കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിക്ക് വേണ്ടി പ്രവർത്തിച്ചു: പാട്യാല എംപിയെ പാർട്ടിയില്‍ നിന്നും പുറത്താക്കി കോണ്‍ഗ്രസ്

കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി പാർട്ടിയുമായി അകല്‍ച്ചയിലാണ് പ്രണീത് കൗർ

Google Oneindia Malayalam News
praneetkaur

അമൃത്സർ: പഞ്ചാബ് മുൻ മുഖ്യമന്ത്രി അമരീന്ദർ സിങ്ങിന്റെ ഭാര്യയും ലോക്‌സഭാ എംപിയുമായ പ്രണീത് കൗറിനെ പാർട്ടിയില്‍ നിന്നും പുറത്താക്കി കോണ്‍ഗ്രസ്.
ബിജെപിക്ക് അനുകൂലമായി പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയെന്നാരോപിച്ചാണ് നടപടി. സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ അമരീന്ദർ സിംഗ് രാജ വാറിംഗിൽ നിന്ന് കോൺഗ്രസ് അധ്യക്ഷന് പരാതി ലഭിച്ചതിനെത്തുടർന്ന് അച്ചടക്ക നടപടി കമ്മിറ്റി എംപിക്കെതിരെ നടപടി സ്വീകരിക്കുകയായിരുന്നു.

"ബഹുമാനപ്പെട്ട കോൺഗ്രസ് പ്രസിഡന്റിന് പി സി സി പഞ്ചാബ് പ്രസിഡന്റ് ശ്രീ അമരീന്ദർ സിംഗ് രാജ വാറിംഗിൽ നിന്ന് പരാതി ലഭിച്ചിട്ടുണ്ട്. പട്യാലയിൽ നിന്നുള്ള എംപി (ലോക്‌സഭാ) പ്രണീത് കൗർ ബി ജെ പിയെ സഹായിക്കാൻ പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നു," പാർട്ടി പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു. പഞ്ചാബിലെ മറ്റ് ചില മുതിർന്ന കോൺഗ്രസ് നേതാക്കളും എംപിക്കെതിരെ സമാനമായ പരാതി ഉന്നയിച്ചിരുന്നു.

പെട്രോള്‍ പമ്പ് ഉടമയില്‍ നിന്നും കോഴ വാങ്ങിയെന്ന് ആരോപണം: ബിജെപി പേരാമ്പ്ര മണ്ഡലം പ്രസിഡന്റ് രാജിവെച്ചു
പരാതി ആവശ്യമായ നടപടികൾക്കായി എ ഐ സി സിയുടെ അച്ചടക്ക നടപടി കമ്മിറ്റിക്ക് കൈമാറുകയും സമിതി അത് ശ്രദ്ധാപൂർവ്വം പരിഗണിക്കുകയും പട്യാലയിൽ നിന്നുള്ള എംപിയെ പുറത്താക്കുകയുമായിരുന്നു. പ്രണീതിനെ കോൺഗ്രസ് പാർട്ടിയിൽ നിന്ന് പുറത്താക്കാത്തതിന് മൂന്ന് ദിവസത്തിനകം കാരണം കാണിക്കാനും ആവശ്യപ്പെട്ടിരുന്നു.

നിലവിൽ ബിജെപിയിലുള്ള ക്യാപ്റ്റൻ അമരീന്ദർ സിംഗ് 2021 നവംബറിൽ കോൺഗ്രസ് പാർട്ടിയിൽ നിന്ന് ഔദ്യോഗികമായി രാജിവച്ച് പുറത്ത് പോവുകയായിരുന്നു. പിന്നാടെ പഞ്ചാബ് ലോക് കോണ്‍ഗ്രസ് എന്ന പാർട്ടി രൂപീകരിച്ച അമരീന്ദർ നിയമസഭയിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. പിന്നീട് ഇദ്ദേഹം തന്റെ പാർട്ടിയെ ബിജെപിയില്‍ ലയിപ്പിക്കുകയും ചെയ്തു.

English summary
Worked for BJP: Congress expels Patiala MP from party
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X