കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിയുടെ ഉഗ്രന്‍ പ്രഖ്യാപനം; വില കുത്തനെ കുറയും, രാജ്യം കാത്തിരുന്ന തീരുമാനം!! 99 ശതമാനത്തിനും

Google Oneindia Malayalam News

മുംബൈ: രാജ്യം കാത്തിരുന്ന സുപ്രധാന പ്രഖ്യാപനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. അവശ്യസാധനങ്ങളുടെ വില കുത്തനെ കുറയ്ക്കാനുള്ള തീരുമാനമാണ് വരുന്നത്. എല്ലാ സാധനങ്ങളുടെയും ജിഎസ്ടി നിരയ്ക്ക് കുറയ്ക്കാന്‍ പോകുന്നു. മുംബൈയില്‍ ഒരു ടെലിവിഷന്‍ പരിപാടിയിലാണ് പ്രധാനമന്ത്രി ഇതുസംബന്ധിച്ച് പറഞ്ഞത്.

99 ശതമാനം സാധനങ്ങളുടെയും വില 18 ശതമാനം ജിഎസ്ടിക്ക് താഴെയാക്കാനാണ് ആലോചന. അങ്ങനെ സംഭവിച്ചാല്‍ സാധനങ്ങള്‍ ഇപ്പോഴുള്ള വിലയേക്കാല്‍ വന്‍ കുറവില്‍ ലഭിക്കും. സാധാരണക്കാര്‍ക്കാണ് ഇത് കൂടതല്‍ ഗുണം ചെയ്യുക. എന്നാല്‍ എന്നാണ് ഇക്കാര്യം നടപ്പില്‍ വരിക എന്ന് പ്രധാനമന്ത്രി കൃത്യമായി പറഞ്ഞില്ല. ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തില്‍ ജനപിന്തുണ ലഭിക്കാന്‍ വന്‍ പ്രഖ്യാപനങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ നടത്തുമെന്ന് സൂചനകളുണ്ട്.....

കൂടുതല്‍ ലളിതവല്‍ക്കരിക്കും

കൂടുതല്‍ ലളിതവല്‍ക്കരിക്കും

ജിഎസ്ടി കൂടുതല്‍ ലളിതവല്‍ക്കരിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇക്കാര്യമാണ് സൂചിപ്പിച്ചത്. രാജ്യത്ത് വില്‍ക്കുന്ന 99 ശതമാനം സാധനങ്ങളുടെയും വില 18 ശതമാനം ജിഎസ്ടി സ്ലാബിന് കീഴില്‍ കൊണ്ടുവരാനാണ് നീക്കമെന്ന് അദ്ദേഹം പറഞ്ഞു.

സംരഭങ്ങളുടെ എണ്ണം വര്‍ധിച്ചു

സംരഭങ്ങളുടെ എണ്ണം വര്‍ധിച്ചു

ജിഎസ്ടി നടപ്പാക്കുന്നതിന് മുമ്പ് രജിസ്റ്റര്‍ ചെയ്ത സംരഭങ്ങള്‍ 65 ലക്ഷമായിരുന്നു. എന്നാല്‍ 55 ലക്ഷം കൂടി ഇപ്പോള്‍ വര്‍ധിച്ചുവെന്ന് മോദി പറഞ്ഞു. ജിഎസ്ടി സംവിധാനം രാജ്യത്ത് മൊത്തം നടപ്പാക്കി കഴിഞ്ഞു. ഇനി ഇതിന്റെ പരിധി കുറയ്ക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. ഏതാനും ചില വസ്തുക്കള്‍ ഒഴിച്ച് ബാക്കിയെല്ലാം 18 ശതമാനം സ്ലാബിന് കീഴില്‍ കൊണ്ടുവരുമെന്നും മോദി പറഞ്ഞു.

ആഢംബര വസ്തുക്കള്‍ക്ക് കുറയില്ല

ആഢംബര വസ്തുക്കള്‍ക്ക് കുറയില്ല

ജിഎസ്ടിയുടെ ഏറ്റവും ഉയര്‍ന്ന സ്ലാബ് 28 ശതമാനമാണ്. ഇത് ഏതാനും ചില സാധനങ്ങള്‍ക്ക് മാത്രമാക്കി പരിമിതപ്പെടുത്തും. ആഢംബര വസ്തുക്കള്‍ മാത്രം 28 ശതമാനത്തില്‍ നിലനിര്‍ത്തും. സാധാരണക്കാര്‍ ഉപയോഗിക്കുന്ന ഭൂരിഭാഗം സാധനങ്ങളും 18 ശതമാനത്തില്‍ വരും.

 സര്‍ക്കാര്‍ ലക്ഷ്യം ഇതാണ്

സര്‍ക്കാര്‍ ലക്ഷ്യം ഇതാണ്

18 ശതമാനം നികുതി ഏര്‍പ്പെടുത്തുകയല്ല ചെയ്യുക. 18 ശതമാനത്തില്‍ താഴെ നിലനിര്‍ത്തും. അതായത് ഏറ്റവും ഉയര്‍ന്ന നികുതി 18 ശതമാനം വരെയാകും. മിക്ക സാധനങ്ങളും 18 ശതമാനത്തില്‍ താഴെയാകുമെന്നും മോദി സൂചിപ്പിച്ചു. സംരഭങ്ങളുടെ പ്രവര്‍ത്തനം എളുപ്പമാകുന്ന തരത്തില്‍ ജിഎസ്ടി നടപ്പാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും മോദി പറഞ്ഞു.

 സുതാര്യത കൈവന്നു

സുതാര്യത കൈവന്നു

പുതിയ ഒരു സംവിധാനം രാജ്യത്ത് നടപ്പാക്കിയതാണ്. അതിന്റെ പൂര്‍ണത ഘട്ടങ്ങളായിട്ടാണ് കൈവരിക്കാന്‍ സാധിക്കുക. ജിഎസ്ടി സംവിധാനം ഇനിയും മെച്ചപ്പെടുമെന്നും സാധാരണക്കാര്‍ക്ക് ഗുണം ചെയ്യുന്ന തരത്തില്‍ എത്തുമെന്നും മോദി പറഞ്ഞു. സമ്പദ് വ്യവസ്ഥ ഇപ്പോള്‍ കൂടുതല്‍ സുതാര്യമായിട്ടുണ്ടെന്നും മോദി പറഞ്ഞു.

 ചെറിയ പരിഷ്‌കാരം പോലും

ചെറിയ പരിഷ്‌കാരം പോലും

ചെറിയ നികുതി പരിഷ്‌കാരം പോലും വികസിത രാജ്യങ്ങള്‍ നടപ്പാക്കുക ഏറെ പ്രയാസകരമാണ്. ഈ സാഹചര്യത്തിലാണ് ഇന്ത്യയില്‍ ജിഎസ്ടി വളരെ വേഗത്തില്‍ നടപ്പാക്കിയത്. അഴിമതി ഇല്ലാതാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. അഴിമതി രാജ്യത്ത് സാധാരണമായിരുന്നു. അതില്ലാതാക്കാനാണ് മുന്തിയ പരിഗണന നല്‍കുന്നതെന്നും മോദി പറഞ്ഞു.

ജിഎസ്ടി കൗണ്‍സില്‍ യോഗം

ജിഎസ്ടി കൗണ്‍സില്‍ യോഗം

ജിഎസ്ടി കൗണ്‍സില്‍ യോഗം അടുത്ത ശനിയാഴ്ച നടക്കാനിരിക്കെയാണ് മോദി ശുഭ സൂചനകള്‍ നല്‍കിയത്. 1200ഓളം സാധനങ്ങളുടെ വിലയില്‍ കുറവുവരുമെന്നാണ് വിവരം. ചില ആഢംബര വസ്തുക്കള്‍ മാത്രം 28 ശതമാനം ജിഎസ്ടിയില്‍ നിലനിര്‍ത്തും. 0.5നും ഒരു ശതമാനത്തിനുമിടയില്‍ വസ്തുക്കള്‍ക്ക് മാത്രമേ ഈ ഗണത്തില്‍ നിലനിര്‍ത്തൂ.

28 ശതമാനത്തില്‍ നില്‍ക്കുന്നവ

28 ശതമാനത്തില്‍ നില്‍ക്കുന്നവ

ആഢംബര കാറുകള്‍, വിമാനങ്ങള്‍, മദ്യം, സിഗരറ്റുകള്‍ തുടങ്ങിയ ചില സാധനങ്ങള്‍ക്ക് 28 ശതമാനം നികുതി നിലനിര്‍ത്തും. നിലവില്‍ അഞ്ച് കാറ്റഗറിയിലാണ് ജിഎസ്ടി നടപ്പാക്കുന്നത്. പൂജ്യം ശതമാനം ജിഎസ്ടി, അഞ്ച് ശതമാനം, 12 ശതമാനം, 18 ശതമാനം, 28 ശതമാനം എന്നിങ്ങനെയാണിത്.

മോദി പറഞ്ഞത്

മോദി പറഞ്ഞത്

മൊത്തം 1211 വസ്തുക്കള്‍ക്കാണ് ജിഎസ്ടി ഈടാക്കുന്നത്. ഇതില്‍ ഏറ്റവും ഉയര്‍ന്ന നികുതിയായ 28 ശതമാനം ഈടാക്കുന്നത് 37 വസ്തുക്കള്‍ക്ക് മാത്രമാണ്. നിലവില്‍ 97 ശതമാനം സാധനങ്ങള്‍ക്കും 28 ശതമാനം ജിഎസ്ടി ഈടാക്കുന്നില്ല. ബാക്കി വരുന്ന മൂന്ന് ശതമാനത്തിനാണ് 28 ശതമാനം നികുതി ഈടാക്കുന്നത്. ഇതിലും കുറവുകള്‍ വരുമെന്നാണ് മോദി പറയുന്നത്.

വില കുറയുന്നവ

വില കുറയുന്നവ

നിലവില്‍ 28 ശതമാനം നികുതി ഈടാക്കുന്നവയില്‍ സിമന്റ്, 68 സെന്റിമീറ്റര്‍ സ്‌ക്രീനുള്ള ടെലിവിഷന്‍, ചിലതരം റബ്ബര്‍ ടറുകള്‍, ഡിജിറ്റല്‍ ക്യാമറകള്‍ എന്നിവയെല്ലാം പുതിയ ഗണത്തിലേക്ക് മാറ്റുമെന്നാണ് സൂചന. ഈ സാധനങ്ങളെല്ലാം 28 ശതമാനം ജിഎസ്ടി ഈടാക്കുന്ന മൂന്ന് ശതമാനത്തിലാണ് ഇപ്പോള്‍ വരുന്നത്. ഇതെല്ലാം ഈ ഗണത്തില്‍ നിന്ന ഒഴിവാക്കുന്നതോടെ ജിഎസ്ടി കുറയും. സ്വാഭാവികമായും വിലയും കുറയും.

സിനിമാ ടിക്കറ്റുകള്‍

സിനിമാ ടിക്കറ്റുകള്‍

നൂറ് രൂപയ്ക്ക് മുകളിലുള്ള സിനിമാ ടിക്കറ്റുകള്‍ക്ക് നിലവില്‍ 28 ശതമാനം നികുതി ഈടാക്കുന്നുണ്ട്. ഇത് 18 ശതമാനത്തിലേക്ക് കുറച്ചേക്കും. കേന്ദ്ര ജിഎസ്ടിക്ക് ആനുപാതികമായി സംസ്ഥാനതലത്തിലും കുറവ് വരും. ഇതോടെ ഗണ്യമായ കുറവ് വിലയിലുണ്ടാകും.

യുപിയിലും ബിജെപിക്ക് ഉഗ്രന്‍ പണിവരുന്നു; ഒന്നിച്ചു പൊരുതാന്‍ പ്രതിപക്ഷം, പക്ഷേ, കോണ്‍ഗ്രസ് ഔട്ട്!!യുപിയിലും ബിജെപിക്ക് ഉഗ്രന്‍ പണിവരുന്നു; ഒന്നിച്ചു പൊരുതാന്‍ പ്രതിപക്ഷം, പക്ഷേ, കോണ്‍ഗ്രസ് ഔട്ട്!!

English summary
Working to bring 99% items in sub-18% GST slab: PM Modi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X