കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദി പറയുന്നത് പോലെ പറയില്ല, ഫലം പ്രവചിക്കാനില്ല, മെയ് 23ന് വിധി അറിയാമെന്ന് രാഹുല്‍!!

Google Oneindia Malayalam News

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പോലെ ഫലങ്ങള്‍ താന്‍ പ്രവചിക്കില്ലെന്ന് രാഹുല്‍ ഗാന്ധി. മെയ് 23ന് ഫലം കൃത്യമായി അറിയാമെന്നും രാഹുല്‍ പറഞ്ഞു. ബിജെപി ആസ്ഥാനത്ത് കഴിഞ്ഞ ദിവസം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ബിജെപി വമ്പന്‍ ഭൂരിപക്ഷത്തോടെ അധികാരത്തില്‍ വരുമെന്ന് പ്രധാനമന്ത്രിയും അമിത് ഷായും അവകാശപ്പെട്ടിരുന്നു. എന്നാല്‍ താന്‍ മോദിയെ തകര്‍ക്കാന്‍ പറ്റില്ലെന്ന വിശ്വാസം താന്‍ തകര്‍ത്തെന്നും രാഹുല്‍ അവകാശപ്പെട്ടു.

1

കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയുടെ ആദ്യ വാര്‍ത്താസമ്മേളനത്തെയും രാഹുല്‍ പരിഹസിച്ചിരുന്നു. മോദി മാധ്യമങ്ങളോട് സംസാരിച്ചെങ്കിലും, അവരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കിയിരുന്നില്ല. മോദിയോടുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കിയത് അമിത് ഷായാണ്. മികച്ച വാര്‍ത്താസമ്മേളനം അടുത്ത തവണ സ്വയം ഉത്തരം പറയാന്‍ നിങ്ങളെ അമിത് ഷാ അനുവദിക്കുമെന്നാണ് പ്രതീക്ഷയെന്നും രാഹുല്‍ പരിഹസിച്ചിരുന്നു.

ബിജെപി ഗോഡ് കെ ലവേഴ്‌സ് അല്ലെന്നും ഗോഡ്‌സെ ലവേഴ്‌സാണെന്നും രാഹുല്‍ പറഞ്ഞിരുന്നു. ഭോപ്പാലിലെ ബിജെപി സ്ഥാനാര്‍ത്ഥി പ്രഗ്യാ സിംഗിന്റെ പ്രസ്താവനയെ തുടര്‍ന്നായിരുന്നു രാഹുലിന്റെ മറുപടി. തിരഞ്ഞെടുപ്പ് മികച്ചതായിരുന്നുവെന്നാണ് മോദി അവകാശപ്പെട്ടത്. ഇത്തവണ 300 സീറ്റുകള്‍ നേടുമെന്നും അദ്ദേഹം അവകാശപ്പെട്ടു. അധികാരത്തിലെത്തിയാല്‍ വാഗ്ദാനങ്ങള്‍ നടപ്പിലാക്കുമെന്നും മോദി പറഞ്ഞു.

അതേസമയം ഇത്തവണ പല സംസ്ഥാനങ്ങളില്‍ ബിജെപി സീറ്റ് വര്‍ധിപ്പിക്കുമെന്ന് അമിത് ഷാ പറഞ്ഞു. മഹാരാഷ്ട്രയിലും ബംഗാളിലും ദക്ഷിണേന്ത്യന്‍ സംസ്ഥാനമായ കര്‍ണാടകത്തിലും മികച്ച വിജയം ബിജെപി നേടും. റാഫേല്‍ വിഷയത്തില്‍ എന്തെങ്കിലും തെളിവുണ്ടെങ്കില്‍ രാഹുല്‍ ഗാന്ധി സുപ്രീം കോടതിയെ സമീപിക്കട്ടെയെന്നും അമിത് ഷാ പറഞ്ഞു. ആരോപണങ്ങളൊന്നും ഉയരുന്നില്ല. നടപടി ക്രമങ്ങള്‍ പാലിച്ചെന്നും അമിത് ഷാ പറഞ്ഞു.

ലോക്സഭ തിരഞ്ഞെടുപ്പ് 2019

പ്രതിപക്ഷ നിരയില്‍ പ്രധാനമന്ത്രി സ്ഥാനത്തേക്ക് 3 പേര്‍.... രാഹുല്‍ ഗാന്ധിക്കുള്ള സാധ്യത ഇങ്ങനെപ്രതിപക്ഷ നിരയില്‍ പ്രധാനമന്ത്രി സ്ഥാനത്തേക്ക് 3 പേര്‍.... രാഹുല്‍ ഗാന്ധിക്കുള്ള സാധ്യത ഇങ്ങനെ

English summary
wont pre judge results like pm modi says rahul gandhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X