തൊഴിലില്ലായ്മയ്ക്ക് കാരണം സ്ത്രീകള്‍ ജോലി ചെയ്യുന്നത്: പത്താം ക്ലാസ് പാഠപുസ്തകം!
റായ്പൂര്‍: സ്ത്രീശാക്തീകരണം എന്ന മുദ്രാവാക്യവുമായി മുന്നോട്ട് പോകുകയാണ് രാജ്യം. അതിനിടയില്‍, സ്ത്രീകള്‍ ജോലി ചെയ്യുന്നതാണ് തൊഴിലില്ലായ്മ കൂടാനുള്ള കാരണമെന്ന് പറഞ്ഞാല്‍ എങ്ങനിരിക്കും. അങ്ങനെ ആരെങ്കിലും പറയുകയല്ല, പാഠപുസ്തകത്തിലാണ് ഇത് അച്ചടിച്ചുവന്നിരിക്കുന്നത്. ബി ജെ പി ഭരിക്കുന്ന ഛത്തീസ്ഗഡിലാണ് സംഭവം.
സ്വാതന്ത്ര്യലബ്ധിക്ക് ശേഷം സ്ത്രീകള്‍ എല്ലാ മേഖലകളിലും ജോലി ചെയ്യാന്‍ തുടങ്ങി. ഇതോടെ രാജ്യത്ത് തൊഴിലില്ലായ്മ കൂടി എന്നാണ് ഛത്തീസ്ഗഡ് ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജുക്കേഷന്‍ അച്ചടിച്ച പുസ്തകത്തില്‍ പറയുന്നത്. പുസ്തകത്തിലെ പാഠഭാഗത്തിനെതിരെ ജഷ്പൂരില്‍ നിന്നുള്ള ഒരു അധ്യാപിക സംസ്ഥാന വനിതാ കമ്മീഷനെ സമീപിച്ചിരിക്കുകയാണ്. കമ്മീഷന് ഇക്കാര്യത്തിലെ ആശങ്ക മുഖ്യമന്ത്രി രമണ്‍ സിങിനെ ധരിപ്പിച്ചിട്ടുണ്ട്.

പാഠപുസ്തകത്തില്‍ തെറ്റായതോ തെറ്റിദ്ധരിപ്പിക്കുന്നതോ ആയ വിവരങ്ങള്‍ അച്ചടിച്ചുവരുന്നത് ഇതാദ്യമായിട്ടല്ല. സ്വാതന്ത്ര്യസമര സേനാനികളെ പശ്ചിമബംഗാളിലെ പുസ്തകം ഭീകരവാദികള്‍ എന്ന് വിശേഷിപ്പിച്ചത് 2014 ല്‍ വന്‍ വിവാദമായിരുന്നു. അരുണാചല്‍ പ്രദേശിനെ ഒഴിവാക്കി ഇന്ത്യന്‍ ഭൂപടം അച്ചടിച്ച പാഠപുസ്തകം 2013 ല്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications