കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശരീരം കഷ്ണങ്ങളായി മുറിച്ചാലും ബിജെപിയില്‍ ചേരില്ലെന്ന് കോണ്‍ഗ്രസ് എംഎല്‍എ; നടക്കുന്നത് നുണപ്രചരണം

Google Oneindia Malayalam News

അഹമ്മദാബാദ്: ലോക്സഭ തിരഞ്ഞെടുപ്പിലേറ്റ പരാജയത്തിന് പിന്നാലെ ഗുജറാത്ത് കോണ്‍ഗ്രസിലും വലിയ പ്രതിസന്ധിയാണ് രൂപപ്പെട്ടിരിക്കുന്നത്. സംസ്ഥാനത്തെ മുഴുവന്‍ സീറ്റിലും ബിജെപിയായിരുന്നു ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഗുജറാത്തില്‍ വിജയിച്ചത്. ഇതിന് പിന്നാലെയാണ് കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയിലേക്ക് ചേക്കേറാന്‍ ഒരുങ്ങുന്നുവെന്ന വാര്‍ത്തകള്‍ പുറത്തുവരാന്‍ തുടങ്ങയിത്.

<strong>മോദിക്കൊപ്പം 60 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും; കേരളത്തില്‍ നിന്ന് 2 പേരും മന്ത്രിസഭയിലേക്ക്? </strong>മോദിക്കൊപ്പം 60 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും; കേരളത്തില്‍ നിന്ന് 2 പേരും മന്ത്രിസഭയിലേക്ക്?

കോണ്‍ഗ്രസില്‍ നിന്ന് പതിഞ്ച് എംഎല്‍എമാര്‍ ഉടന്‍ രാജിവെക്കുമെന്നാണ് പാര്‍ട്ടിവിട്ട എംഎല്‍എ അല്‍പേഷ് താക്കൂര്‍ അവകാശപ്പെട്ടത്. ബിജെപി നേതാക്കളുമായുള്ള ചര്‍ച്ചയ്കക് ശേഷമാണ് മായിരുന്നു അല്‍പേശിന്‍റെ അവകാശവാദം. എന്നാല്‍ തങ്ങള്‍ ബിജെപിയിലേക്ക് പോകുമെന്നുള്ള വാര്‍ത്തകളെ തള്ളിക്കൊണ്ട് കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ രംഗത്ത് എത്തിയിരിക്കുകയാണ് ഇപ്പോള്‍ വിശദാംശങ്ങള്‍ ഇങ്ങനെ..

അല്‍പേശ് ഠാക്കൂര്‍

അല്‍പേശ് ഠാക്കൂര്‍

ലോക്സഭ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് കോണ്‍ഗ്രസ് വിട്ട ഠാക്കൂര്‍ സേന നേതാവ് അല്‍പേശ് ഠാക്കൂര്‍ എംഎല്‍എ കഴിഞ്ഞ ദിവസം ഉപമുഖ്യമന്ത്രി നിധിന്‍ പട്ടേലുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. കോണ്‍ഗ്രസ് വിട്ടെങ്കിലും അടുത്ത രാഷ്ട്രീയ നീക്കം എന്തെന്ന് ഇതുവരെ അല്‍പേശ് വ്യക്തമാക്കിയിട്ടില്ല.

നിയമസഭാഗത്വം റദ്ദ് ചെയ്യണം

നിയമസഭാഗത്വം റദ്ദ് ചെയ്യണം

ബിജെപിയിലേക്ക് എന്ന വാര്‍ത്ത അല്‍പേശ് നിഷേധിക്കുന്നുണ്ട്. എന്നാല്‍ ഇതിനിടിയിലാണ് ബിജെപി നേതാക്കളുമായി അദ്ദേഹം കൂടിക്കാഴ്ച്ച നടത്തിയത്. അല്‍പേശിനൊപ്പം പാര്‍ട്ടിവിട്ട ധവല്‍സിങ് ഝാല, ഭാരത് ഠാക്കൂര്‍ എന്നിവരും ഇതുവരെ എംഎല്‍എ സ്ഥാനം രാജിവെച്ചിട്ടില്ല. കൂറുമാറ്റ നിരോധന നിയമപ്രകാരം ഇവരുടെ നിയമസഭാഗത്വം റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് സ്പീക്കര്‍ക്ക് കത്ത് നില്‍കിയെങ്കിലും ഇതുവരെ നടപടിയുണ്ടായിട്ടില്ല.

ബിജെപി തന്ത്രം

ബിജെപി തന്ത്രം

ഗുജറാത്തില്‍ ഒഴിവുവരുന്ന രണ്ട് സീറ്റിലും വിജയിക്കാനുള്ള തന്ത്രങ്ങളാണ് ബിജെപി പയറ്റുന്നു. വിജയമുറപ്പിക്കാന്‍ കോണ്‍ഗ്രസ് എംഎല്‍മാരെ ചാക്കിട്ടു പിടിക്കാനാണ് ബിജെപി ശ്രമം. ലോക്സഭാ തിരഞ്ഞെടുപ്പില്‍ വിജയിച്ച ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ, സ്മൃതി ഇറാനി എന്നില് രാജ്യസഭാംഗത്വം രാജിവെക്കുന്നതോടെയാണ് ഒഴിവുവരുന്നത്.

അഹമ്മദ് പട്ടേലിനെ വിജയിപ്പിച്ചത്

അഹമ്മദ് പട്ടേലിനെ വിജയിപ്പിച്ചത്

2017 ലെ രാജ്യസഭ തിര‍ഞ്ഞെടുപ്പില്‍ അന്നത്തെ പ്രതിപക്ഷ നേതാവ് ശങ്കര്‍ സിങ് വഗേലയടക്കമുള്ള 12 കോണ്‍ഗ്രസ് എംഎല്‍എമാരെ ബിജെപി അടര്‍ത്തിമാറ്റിയിരുന്നു. ഏറെ നാള്‍ നീണ്ട നാടകീയതകള്‍ക്ക് ശേഷം അന്ന് ഒരു വോട്ടിനായിരുന്നു അഹമ്മദ് പട്ടേലിനെ വിജയിപ്പിക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചത്.

2017 ലെ തിരഞ്ഞെടുപ്പില്‍

2017 ലെ തിരഞ്ഞെടുപ്പില്‍

2017 ലെ തിരഞ്ഞെടുപ്പില്‍ 78 എംഎല്‍എമാരുണ്ടായിരുന്ന കോണ്‍ഗ്രസിന് ഇപ്പോഴുള്ളത് 71 പേര്‍ മാത്രമാണ്. കോണ്‍ഗ്രസില്‍ നിന്ന് കൂറുമാറിയ 4 എംഎല്‍എമാരെ ഉപതിരഞ്ഞെടുപ്പില്‍ ജയിപ്പിക്കാന്‍ സാധിച്ചതോടെ ബിജെപിയുടെ അംഗബലം 103 ആയി ഉയര്‍ന്നുന്നു. 3 അംഗങ്ങള്‍ അയോഗ്യരായതിനാല്‍ 179 ആണ് സഭയുടെ ഇപ്പോഴത്തെ അംഗബലം.

 15 പേര്‍ കൂടി

15 പേര്‍ കൂടി

കോണ്‍ഗ്രസിന്‍റെ 71 എംഎല്‍എമാരില്‍ 15 പേര്‍ കൂടി പാര്‍ട്ടി വിടുമെന്നാണ് അല്‍പേശ് ഠാക്കൂര്‍ അവകാശപ്പെട്ടത്. എന്നാല്‍ എംഎല്‍എമാര്‍ കൂട്ടത്തോടെ പാര്‍ട്ടി വിടുകയാണെന്ന അഭ്യൂഹം കോണ്‍ഗ്രസ് സംസ്ഥന നേതൃത്വം നിഷേധിക്കുകയാണ്. പാര്‍ട്ടി വിട്ടേക്കുമെന്ന സംശയമുണ്ടായിരുന്ന നേതാക്കളും വാര്‍ത്തകള്‍ നിഷേധിച്ച് രംഗത്ത് എത്തിയിട്ടുണ്ട്.

കഷ്ണങ്ങളായി മുറിച്ചാലും

കഷ്ണങ്ങളായി മുറിച്ചാലും

തന്‍റെ ശരീരം കഷ്ണങ്ങളായി മുറിച്ചാലും കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേരില്ലെന്നാണ് ഗുജറാത്തിലെ ജംഖംഭാലിയയില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എ വിക്രം മാദം വ്യക്തമാക്കുന്നത്. ബിജെപിയിലേക്ക് പോകുമെന്ന ആരോപണം തള്ളി ജംനഗര്‍ മുന്‍ കോണ്‍ഗ്രസ് എംപിയും രംഗത്ത് എത്തിയിട്ടുണ്ട്.

ലേലം വിളിയില്‍ താനില്ല

ലേലം വിളിയില്‍ താനില്ല

താന്‍ ബിജെപിയില്‍ ചേരുമെന്ന് പ്രരിപ്പിക്കുന്നവര്‍ക്ക് ഭ്രാന്താണെന്നാണ് മുന്‍ എംപി മാധ്യമങ്ങളോട് പറഞ്ഞത്. ലേലം വിളിയില്‍ താനില്ലെന്നും കഴിഞ്ഞ മൂന്ന് ദിവസമായി തന്റെ മണ്ഡലമായിരുന്ന ജംനഗറിലൂടെ സഞ്ചരിക്കുകയാണെന്നും ഇദ്ദേഹം പറഞ്ഞു.

ശിവഭായി ഭൂരിയയും

ശിവഭായി ഭൂരിയയും

ബിജെപിയില്‍ ചേരുമെന്ന വാര്‍ത്തകള്‍ നിഷേധിച്ച് കോണ്‍ഗ്രസ് എംഎല്‍എയായ ശിവഭായി ഭൂരിയയും രംഗത്തെത്തിയിട്ടുണ്ട്. തനിക്കെതിരേയുള്ളത് കുപ്രചരണം മാത്രമാണെന്നും താന്‍ ഇതുവരെ ബിജെപിയില്‍ ചേര്‍ന്നിട്ടില്ല. ഇനി ചേരുകയും ഇല്ല. കോണ്‍ഗ്രസിനൊപ്പം തന്നയാണ് നിലയുറപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വാദത്തില്‍ ഉറച്ചു നില്‍ക്കുന്നു

വാദത്തില്‍ ഉറച്ചു നില്‍ക്കുന്നു

അതേസമയം, ബിജെപി സംസ്ഥാന അധ്യക്ഷന്‍ ജിതു വാഘാനി കോണ്‍ഗ്രസില്‍ നിന്ന് വലിയതോതില്‍ നേതാക്കള്‍ ബിജെപിയിലേക്ക് എത്തുമെന്ന വാദത്തില്‍ ഉറച്ചു നില്‍ക്കുകയാണ്. ആരൊക്കെ പാര്‍ട്ടിയിലേക്ക് കടന്നുവരുമെന്ന കാര്യം അടുത്ത ദിവസം തന്നെ അറിയാന്‍ കഴിയുമെന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്.

English summary
wont resign says gujarat congress mlas
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X