മാരുടേയും യോഗത്തിലാണ് അമിത് ഇക്കാര്യം പറഞ്ഞത്. 2014 ല്‍ 282 സീറ്റുകളാണ് ബിജെപി തനിച്ച് നേടിയത്. ഇത്തവണ ബിജെപിക്ക് 303 സീറ്റുകള്‍ നേടാനായിരുന്നു. എന്നാല്‍ ഇനിയും കൂടുതല്‍ സീറ്റുകള്‍ നേടാന്‍ ബിജെപിക്ക് കഴിയണമെന്ന് അമിത് ഷാ പറഞ്ഞു.

ശബരിമല വിഷയം കത്തിച്ചിട്ട് പോലും കേരളത്തില്‍ ഒരു സീറ്റില്‍ പോലും വിജയിക്കാന്‍ ബിജെപിക്ക് കഴിഞ്ഞിട്ടില്ല. കേരളത്തില്‍ മാത്രമല്ല രാജ്യത്ത് മോദി തരംഗം ആഞ്ഞടിച്ചപ്പോഴും പ്രതീക്ഷിച്ച മുന്നേറ്റം ദക്ഷിണേന്ത്യയില്‍ നേടാന്‍ ബിജെപിക്ക് കഴിഞ്ഞിരുന്നില്ല. എന്നാല്‍ ഈ സ്ഥിതിയില്‍ മാറ്റം വരണമെന്ന് അമിത് ഷാ നിര്‍ദ്ദേശിച്ചു.
അതിനിടെ സംഘടനാ തിരഞ്ഞെടുപ്പ് സംബന്ധിച്ച കാര്യങ്ങള്‍ നേതൃയോഗത്തില്‍ ചര്‍ച്ചയായി. അമിത് ഷാ ആഭ്യന്തര മന്ത്രിയായ സാഹചര്യത്തില്‍ ഷായ്ക്ക് പകരം പുതിയ അധ്യക്ഷന്‍ വരുമോയെന്ന കാര്യത്തിലും തിരുമാനം കൈക്കൊള്ളും. അതേസമയം നാല് സംസ്ഥാനങ്ങളില്‍ നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ അമിത് ഷാ തന്നെ അധ്യക്ഷ സ്ഥാനത്ത് തുടര്‍ന്നേക്കുമെന്ന തരത്തിലും റിപ്പോര്‍ട്ടുണ്ട്.
ഒരു വര്‍ക്കിങ്ങ് പ്രസിഡന്റിനെ നിയോഗിക്കാനുള്ള സാധ്യതയും ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മഹാരാഷ്ട്ര, ഹരിയാന, ജാര്‍ഖണ്ഡ്, ജമ്മു കാശ്മീര്‍ എന്നിവിടങ്ങളിലെ സംഘടനാ തിരഞ്ഞെടുപ്പുകളും താത്കാലികമായി മാറ്റി വെച്ചിട്ടുണ്ട്.
-
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍ -
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ഇസ്രായേലില്‍ രൂക്ഷമായ മിസൈലാക്രമണവുമായി ഇറാന്; ഡിമോണും അറാദും ആക്രമിക്കപ്പെട്ടു -
13000 രൂപയുടെ ഇടിവില്‍ സ്വര്‍ണം.. വെള്ളിയ്ക്ക് കുറഞ്ഞത് 32000 രൂപ! അടുത്ത ആഴ്ചയിലും വില കുറയും?












Click it and Unblock the Notifications