കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുലിനെ പ്രധാനമന്ത്രിയാകാന്‍ അനുവദിക്കില്ല, രാജ്യദ്രോഹികള്‍ക്കൊപ്പമാണ് അദ്ദേഹമെന്ന് ഉദ്ധവ്!!

Google Oneindia Malayalam News

Recommended Video

cmsvideo
രാഹുലിനെ പ്രധാനമന്ത്രിയാകാന്‍ അനുവദിക്കില്ല, ഉദ്ധവ് താക്കറെ

നാഗ്പൂര്‍: പ്രതിപക്ഷത്തിനും കോണ്‍ഗ്രസിനുമെതിരെ വീണ്ടും പൊട്ടിത്തെറിച്ച് ശിവസേന നേതാവ് ഉദ്ധവ് താക്കറെ. കോണ്‍ഗ്രസിന്റെ പ്രകടനപത്രിക തീവ്രവാദ വിരുദ്ധ നയത്തില്‍ വെള്ളം ചേര്‍ക്കുന്നതാണെന്ന് ഉദ്ധവ് കുറ്റപ്പെടുത്തി. രാഹുല്‍ ഗാന്ധിയെ ഒരിക്കലും അതുകൊണ്ട് തന്നെ പ്രധാനമന്ത്രിയാവാന്‍ അനുവദിക്കില്ല. രാജ്യദ്രോഹികളെ പിന്തുണച്ച് കൊണ്ട് അധികാരത്തിലെത്താനുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങളെ തടയുമെന്നും ഉദ്ധവ് പറഞ്ഞു.

1

കഴിഞ്ഞ ദിവസങ്ങളിലൊക്കെ തുടര്‍ച്ചയായി കോണ്‍ഗ്രസിനെയും പ്രതിപക്ഷത്തെയും ശിവസേന കടന്നാക്രമിച്ചിരുന്നു. നേരത്തെ ബിജെപിക്കെതിരെയുള്ള നയത്തില്‍ ശിവസേന നിലപാട് മയപ്പെടുത്തിയെന്നാണ് ഇതിലൂടെ വ്യക്തമാക്കുന്നത്. രാംതക്ക് മണ്ഡലത്തിലെ കമലേശ്വറില്‍ പ്രചാരണത്തിനിടെ ഇത്തവണ രാഹുലിനെ ഉദ്ധവ് രൂക്ഷമായി വിജയിച്ചത്. രാജ്യസ്‌നേഹം കാരണമാണ് മഹാരാഷ്ട്രയില്‍ ബിജെപി, ശിവസേന, റിപബ്ലിക്കന്‍ പാര്‍ട്ടികള്‍ എന്നിവ ഒന്നിച്ചതെന്ന് ഉദ്ധവ് പറഞ്ഞു.

എനിക്ക് ചോദിക്കാനുള്ളത് എന്തുകൊണ്ടാണ് പരസ്പരം പ്രശ്‌നങ്ങളുണ്ടായിട്ടും മഹാസഖ്യം ഒരുമിച്ചതെന്നാണ്. ഇവര്‍ ആരാണ്. ഞങ്ങളുടെ സ്വപ്‌നം രാജ്യത്തിന് വേണ്ടിയാണ്. നിങ്ങളുടെ സ്വപ്‌നം എന്തിന് വേണ്ടിയാണ്. അധികാരം നേടുക എന്നതാണ് നിങ്ങളുടെ സ്വപ്‌നം. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഞങ്ങളുടെ നേതാവ്. എന്നാല്‍ നിങ്ങളുടെ നേതാവ് ആരാണെന്നും ഉദ്ധവ് ചോദിച്ചു.

അതേസമയം കോണ്‍ഗ്രസിനെ രൂക്ഷമായിട്ടാണ് ഉദ്ധവ് വിമര്‍ശിച്ചത്. കോണ്‍ഗ്രസ് പ്രകടനപത്രികയോട് നിങ്ങള്‍ യോജിക്കുന്നുണ്ടോ. രാജ്യദ്രോഹം ചെയ്യുന്നവരെ തൂക്കിലേറ്റണം. രാഹുല്‍ ഗാന്ധി രാജ്യദ്രോഹികളുടെ പിന്തുണയോടെ അധികാരത്തില്‍ വരാമെന്നാണ് കരുതുന്നതെങ്കില്‍, ഞങ്ങള്‍ അതൊരിക്കലും നടത്തില്ലെന്നും ഉദ്ധവ് വ്യക്തമാക്കി. നേരത്തെ കനയ്യകുമാറിനെ ഇവിഎമ്മില്‍ കൃത്രിമം കാണിച്ചാണെങ്കിലും പരാജയപ്പെടുത്തണമെന്നായിരുന്നു ശിവസേന ആഹ്വാനം ചെയ്തത്.

മഹാരാഷ്ട്ര ലോക്സഭ തിരഞ്ഞെടുപ്പ് 2019

സങ്കല്‍പ്പ് പത്ര ലക്ഷ്യമിടുന്നത് 5 വര്‍ഷത്തെ മാറ്റങ്ങള്‍.... പുതിയ ഇന്ത്യക്കായി 10 വാഗ്ദാനങ്ങള്‍!!സങ്കല്‍പ്പ് പത്ര ലക്ഷ്യമിടുന്നത് 5 വര്‍ഷത്തെ മാറ്റങ്ങള്‍.... പുതിയ ഇന്ത്യക്കായി 10 വാഗ്ദാനങ്ങള്‍!!

English summary
wont let rahul gandhi win by supporting traitors says uddhav thackeray
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X