അദ്ദേഹത്തിന് മുന്നില്‍ ഞങ്ങള്‍ സത്യപ്രതിജ്ഞ ചെയ്യില്ല: തെലങ്കാനയില്‍ സത്യപ്രതിജ്ഞ ബഹിഷ്കരിച്ച് ബിജെപി
ഹൈദരാബാദ്: എ ഐ എം ഐ എം നേതാവ് അക്ബറുദ്ദീൻ ഒവൈസിയെ നിയമസഭാ പ്രോടെം സ്പീക്കറായി നിയമിച്ചതിൽ പ്രതിഷേധിച്ച് ബി ജെ പി എം എല്‍ എമാർ. പ്രതിഷേധത്തിന്റെ ഭാഗമായി തെലങ്കാന നിയമസഭ തിരഞ്ഞെടുപ്പില്‍ വിജയിച്ച ബി ജെ പി അംഗങ്ങള്‍ എം എല്‍ എമാരുടെ സത്യപ്രതിജ്ഞാ ചടങ്ങുകള്‍ ബഹിഷ്കരിക്കുകയും ചെയ്തു.
പുതിയ നിയമസഭാംഗങ്ങൾക്ക് സത്യവാചകം ചൊല്ലിക്കൊടുക്കാന്‍ വേണ്ടിയാണ് പ്രോടേം സ്പീക്കറെ ചുമതലപ്പെടുത്തുന്നത്. സാധാരണ ഗതിയില്‍ സഭയിലെ മുതിർന്ന അംഗത്തെയാണ് പ്രോടേം സ്പീക്കറായി തിരഞ്ഞെടുക്കുന്നത്. എന്നാല്‍ ഗോഷാമഹല്‍ മണ്ഡലത്തില്‍ നിന്ന് വിജയിച്ച ബി ജെ പി, എം എൽ എ ടി രാജ സിംഗ് എ ഐ എം ഐ എം അംഗത്തിന് മുന്നില്‍ ജീവിച്ചിരിക്കുന്നിടത്തോളം കാലം സത്യപ്രതിജ്ഞ ചെയ്യില്ലെന്ന് വ്യക്തമാക്കി രംഗത്ത് വരികയായിരുന്നു.

മുഴുവൻ സമയ സ്പീക്കറെ നിയമിച്ചതിന് ശേഷം മാത്രമേ സത്യപ്രതിജ്ഞ ചെയ്യൂ എന്നും രാജാസിങ് പറഞ്ഞു. മുമ്പ് ഹിന്ദു വിരുദ്ധ പരാമർശം നടത്തിയ ഒരാളുടെ (അക്ബറുദ്ദീൻ ഒവൈസി) മുന്നിൽ സത്യപ്രതിജ്ഞ ചെയ്യാന്‍ ഞാന്‍ ഒരിക്കലും തയ്യാറല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തിരഞ്ഞെടുപ്പിൽ ബി ജെ പി എട്ട് സീറ്റുകളിൽ വിജയിച്ചിരുന്നു. മുതിർന്ന എം എൽ എയെ പ്രോടെം സ്പീക്കറായി നിയമിക്കുന്ന കീഴ്വഴക്കത്തിന് വിരുദ്ധമായതിനാൽ ഒവൈസിയെ നിയമിക്കുന്നതിനെ ബി ജെ പി എതിർക്കുന്നുവെന്ന് പാർട്ടി സംസ്ഥാന ഘടകം മേധാവി ജി കിഷൻ റെഡ്ഡിയും രംഗത്ത് വന്നു.
"ബി ജെ പി എംഎൽഎമാർ ഈ പ്രോടേം സ്പീക്കർക്ക് മുമ്പാകെയുള്ള സത്യപ്രതിജ്ഞ ബഹിഷ്‌കരിക്കും. സ്പീക്കറെ നിയമിച്ചതിന് ശേഷം ഞങ്ങളുടെ എം എൽ എമാർ സത്യപ്രതിജ്ഞ ചെയ്യും. ഇത്തരത്തിലുള്ള ഒരു പാർട്ടിയുമായി (എ ഐ എം ഐ എം) ഞങ്ങൾ ഒരിക്കലും സഖ്യമുണ്ടാക്കില്ല. ഇക്കാര്യത്തിൽ ഞങ്ങൾ ഗവർണറെ സമീപിക്കും," അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
പ്രോടെം സ്പീക്കറും എ ഐ എം ഐ എമ്മിൽ നിന്നുള്ളയാളായതിനാൽ 2018ലും സത്യപ്രതിജ്ഞ ചെയ്യാൻ രാജാ സിംഗ് വിസമ്മതിച്ചിരുന്നു. തെലങ്കാനയിലെ പുതിയ മുഖ്യമന്ത്രിയായ കോൺഗ്രസിന്റെ രേവന്ത് റെഡ്ഡിക്ക് തന്റെ മുൻഗാമി കെ ചന്ദ്രശേഖർ റാവുവിനെപ്പോലെ എ ഐ എം ഐ എമ്മിനെ ഭയമാണെന്നും അങ്ങനെയാണ് ഒവൈസിയെ പ്രോടെം സ്പീക്കറാകാൻ അനുവദിച്ചതെന്നും സിംഗ് പറഞ്ഞു.
പ്രോട്ടോക്കോൾ അനുസരിച്ചാണ് നിയമസഭയിലെ ഏറ്റവും മുതിർന്ന എം എൽ എയെ പ്രോടേം സ്പീക്കറാക്കി നിയമിക്കുന്നത്. ഒവൈസി ആറാം തവണയും ചന്ദ്രയങ്കുട്ട മണ്ഡലത്തിൽ നിന്ന് നിയമസഭയിലേക്ക് (ഐക്യ ആന്ധ്ര നിയമസഭ ഉൾപ്പെടെ) തിരഞ്ഞെടുക്കപ്പെട്ടു. എന്നാല്‍ പ്രോടെം സ്പീക്കറാക്കാൻ കഴിയുമായിരുന്ന നിരവധി മുതിർന്ന എംഎൽഎമാരുണ്ടെന്നാണ് ബി ജെ പി അവകാശപ്പെടുന്നത്. എന്നാൽ പുതിയ മുഖ്യമന്ത്രി ന്യൂനപക്ഷങ്ങളെയും എഐഎംഐഎം നേതാക്കളെയും തൃപ്തിപ്പെടുത്താൻ ശ്രമിക്കുകയാണും അദ്ദേഹം കൂട്ടിച്ചേർത്തു.
-
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
ആരും കേരളത്തിൽ സർക്കാരുണ്ടാക്കാം, നേരിയ മുൻതൂക്കം ഈ മുന്നണിക്ക്, വോട്ട് വൈബ് സര്‍വ്വേ ഫലം പറയുന്നത് -
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
‘ഒന്ന് മാറിത്തന്നൂടെ...’- ഇനി അപരന്മാർക്ക് ഡിമാന്റുള്ള രണ്ടുനാൾ -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000












Click it and Unblock the Notifications