ആഴ്ചയിൽ നാല് ദിവസം ജോലി, സൗജന്യ മെഡിക്കൽ ചെക്കപ്പ്; പുതിയ തൊഴിൽ നിയമം ഉടൻ
ദില്ലി; പുതുക്കിയ തൊഴിൽ നിയമങ്ങൾ ഉടൻ പുറത്തിറക്കാൻ കേന്ദ്രസർക്കാർ. ആഴ്ചയിൽ നാല് ദിവസം ജോലി മൂന്ന് ദിവസം അവധി എന്നതാകും പുതിയ തൊഴിൽ ക്രമം. എന്നാൽ പ്രവൃത്തി ദിവസം കുറഞ്ഞാലും ജോലി സമയം 48 മണിക്കൂർ തന്നെയാകുമെന്ന് തൊഴിൽ സെക്രട്ടറി അപൂർവ്വ ചന്ദ്ര പ്രതികരിച്ചു.
തൊഴിൽ ദിനങ്ങൾ ആഴ്ചയിൽ അഞ്ചിൽ താഴെയാകും. നാല് ദിവസമാണെങ്കിൽ ശമ്പളത്തോട് കൂടിയ മൂന്ന് അവധി ദിനങ്ങൾ ജീവനക്കാർക്ക് നൽകണം. 48 മണിക്കൂർ പ്രതിവാര പ്രവൃത്തി സമയ പരിധി നിലനിൽക്കുമെന്നും അപൂർവ്വ ചന്ദ്ര വ്യക്തമാക്കി.കുടിയേറ്റ തൊഴിലാളികൾ എന്നിവരുൾപ്പെടെയുള്ള അസംഘടിത മേഖലയിലെ തൊഴിലാളികളുടെ രജിസ്ട്രേഷനും മറ്റ് സൗകര്യങ്ങൾക്കുമായി 2021 ജൂൺ മാസത്തോടെ ഒരു വെബ് പോർട്ടൽ രൂപീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് കോർപ്പറേഷൻ വഴി തൊഴിലാളികൾക്ക് സൗജന്യ മെഡിക്കൽ പരിശോധന നടത്താനും സർക്കാർ നിർദ്ദേശിക്കുന്നുണ്ടെന്നും, ചന്ദ്ര കൂട്ടിച്ചേർത്തു.

സംസ്ഥാനങ്ങളുമായി കരടുനിയമങ്ങൾ രൂപീകരിക്കുന്നത് സംബന്ധിച്ചുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്. ഉത്തർപ്രദേശ്, മധ്യപ്രദേശ്, പഞ്ചാബ്, ജമ്മു കശ്മീർ എന്നീ സംസ്ഥാനങ്ങൾ സംസ്ഥാന തലത്തിലുള്ള തൊഴിൽ കരട് നിയമങ്ങൾ ഒരാഴ്ചയ്ക്കുള്ളിൽ രൂപീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ചന്ദ്ര പറഞ്ഞു.
ഒരിഞ്ച് പിന്നോട്ടില്ല, സമരം കടുപ്പിച്ച് കർഷകർ- ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം
കഴിഞ്ഞ സെപ്തംബറിലാണ് പാർലമെന്റ് പുതുക്കിയ നാല് ലേബർ കോഡുകൾ പാസാക്കിയത്. ഈ വർഷം ഏപ്രിൽ 1 മുതൽ നാല് ലേബർ കോഡുകൾ ഒറ്റയടിക്ക് നടപ്പാക്കാൻ തൊഴിൽ മന്ത്രാലയം വിഭാവനം ചെയ്തിരുന്നു. മിനിമം വേതനം, തൊഴില്‍ സുരക്ഷ,സാമൂഹ്യ സുരക്ഷ എന്നിവ നിയന്ത്രിക്കുന്ന 29 നിയമങ്ങള്‍ നാല് കോഡുകളായി സംയോജിപ്പിച്ച് കോഡുകള്‍ ഏപ്രില്‍ ഒന്നിനകം നടപ്പാക്കുമെന്ന് നേരത്തെ തന്നെ പ്രതീക്ഷിക്കപ്പെട്ടിരുന്നു.
-
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി












Click it and Unblock the Notifications