കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്‍ആര്‍സിയില്‍ ഒപ്പവെക്കില്ല... എന്തിനാണ് ഇന്ത്യക്കാരനാണെന്ന് തെളിയിക്കുന്നത്, തുറന്നടിച്ച് ബാഗല്‍

Google Oneindia Malayalam News

റായ്പൂര്‍: പൗരത്വ ബില്ലിനെതിരെ രാജ്യത്ത് നടക്കുന്ന പ്രക്ഷോഭങ്ങളില്‍ സര്‍ക്കാരിനെതിരെ രൂക്ഷ പ്രതികരണവുമായി ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗല്‍. മോദി സര്‍ക്കാര്‍ എന്‍ആര്‍സി നടപ്പാക്കാന്‍ തീരുമാനിച്ചാല്‍ അത് ഒപ്പുവെക്കാതിരിക്കുന്ന ആദ്യ വ്യക്തിയായിരിക്കും താനെന്നും ബാഗല്‍ പറഞ്ഞു. കേന്ദ്രത്തിലെ ബിജെപി സര്‍ക്കാര്‍ നമുക്ക് മുന്നിലെ ഏറ്റവും വലിയ വെല്ലുവിളിയാണ്. അവരുടെ നയങ്ങള്‍ ജനങ്ങളെ വഴിതെറ്റിക്കുന്നതാണെന്നും ബാഗല്‍ ആരോപിച്ചു.

1

ബിജെപി സര്‍ക്കാര്‍ ജനങ്ങളെ വിഭജിച്ച് കൊണ്ടിരിക്കുകയാണ്. അതാണ് ഏറ്റവും വലിയ വെല്ലുവിളി. ഇന്ന് രാജ്യം കത്തുകയാണ്. പല സംസ്ഥാനങ്ങളില്‍ പ്രതിഷേധം അലയടിക്കുന്നു. അക്രമങ്ങള്‍ ഉണ്ടാവുന്നു. വിദ്യാര്‍ത്ഥികളോട് മോശമായി പെരുമാറുന്ന സംസ്‌കാരമാണ് ഇപ്പോഴുള്ളത്. അവര്‍ക്കെതിരെ കടുത്ത അക്രമമാണ് നടത്തിയത്. കൊലപാതകങ്ങള്‍ ഒരുവശത്ത് നടക്കുന്നു. ബിജെപി ഭയത്തിന്റെ അന്തരീക്ഷം രാജ്യത്ത് ഉണ്ടാക്കുകയാണെന്നും ബാഗല്‍ പറഞ്ഞു.

ബിജെപി ആദ്യം നിങ്ങളുടെ പോക്കറ്റ് കാലിയാക്കി. നോട്ടുനിരോധനത്തിലൂടെ നിങ്ങളുടെ പണമെല്ലാം അവര്‍ ബാങ്കിലെത്തിച്ചു. വിജയ് മല്യയെ നാടുവിടാന്‍ സഹായിച്ചു. ആര്‍ക്കറിയാം ഒപ്പം നാടുവിട്ടവര്‍ ആരൊക്കെയാണെന്ന്. പിന്നീട് വന്നത് ജിഎസ്പിടിയാണ്. നോട്ടുനിരോധനത്തില്‍ ജനങ്ങള്‍ കൊല്ലപ്പെട്ടപ്പോള്‍, ജിഎസ്ടിയില്‍ വ്യവസായ മേഖല തന്നെ തകര്‍ന്ന് പോയെന്ന് ബാഗല്‍ കുറ്റപ്പെടുത്തി. ഇപ്പോഴവര്‍ പൗരത്വ നിയമവുമായി വീണ്ടും എത്തിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

അസമിന്റെ എല്ലാ ഭാഗവും കത്തിയെരിയുകയാണ്. ബംഗാളിലും അതിന്റെ പ്രത്യാഘാതകങ്ങള്‍ നടക്കുകയാണ്. യുപിയില്‍ അത് തീപോലെ പടര്‍ന്ന് പിടിക്കുകയാണ്. ഇത് തുടക്കമാണെന്നും അവര്‍ എന്‍ആര്‍സി കൂടി നടപ്പാക്കുമെന്ന് അമിത് ഷാ പറയുന്നു. അവര്‍ ഇത് നടപ്പാക്കിയാലോ നാം ഇന്ത്യക്കാരാകൂ. ആര്‍ക്കെങ്കിലും ഭൂമിയിലില്ലെങ്കില്‍, പ്രായം ചെന്നവരാണെങ്കില്‍, അതല്ലെങ്കില്‍ അക്ഷരാഭ്യാസം ഇല്ലാത്തവരാണെങ്കില്‍, അവരെങ്ങനെ ഇന്ത്യക്കാരാണെന്ന് തെളിയിക്കും. അവര്‍ പരാജയപ്പെട്ടാല്‍ ബിജെപി സര്‍ക്കാര്‍ എങ്ങോട്ട് പറഞ്ഞയക്കുമെന്നും ബാഗല്‍ ചോദിച്ചു.

ഈ സംസ്ഥാനത്തുള്ളവര്‍ പലയിടത്തേക്കും സഞ്ചരിക്കുന്നുണ്ട്. അവര്‍ ഇവിടെ ജീവിച്ചിരുന്നുവെന്ന് എങ്ങനെ തെതളിയിക്കും. ഇവിടെയുള്ളവര്‍ പല സംസ്ഥാനത്തും ജോലി ചെയ്യുന്നുണ്ട്. ഈ സാഹചര്യത്തില്‍ എന്‍ആര്‍സി അവര്‍ നടപ്പാക്കിയാല്‍ അതിലൊരിക്കലും ഒപ്പുവെക്കില്ല. ഇന്ത്യക്കാരനാണെന്ന് എനിക്ക് തെളിയിക്കേണ്ടതില്ല. കോണ്‍ഗ്രസും ജനങ്ങളും തമ്മില്‍ ഒരുമിച്ച് പോരാടും. ഈ ബില്‍ ഒരിക്കലും നടപ്പാക്കില്ല. യഥാര്‍ത്ഥ വിഷയങ്ങളില്‍ നിന്ന് ശ്രദ്ധതിരിക്കാനാണ് ബിജെപിയുടെ ശ്രമമെന്നും ബാഗല്‍ പറഞ്ഞു.

 എന്റെ രാജ്യത്ത് സംസാരിക്കാന്‍ അനുവാദം വേണ്ട, ജാമിയ പ്രതിഷേധത്തെ പിന്തുണച്ച് ഇര്‍ഫാന്‍ പഠാന്‍ എന്റെ രാജ്യത്ത് സംസാരിക്കാന്‍ അനുവാദം വേണ്ട, ജാമിയ പ്രതിഷേധത്തെ പിന്തുണച്ച് ഇര്‍ഫാന്‍ പഠാന്‍

English summary
wont sign nrc says bhupesh baghel
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X