Get Updates
Get notified of breaking news, exclusive insights, and must-see stories!

'ടീം ഇന്ത്യ' സ്പിരിറ്റോടെ പ്രവർത്തിക്കണം; മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി

പശ്ചിമേഷ്യൻ സംഘർഷത്തിൻ്റെ പശ്ചാത്തലത്തിൽ ഇന്ത്യൻ സാഹചര്യങ്ങൾ വിലയിരുത്തുന്നതിനായി മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. സംഘർഷങ്ങളുടെ തുടർന്ന് ഹോർമുസ് കടലിടുക്ക് അടച്ചതോടെ കടുത്ത ഊർജ പ്രതിസന്ധിയാണ് ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾ നേരിടുന്നത്. ഈ സാഹചര്യത്തിലാണ് കൂടിക്കഴ്ച. രാജ്യത്തെ സജ്ജീകരണങ്ങൾ, സംസ്ഥാനങ്ങളുടെ ഏകോപനം, അവശ്യവസ്തു വിതരണ സ്ഥിരത ഉറപ്പാക്കൽ തുടങ്ങിയ കാര്യങ്ങൾ ഇന്നത്തെ യോഗത്തിൽ ചർച്ചയായി.

യോഗത്തിൽ കേന്ദ്രവും സംസ്ഥാനങ്ങളും ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്ന് പ്രധാനമന്ത്രി ആഹ്വാം ചെയ്തു. 'ടീം ഇന്ത്യ' എന്ന സ്പിരിറ്റ് നിലനിർത്തണമെന്ന് അദ്ദേഹം പറഞ്ഞു. കോവിഡ്-19 മഹാമാരി സമയത്ത്, വിതരണ ശൃംഖല, വ്യാപാരം, ദൈനംദിന ജീവിതം എന്നിവയിലുണ്ടായ തടസ്സങ്ങളെ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഏകോപിതമായി കൈകാര്യം ചെയ്തത് അദ്ദേഹം ഓർമ്മിപ്പിച്ചു.

പശ്ചിമേഷ്യയിൽ സംഘർഷം തുടരുന്ന സാഹചര്യത്തിൽ തുടർച്ചയായ നിരീക്ഷണവും സാഹചര്യാനുസൃത തന്ത്രങ്ങളും ആവശ്യമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. മാർച്ച് 3 മുതൽ പ്രവർത്തിക്കുന്ന ഒരു അന്തർ-മന്ത്രാലയ സമിതി ദിവസേന അവലോകനം നടത്തി സമയബന്ധിത തീരുമാനങ്ങൾ എടുക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

pmmodi1

സാമ്പത്തിക വ്യാപാര സ്ഥിരത, ഊർജ്ജ സുരക്ഷ, പൗരന്മാരുടെ സംരക്ഷണം, വ്യവസായം, വിതരണ ശൃംഖലകൾ എന്നിവ ശക്തിപ്പെടുത്തലാണെന്ന് സർക്കാരിന്റെ പ്രധാന മുൻഗണനകളെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന തലത്തിൽ നടപടികൾ ഫലപ്രദമാണെന്ന് പ്രധാനമന്ത്രി വിലയിരുത്തി. ദ്രുതവും ഏകോപിതവുമായ പ്രതികരണങ്ങൾക്കായി കേന്ദ്ര-സംസ്ഥാനങ്ങൾ നിരന്തര ആശയവിനിമയം ഉറ്പ്പാക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.

വിതരണ ശൃംഖലകൾ തടസ്സമില്ലാതെ പ്രവർത്തിപ്പിക്കാനും പൂഴ്ത്തിവെപ്പ്, ലാഭക്കൊതി എന്നിവക്കെതിരെ ശക്തമായ നടപടിയെടുക്കാനും പ്രധാനമന്ത്രി സംസ്ഥാനങ്ങളോട് നിർദ്ദേശിച്ചു. തടസ്സങ്ങൾ ഒഴിവാക്കാൻ സംസ്ഥാന, ജില്ലാതല കണ്‍ട്രോൾ റൂമുകൾ സജീവമാക്കിയും ഭരണപരമായ ജാഗ്രത ഉറപ്പാക്കിയും പ്രവർത്തിക്കണമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

വരാനിരിക്കുന്ന ഖാരിഫ് സീസണിന് മുമ്പ് കർഷകർക്ക് പ്രശ്നങ്ങളുണ്ടാകാതിരിക്കാൻ കാർഷിക മേഖലയിൽ കൈക്കൊള്ളേണ്ട നടപടികൾ മുൻകൂട്ടി ആസൂത്രണം ചെയ്യണം. വളം സംഭരണവും വിതരണവും സൂക്ഷ്മമായി നിരീക്ഷിക്കാൻ പ്രത്യേക ശ്രദ്ധ നൽകണമെന്നും പ്രധാനമന്ത്രി നിർദ്ദേശിച്ചു. തെറ്റായ വിവരങ്ങൾ, വ്യാജ പ്രചാരണങ്ങൾ എന്നിവ തടയാൻ പ്രധാനമന്ത്രി മോദി മുന്നറിയിപ്പ് നൽകി. പൊതുജനങ്ങളിൽ പരിഭ്രാന്തി ഒഴിവാക്കാൻ കൃത്യവും വിശ്വസനീയവുമായ വിവരങ്ങൾ സമയബന്ധിതമായി പ്രചരിപ്പിക്കണം. ഓൺലൈൻ തട്ടിപ്പുകൾക്കും വ്യാജ ഏജന്റുമാർക്കും എതിരെ ജാഗ്രത പാലിക്കാനും അദ്ദേഹം നിർദ്ദേശിച്ചു.

ഷിപ്പിംഗ്, അവശ്യ സാധനങ്ങളുടെ വിതരണം, കടൽത്തീര പ്രവർത്തനങ്ങൾ എന്നിവയിലെ വെല്ലുവിളികൾക്ക് അതിർത്തി, തീരദേശ സംസ്ഥാനങ്ങൾ പ്രത്യേക ശ്രദ്ധ നൽകണം. ഈ മേഖലകളിൽ സുരക്ഷയും സുഗമമായ പ്രവർത്തനങ്ങളും ഉറപ്പാക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. മധ്യേഷ്യൻ രാജ്യങ്ങളിൽ പൗരന്മാരുള്ള സംസ്ഥാനങ്ങൾ ഹെൽപ്പ് ലൈനുകൾ, നോഡൽ ഓഫീസർമാർ, ജില്ലാതല പിന്തുണ സംവിധാനങ്ങൾ എന്നിവ സജീവമാക്കണം. ദുരിതത്തിലായ കുടുംബങ്ങളെ സഹായിക്കാനും കൃത്യമായ വിവരങ്ങൾ ലഭ്യമാക്കാനും ഇത് സഹായകമാണെന്ന് പ്രധാനമന്ത്രി നിർദ്ദേശിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+