കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രധാനമന്ത്രിയുടെ സ്വച്ഛ്ഭാരതിന് വേള്‍ഡ് ബാങ്കിന്റെ 10,000 കോടി ലോണ്‍

  • By Neethu
Google Oneindia Malayalam News

ദില്ലി:പ്രധാനമന്ത്രിയുടെ സ്വച്ഛ്ഭാരത് പദ്ധതിക്ക് വേള്‍ഡ് ബാങ്ക് 10,000 കോടി ലോണ്‍ നല്‍കുന്നു. സ്വച്ഛ് ഭാരതിന്റെ സംഘടിത പ്രവര്‍ത്തനങ്ങള്‍ക്കുള്ള സഹായമായാണ് ലോണ്‍ അനുവദിച്ചിരിക്കുന്നത്. ഇന്ത്യയുടെ ഉള്‍പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ശുചിത്വമായ പരിസരം പ്രധാനം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് പ്രധാനമന്ത്രി പദ്ധതിയ്ക്ക് തുടക്കമിട്ടത്.

വേള്‍ഡ് ബാങ്കിന്റെ കണക്കനുസരിച്ച്2.4 ബില്ല്യണ്‍ ജനങ്ങളാണ് വൃത്തിഹീനമായ ചുറ്റുപാടില്‍ കഴിയുന്നത്. 750 മില്ല്യണ്‍ ജനങ്ങള്‍ ജീവിക്കുന്ന ഇന്ത്യയില്‍ 80% ആളുകളും ഉള്‍പ്രദേശങ്ങളിലാണ് താമസിക്കുന്നത്. വേള്‍ഡ് ബാങ്ക് നല്‍കുന്ന ലോണ്‍ തുക സ്വച്ഛ്ഭാരത് മിഷന്റെ പ്രവര്‍ത്തനങ്ങള്‍ക്കായിരിക്കും ഉപയോഗിക്കുന്നത്.

ഇന്ത്യയില്‍ പത്തില്‍ ഒരാള്‍ മരിക്കുന്നതിന് കാരണം വൃത്തിഹീനമായ ചുറ്റുപാട് കൊണ്ടാണെന്ന് വേള്‍ഡ് ബാങ്ക് ഡയറക്ടര്‍ അഭിപ്രായപ്പെട്ടു. ശൗചാലയങ്ങള്‍ നിര്‍മ്മിക്കുന്നതില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുമെന്നും അദ്ദേഹം പറഞ്ഞു.

സ്വച്ഛ്ഭാരത്

സ്വച്ഛ്ഭാരത്

കേന്ദ്ര സര്‍ക്കാര്‍ അഭിമാന പദ്ധതിയായി പ്രഖ്യാപ്പിച്ച പദ്ധതിയാണ് സ്വച്ഛ്ഭാരത്. 2014 ഒക്ടോബര്‍ 2 മാസത്തിലാണ് പ്രധാനമന്ത്രി പ്രഖ്യാപ്പിച്ചത്.

പദ്ധതി പരാജയമെന്ന് പൊതുജനാഭിപ്രായം

പദ്ധതി പരാജയമെന്ന് പൊതുജനാഭിപ്രായം

പദ്ധതി പരാജയമാണെന്നാണ് പൊതുജനാഭിപ്രായം. പദ്ധതി പ്രഖ്യാപ്പിച്ച ശേഷം ശുചീകരണ പ്രവര്‍ത്തനത്തില്‍ യാതൊരു മാറ്റവും ഉണ്ടായില്ല.

പ്രധാനമന്ത്രിയുടെ പ്രഹസനം

പ്രധാനമന്ത്രിയുടെ പ്രഹസനം

ഉദ്യോഗസ്ഥരെ ഉപയോഗിച്ച് വഴിയില്‍ കരിയിലകള്‍ കൊടുന്നിട്ട് പിന്നീട് അടിച്ചു വാരുന്ന പ്രഹസനമാണ് മോദി കാഴ്ച വെച്ചതെന്ന് സോഷ്യല്‍ മീഡിയയില്‍ ജനങ്ങള്‍ അഭിപ്രായപ്പെട്ടു.

വേള്‍ഡ് ബാങ്ക് ലോണ്‍

വേള്‍ഡ് ബാങ്ക് ലോണ്‍

10,000 കോടിയുടെ ലോണ്‍ ആണ് വേള്‍ഡ് ബാങ്ക് നല്‍കുന്നത്. ഒരു വര്‍ഷമായി യാതൊരു പ്രവര്‍ത്തനങ്ങളും നടക്കാത്ത സാഹചര്യത്തില്‍ ഇത്രയും വലിയ തുക മാലിന്യത്തില്‍ മുങ്ങി പോകുമോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

ലൈക്ക് വണ്‍ഇന്ത്യ

ലൈക്ക് വണ്‍ഇന്ത്യ

വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂഫോളോ ട്വിറ്റര്‍

English summary
world bank approves 10,000 crore loan to swachh bharat
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X