കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യ മുസ്ലീങ്ങൾക്കും അവകാശപ്പെട്ടത്!!! ജന്മനാട് വീട്ട് എങ്ങും പോകില്ല!!! പെഹ്‌ലു ഖാന്റെ മകന്‍

ഭൂമി അധികാര്‍ ആന്ദോളന്‍ സംഘടന സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു ഇർഷാദ്

  • By Ankitha
Google Oneindia Malayalam News

ദില്ലി: ഇന്ത്യ മുസ്ലീം ജനങ്ങൾക്കും അവകാശപ്പെട്ടതാണ് അതിനാൽ തങ്ങൾ പാകിസ്താനിലേക്ക് പോകേണ്ടതില്ലെന്നു ഗോരക്ഷപ്രവർത്തകരുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട പെഹ്ലു ഖാന്റെ മകൻ ഇർഷാദ് ഖാൻ. ഇന്ത്യ മുസ്ലീം ജനവിഭാഗകാർക്കും അവകാശപ്പെട്ടതാണ് രണ്ടു ജന വിഭാഗങ്ങൾ ഐക്യത്തോടെയിരിക്കുന്നത് ചില ദുഷ്ട ശക്തികളുടെ പ്രവർത്തനത്തെ ബാധിക്കുമെന്നു ഇർഷാദ് ഖാൻ പറഞ്ഞു. ഭൂമി അധികാര്‍ ആന്ദോളന്‍ സംഘടന സംഘടിപ്പിച്ച കര്‍ഷകരുടെ പ്രതിസന്ധി, പശു രാഷ്ട്രീയവും ആള്‍ക്കൂട്ട ആക്രമങ്ങളും എന്നീ വിഷയത്തിൽ സംസാരിക്കവെയായിരുന്നു അദ്ദേഹം.

irshad

ക്ഷീര കര്‍ഷകനായ തന്റെ പിതാവിന്റെ കൈയില്‍ രേഖകള്‍ എല്ലാമുണ്ടായിരുന്നിട്ടും ആക്രമിക്കപ്പെടുകയായിരുന്നെന്ന് പെഹ്‌ലു ഖാന്റെ ഇളയ മകന്‍ ആരിഫ് പറഞ്ഞു. പെഹ്‌ലു ഖാന്റെ അമ്മാവന്‍ ഹുസ്സൈന്‍ ഖാനും പരിപാടിയില്‍ പങ്കെടുത്തു. കൊലക്കേസിലെ പ്രതികള്‍ക്ക് ജാമ്യം നല്‍കാന്‍ സമ്മര്‍ദ്ദമുണ്ടായെന്ന് ഹുസൈന്‍ ഖാന്‍ പറഞ്ഞു. തങ്ങള്‍ക്ക് നീതി ലഭിക്കണം. പ്രതികള്‍ രക്ഷപ്പെടുകയാണെങ്കില്‍ തങ്ങള്‍ രാജസ്ഥാനിലെ കോടതിയില്‍ പോയി ആത്മഹൂതി നടത്തുമെന്നും ഹുസൈന്‍ ഖാന്‍ പറഞ്ഞു.

ഗോരക്ഷ പ്രവർത്തകരെ സർക്കാർ സംരക്ഷിക്കുന്നു

ഗോരക്ഷ പ്രവർത്തകരെ സർക്കാർ സംരക്ഷിക്കുന്നു

ഗോരക്ഷകരുടെ ആക്രമണത്തിൽ പിതാവ് പെഹ്‌ലു ഖാൻ കൊല്ലപ്പെട്ട സംഭവത്തിലെ പ്രതികളെ വെറുതെ വിടാനുള്ള ശ്രമം നടക്കുന്നുവെന്നും ഇർഷാദ് ആരോപിക്കുന്നു. സർക്കാർ ശക്തമായി പ്രതികരിക്കാത്തതു കൊണ്ടാണ് ഇന്ത്യയിൽ ആൾക്കൂട്ട ആക്രമണം നടക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു

നീതിലഭിച്ചില്ലെന്നു മക്കൾ

നീതിലഭിച്ചില്ലെന്നു മക്കൾ

ഗോരക്ഷകരുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട പെഹ്ലു ഖാന് നീതി ലഭിച്ചിലെന്നു മക്കൾ ആരോപിക്കുന്നു. കഴിഞ്ഞ ഏപ്രിലിൽ ഗോരക്ഷകരുടെ ക്രൂര മർദനത്തിന് ഇതയായണ് പെഹ്ലൂ ഖാൻ മരിച്ചത്. ഇത്രയും നാൾ ആയിട്ടുപോലും തങ്ങളുടെ അച്ഛന് നീതി ലഭിച്ചില്ലെന്നും അവർ പറഞ്ഞു

മുസ്ലീങ്ങൾ ഇന്ത്യവിട്ട് പാകിസ്താനിലേക്ക് പോകണം

മുസ്ലീങ്ങൾ ഇന്ത്യവിട്ട് പാകിസ്താനിലേക്ക് പോകണം

മുസ്ലീങ്ങളും ഹിന്ദുക്കളും സമാധനത്തോടെ ജീവിച്ചിരുന്ന രാജ്യമായിരുന്നു ഇന്ത്യ. എന്നാൾ ചില ദുഷ്ട ശക്തികൾ അത് ആഗ്രഹിക്കുന്നില്ല. ആൾക്കൂട്ട ആക്രമണങ്ങളിലൂടെ ജനങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കുകയാണ്.

പെഹലൂ ഖാന്റെ മരണം

പെഹലൂ ഖാന്റെ മരണം

അനധികൃത പശുക്കടത്ത് ആരോപിച്ച് രാജസ്ഥാനിൽ ഗോരക്ഷകരർ പെഹ്ലൂ ഖാൻ എന്ന 55 കാരനെ മക്കളുടെ മുന്നിൽ ഇട്ട് ക്രൂര മർദിച്ചു. മർദനത്തിൽ പരിക്കേറ്റ ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാൻ കഴിഞ്ഞിരുന്നില്ല

ഗോരക്ഷകരെ ന്യായികരിച്ച് ബിജെപി

ഗോരക്ഷകരെ ന്യായികരിച്ച് ബിജെപി

പെഹ്ലു ഖാന്റെ മരണത്തിനു കാരണമായ ഗോരക്ഷപ്രവർത്തകരെ ന്യായികരിച്ച് ബിജെപി രംഗത്തെത്തിയിരുന്നു. പെഹ്ലു ഖാൻ വധിക്കപ്പെടേണ്ട വ്യക്തിയാണെന്നും. ഇയാളെ പോലുള്ള പാപികളെ ഇനിയും കൊല്ലണമെന്നും രാജസ്ഥാൻ ബിജെപി എംഎൽഎ അഭിപ്രായപ്പെട്ടിരുന്നു.

ബീഫ് നിരോധനം

ബീഫ് നിരോധനം

ഗോസംരക്ഷകരുടെ ആക്രമണത്തിനു പിന്നാലെ രാജ്യവ്യാപകമായി ബീഫ് നിരോധനം ഏർപ്പെടുത്താൻ ബിജെപി സർക്കാർ ശ്രമിച്ചു. ബീഫ് നിരോധനത്തിന്റെ പേരിൽ രാജ്യ വ്യാപകമായി പ്രക്ഷോഭങ്ങൾക്ക് വഴിവെച്ചിരുന്നു.

ബിഫ് കഴിക്കാൻ പറ്റാത്തവർ ഇന്ത്യവിട്ട് പോകണം

ബിഫ് കഴിക്കാൻ പറ്റാത്തവർ ഇന്ത്യവിട്ട് പോകണം

ബീഫ് കഴിക്കാൻ പാറ്റാത്തവാർ ഇന്ത്യവിട്ടു പോകണമെന്ന കേന്ദ്ര മന്ത്രിയുടെ പ്രസ്താവന വിവാദം സൃഷ്ടിച്ചിരുന്നു.

English summary
rshad Khan, son of Pehlu Khan, a dairy farmer who was beaten to death by cow vigilantes, says he is not going anywhere. He says he is an Indian, and has no intentions of moving to Pakistan.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X