കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആഴ്ചയിൽ നാല് ദിവസം ജോലി, സൗജന്യ മെഡിക്കൽ ചെക്കപ്പ്; പുതിയ തൊഴിൽ നിയമം ഉടൻ

Google Oneindia Malayalam News

ദില്ലി; പുതുക്കിയ തൊഴിൽ നിയമങ്ങൾ ഉടൻ പുറത്തിറക്കാൻ കേന്ദ്രസർക്കാർ. ആഴ്ചയിൽ നാല് ദിവസം ജോലി മൂന്ന് ദിവസം അവധി എന്നതാകും പുതിയ തൊഴിൽ ക്രമം. എന്നാൽ പ്രവൃത്തി ദിവസം കുറഞ്ഞാലും ജോലി സമയം 48 മണിക്കൂർ തന്നെയാകുമെന്ന് തൊഴിൽ സെക്രട്ടറി അപൂർവ്വ ചന്ദ്ര പ്രതികരിച്ചു.

തൊഴിൽ ദിനങ്ങൾ ആഴ്ചയിൽ അഞ്ചിൽ താഴെയാകും. നാല് ദിവസമാണെങ്കിൽ ശമ്പളത്തോട് കൂടിയ മൂന്ന് അവധി ദിനങ്ങൾ ജീവനക്കാർക്ക് നൽകണം. 48 മണിക്കൂർ പ്രതിവാര പ്രവൃത്തി സമയ പരിധി നിലനിൽക്കുമെന്നും അപൂർവ്വ ചന്ദ്ര വ്യക്തമാക്കി.കുടിയേറ്റ തൊഴിലാളികൾ എന്നിവരുൾപ്പെടെയുള്ള അസംഘടിത മേഖലയിലെ തൊഴിലാളികളുടെ രജിസ്ട്രേഷനും മറ്റ് സൗകര്യങ്ങൾക്കുമായി 2021 ജൂൺ മാസത്തോടെ ഒരു വെബ് പോർട്ടൽ രൂപീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് കോർപ്പറേഷൻ വഴി തൊഴിലാളികൾക്ക് സൗജന്യ മെഡിക്കൽ പരിശോധന നടത്താനും സർക്കാർ നിർദ്ദേശിക്കുന്നുണ്ടെന്നും, ചന്ദ്ര കൂട്ടിച്ചേർത്തു.

labour

സംസ്ഥാനങ്ങളുമായി കരടുനിയമങ്ങൾ രൂപീകരിക്കുന്നത് സംബന്ധിച്ചുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്. ഉത്തർപ്രദേശ്, മധ്യപ്രദേശ്, പഞ്ചാബ്, ജമ്മു കശ്മീർ എന്നീ സംസ്ഥാനങ്ങൾ സംസ്ഥാന തലത്തിലുള്ള തൊഴിൽ കരട് നിയമങ്ങൾ ഒരാഴ്ചയ്ക്കുള്ളിൽ രൂപീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ചന്ദ്ര പറഞ്ഞു.

ഒരിഞ്ച് പിന്നോട്ടില്ല, സമരം കടുപ്പിച്ച് കർഷകർ- ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം

കഴിഞ്ഞ സെപ്തംബറിലാണ് പാർലമെന്റ് പുതുക്കിയ നാല് ലേബർ കോഡുകൾ പാസാക്കിയത്. ഈ വർഷം ഏപ്രിൽ 1 മുതൽ നാല് ലേബർ കോഡുകൾ ഒറ്റയടിക്ക് നടപ്പാക്കാൻ തൊഴിൽ മന്ത്രാലയം വിഭാവനം ചെയ്തിരുന്നു. മിനിമം വേതനം, തൊഴില്‍ സുരക്ഷ,സാമൂഹ്യ സുരക്ഷ എന്നിവ നിയന്ത്രിക്കുന്ന 29 നിയമങ്ങള്‍ നാല് കോഡ‍ുകളായി സംയോജിപ്പിച്ച് കോഡുകള്‍ ഏപ്രില്‍ ഒന്നിനകം നടപ്പാക്കുമെന്ന് നേരത്തെ തന്നെ പ്രതീക്ഷിക്കപ്പെട്ടിരുന്നു.

'ദോഷൈകദൃക്കുകൾ!Senseless എന്നേ ഈ പ്രകടനത്തെ വിളിക്കാൻ സാധിക്കു';മറുപടിയുമായി രചന നാരായൺകുട്ടിയും സിദ്ധിഖും'ദോഷൈകദൃക്കുകൾ!Senseless എന്നേ ഈ പ്രകടനത്തെ വിളിക്കാൻ സാധിക്കു';മറുപടിയുമായി രചന നാരായൺകുട്ടിയും സിദ്ധിഖും

 'ഞാന്‍ എന്തുകൊണ്ട് ബി.ജെ.പി. ആയി'; വിശദീകരിച്ച് ജേക്കബ് തോമസ്...'അപ്പോൾ മാത്രമാണ്' 'ഞാന്‍ എന്തുകൊണ്ട് ബി.ജെ.പി. ആയി'; വിശദീകരിച്ച് ജേക്കബ് തോമസ്...'അപ്പോൾ മാത്രമാണ്'

'കുഞ്ഞുങ്ങൾക്ക് നീതി നൽകാനാവാത്ത നാട്ടിൽ എന്തു ജനാധിപത്യം';വാളയാർ കേസ് എൽഡിഎഫ് അട്ടിമറിച്ചെന്ന് ചെന്നിത്തല'കുഞ്ഞുങ്ങൾക്ക് നീതി നൽകാനാവാത്ത നാട്ടിൽ എന്തു ജനാധിപത്യം';വാളയാർ കേസ് എൽഡിഎഫ് അട്ടിമറിച്ചെന്ന് ചെന്നിത്തല

Recommended Video

cmsvideo
ഭയപ്പെടുത്തി വായടപിക്കാമെന്ന ഉദ്ദേശം നടക്കില്ല | Parvathy Thiruvothu Press Meet | Oneindia Malayalam

English summary
Work four days a week, free medical checkup; new labour laws to implement soon
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X