ഇത് ഒരിക്കലും മറക്കില്ല, ഒരിക്കലും പൊറുക്കില്ല, പുൽവാമ ആക്രമണത്തിന് പകരം വീട്ടുമെന്ന് സിആർപിഎഫ്
Recommended Video

ദില്ലി: പുൽവാമയിൽ ഭീകരർ നടത്തിയ ആക്രമണത്തെ ശക്തമായി അപലപിച്ച് സിആർപിഎഫ്. ഭീകരാക്രമണത്തിന് ശക്തമായ തിരിച്ചടിയുണ്ടാകുമെന്നും വീരമൃത്യു വരിച്ച ജവാന്മാരുടെ കുടുംബത്തിന് എല്ലാ പിന്തുണയും നൽകുമെന്നും സിആർപിഎഫ് വ്യക്തമാക്കി.
ഇതൊരിക്കലും ഞങ്ങൾ മറക്കില്ല, ഒരിക്കലും പൊറുക്കില്ല, ആക്രമണത്തിൽ വീരമൃത്യ വരിച്ച ജവാന്മാർക്ക് മുമ്പിൽ ഞങ്ങൾ സല്യൂട്ട് ചെയ്യുന്നു, അവരുടെ കുടുംബത്തിനൊപ്പം എന്നും ഞങ്ങളുണ്ടാകും, ഈ ഹീനമായ പ്രവർത്തിക്ക് ഞങ്ങൾ പകരം വീട്ടുക തന്നെ ചെയ്യും. സിആർപിഎഫ് ട്വീറ്റ് ചെയ്തു.

പുൽവാമയിലുണ്ടായ ഭീകരാക്രമണത്തിൽ 39 ജവാന്മാർ കൊല്ലപ്പെട്ടുവെന്നാണ് സ്ഥിരീകരണം. ജമ്മുവിൽ നിന്നും ശ്രീനഗറിലേക്ക് പോയ സൈന്യത്തിന്റെ വാഹനവ്യൂഹത്തിന് നേരെയായിരുന്നു ആക്രമണം. 78 ബസുകളിലായി 2500 സൈനീകരാണുണ്ടായിരുന്നത്.
WE WILL NOT FORGET, WE WILL NOT FORGIVE:We salute our martyrs of Pulwama attack and stand with the families of our martyr brothers. This heinous attack will be avenged. pic.twitter.com/jRqKCcW7u8
— 🇮🇳CRPF🇮🇳 (@crpfindia) February 15, 2019
സ്ഫോടക വസ്തുക്കൾ നിറച്ച വാഹനം സൈനിക വാഹനങ്ങൾക്ക് നേരെ ഇടിച്ചു കയറ്റുകയായിരുന്നു. 350 കിലോയോളം സ്ഫോടക വസ്തുക്കളാണ് ആക്രമണത്തിന് ഉപയോഗിച്ചതെന്നാണ് കരുതുന്നത്.












Click it and Unblock the Notifications