കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളം പിടിക്കാതെ തൃപ്തനാവില്ലെന്ന് അമിത് ഷാ!! ദക്ഷിണേന്ത്യയില്‍ നിന്ന് നോട്ടം വിടാതെ അധ്യക്ഷന്‍

  • By
Google Oneindia Malayalam News

ദില്ലി: ഇനിയും കൂടുതല്‍ സീറ്റുകള്‍ നേടണമെന്നും കേരളം പിടിക്കാതെ തൃപ്തനാകില്ലെന്നും അമിത് ഷാ. ദില്ലിയില്‍ നടന്ന ബിജെപി ഭാരവാഹികളുടേയും സംസ്ഥാന അധ്യക്ഷന്‍മാരുടേയും യോഗത്തിലാണ് അമിത് ഇക്കാര്യം പറഞ്ഞത്. 2014 ല്‍ 282 സീറ്റുകളാണ് ബിജെപി തനിച്ച് നേടിയത്. ഇത്തവണ ബിജെപിക്ക് 303 സീറ്റുകള്‍ നേടാനായിരുന്നു. എന്നാല്‍ ഇനിയും കൂടുതല്‍ സീറ്റുകള്‍ നേടാന്‍ ബിജെപിക്ക് കഴിയണമെന്ന് അമിത് ഷാ പറഞ്ഞു.

amitshahbjpdd-

ശബരിമല വിഷയം കത്തിച്ചിട്ട് പോലും കേരളത്തില്‍ ഒരു സീറ്റില്‍ പോലും വിജയിക്കാന്‍ ബിജെപിക്ക് കഴിഞ്ഞിട്ടില്ല. കേരളത്തില്‍ മാത്രമല്ല രാജ്യത്ത് മോദി തരംഗം ആഞ്ഞടിച്ചപ്പോഴും പ്രതീക്ഷിച്ച മുന്നേറ്റം ദക്ഷിണേന്ത്യയില്‍ നേടാന്‍ ബിജെപിക്ക് കഴിഞ്ഞിരുന്നില്ല. എന്നാല്‍ ഈ സ്ഥിതിയില്‍ മാറ്റം വരണമെന്ന് അമിത് ഷാ നിര്‍ദ്ദേശിച്ചു.

<strong>പുതിയ അധ്യക്ഷന്‍ ആരായാലും ഇത്തിരി വിയര്‍ക്കും!! അധ്യക്ഷന് മുന്നിലുള്ള 5 വെല്ലുവിളികള്‍ ഇങ്ങനെ</strong>പുതിയ അധ്യക്ഷന്‍ ആരായാലും ഇത്തിരി വിയര്‍ക്കും!! അധ്യക്ഷന് മുന്നിലുള്ള 5 വെല്ലുവിളികള്‍ ഇങ്ങനെ

അതിനിടെ സംഘടനാ തിരഞ്ഞെടുപ്പ് സംബന്ധിച്ച കാര്യങ്ങള്‍ നേതൃയോഗത്തില്‍ ചര്‍ച്ചയായി. അമിത് ഷാ ആഭ്യന്തര മന്ത്രിയായ സാഹചര്യത്തില്‍ ഷായ്ക്ക് പകരം പുതിയ അധ്യക്ഷന്‍ വരുമോയെന്ന കാര്യത്തിലും തിരുമാനം കൈക്കൊള്ളും. അതേസമയം നാല് സംസ്ഥാനങ്ങളില്‍ നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ അമിത് ഷാ തന്നെ അധ്യക്ഷ സ്ഥാനത്ത് തുടര്‍ന്നേക്കുമെന്ന തരത്തിലും റിപ്പോര്‍ട്ടുണ്ട്.

<strong>ഗാന്ധി കുടുംബാംഗങ്ങള്‍ ഇല്ല, കോണ്‍ഗ്രസ് നേതാക്കളുടെ പ്രത്യേക യോഗം,ഇനി നിയന്ത്രിക്കുക ഈ എട്ട് പേര്‍?</strong>ഗാന്ധി കുടുംബാംഗങ്ങള്‍ ഇല്ല, കോണ്‍ഗ്രസ് നേതാക്കളുടെ പ്രത്യേക യോഗം,ഇനി നിയന്ത്രിക്കുക ഈ എട്ട് പേര്‍?

ഒരു വര്‍ക്കിങ്ങ് പ്രസിഡന്‍റിനെ നിയോഗിക്കാനുള്ള സാധ്യതയും ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മഹാരാഷ്ട്ര, ഹരിയാന, ജാര്‍ഖണ്ഡ്, ജമ്മു കാശ്മീര്‍ എന്നിവിടങ്ങളിലെ സംഘടനാ തിരഞ്ഞെടുപ്പുകളും താത്കാലികമായി മാറ്റി വെച്ചിട്ടുണ്ട്.

English summary
Wont end up effort without winning Kerala, says Amit shah
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X