കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേന്ദ്രത്തിന്‍റെ വാക്കുകള്‍ വിശ്വാസ്യ യോഗ്യമല്ല; നിയമം പിന്‍വലിക്കുന്നത് വരെ സമരം തുടരും: കര്‍ഷകര്‍

Google Oneindia Malayalam News

ദില്ലി: ചർച്ച പുനരാരംഭിക്കുന്നതിനെക്കുറിച്ചുള്ള കേന്ദ്രത്തിന്റെ പ്രസ്താവനയില്‍ വിശ്വാസമില്ലെന്ന് കാര്‍ഷിക നിയമങ്ങള്‍ക്കെതിരായി സമരം ചെയ്യുന്ന കര്‍ഷകര്‍. ആദ്യഘട്ടത്തിന് ശേഷം പലതവണ ഉറപ്പ് നൽകിയിട്ടും സർക്കാർ യൂണിയനുകളെ ചര്‍ച്ചയ്ക്ക് ക്ഷണിച്ചിട്ടില്ലെന്നും സിങ്കു അതിർത്തിയിൽ പ്രതിഷേധിക്കുന്ന കർഷകർ പറഞ്ഞു. കേന്ദ്രമന്ത്രിമാരുമായി 11 കൂടിക്കാഴ്ചകൾ ഇതിനോടകം നടത്തിയിട്ടുണ്ട്. എന്നാല്‍ പുതിയ മൂന്ന് നിയമങ്ങൾ തങ്ങള്‍ക്ക് എങ്ങനെ പ്രയോജനകരമാവും എന്ന് ബോധ്യപ്പെടുത്താന്‍ സര്‍ക്കാറിന് ഇതുവരെ കഴിഞ്ഞിട്ടില്ലെന്നും കര്‍ഷര്‍ ആരോപിക്കുന്നു.

"മൂന്ന് നിയമങ്ങളും പൂർണ്ണമായും റദ്ദാക്കേണ്ടതുണ്ടെന്ന് ഞങ്ങൾക്ക് കൃത്യമായ ബോധ്യം ഉണ്ട്. സർക്കാർ 11 മീറ്റിംഗുകൾ നടത്തി, എന്നിട്ടും നിയമങ്ങൾ എന്തുകൊണ്ട് ഞങ്ങൾക്ക് പ്രയോജനകരമാകുമെന്നും എന്തുകൊണ്ടാണ് ഞങ്ങൾ നിയമങ്ങൾ സ്വീകരിക്കേണ്ടതെന്നും അവർക്ക് വിശദീകരിക്കാനോ അവരുടെ ന്യായങ്ങളിലേക്ക് തങ്ങളെ സ്വാധീനിക്കാനോ കഴിഞ്ഞില്ല. വീണ്ടും സംഭാഷണങ്ങള്‍ക്കായി ക്ഷണിക്കുന്ന സര്‍ക്കാര്‍ നടപടികളില്‍ ഞങ്ങള്‍ക്ക് വിശ്വാസമില്ല. "-പഞ്ചാബിലെ മൊഗാ ജില്ലയില്‍ നിന്നുള്ള കർഷകനായ ഗുർമീത് സിംഗ് പറയുന്നു.

farmers-

Recommended Video

cmsvideo
80 കോടിയെ..ചില്ലറക്കാരനല്ല ഈ കര്‍ഷസമര നേതാവ്‌ രകേഷ്‌ ടികായത്ത് | Oneindia Malayalam

കര്‍ഷ സമരം കോവിഡ് വ്യാപനം രൂക്ഷമാക്കുമെന്നാണ് ബിജെപിയും കേന്ദ്രമന്ത്രിമാരും ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. എന്നാൽ മറുവശത്ത്, അവർ കുംഭമേള നടക്കാൻ അനുവദിക്കുന്നു. ഇത് ഇരട്ടത്താപ്പല്ലേ? വൈറസ് ദില്ലിയിൽ മാത്രം വന്ന് കർഷകരെ ബാധിക്കുന്നതാണോയെന്നും കര്‍ഷകര്‍ ചോദിക്കുന്നു. നിയമങ്ങള്‍ പൂര്‍ണ്ണമായി റദ്ദ് ചെയ്യുന്നത് വരെ സമരത്തില്‍ നിന്ന് പിന്തിരിയുന്ന പ്രശ്നമില്ലെന്നും അവര്‍ വ്യക്തമാക്കുന്നു.

English summary
words of the Center are not credible; Farmers say strike will continue till law is repealed
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X