കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയുടെ വളർച്ച നിരക്ക് കുറയുന്നു; ബംഗ്ലാദേശ്‌, നേപ്പാൾ എന്നീ രാജ്യങ്ങളേക്കാൾ പിന്നിൽ!!

Google Oneindia Malayalam News

വാഷിങ്ടൺ: ഇന്ത്യയുടെ വളർച്ച നിരക്കിൽ ലോകബാങ്ക് കുറവ് വരുത്തി. നടപ്പുസാമ്പത്തികവർഷത്തിന്റെ ആദ്യപാദങ്ങളിലെ വളർച്ചനിരക്കിൽ ഇടിവു രേഖപ്പെടുത്തിയതിനുപിന്നാലെയാണ് ഇന്ത്യയുടെ സാമ്പത്തിക വളർച്ച അനുമാനം ആറു ശതമാനമായി കുറച്ചത്. 2018-19 സാമ്പത്തിക വർഷത്തിൽ 6.9 ശതമാനമായിരുന്നു വളർച്ച നിരക്ക്.

 ഗാന്ധിജി ആത്മഹത്യ ചെയ്തത് എങ്ങനെ? വിവാദമായി ഗുജറാത്തിലെ ചോദ്യപ്പേപ്പർ, സംഭവത്തിൽ അന്വേഷണം തുടങ്ങി ഗാന്ധിജി ആത്മഹത്യ ചെയ്തത് എങ്ങനെ? വിവാദമായി ഗുജറാത്തിലെ ചോദ്യപ്പേപ്പർ, സംഭവത്തിൽ അന്വേഷണം തുടങ്ങി

വേണ്ടത്ര മുന്നൊരുക്കങ്ങളില്ലാതെ ജിഎസ്ടി നടപ്പാക്കിയതും നോട്ട് അസാധുവാക്കിയതിനൊപ്പം ഗ്രാമീണസന്പദ്‍വ്യവസ്ഥയിലെ സമ്മർദവും നഗരമേഖലകളിൽ തൊഴിലില്ലായ്മനിരക്ക് കുത്തനെ കൂടിയതും സ്ഥിതി വഷളാക്കിയതായി റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ ഏപ്രിലിൽ പ്രവചിച്ച 7.5 ശതമാനത്തിൽ നിന്നാണ് വളർച്ചനിരക്ക് ലോകബാങ്ക് കുറയ്ക്കുന്നത്. തുടർച്ചയായി രണ്ടാമത്തെ വർഷമാണ് രാജ്യത്തിന്റെ സാമ്പത്തിക വളർച്ചനിരക്കിൽ അവർ കുറവുവരുത്തുന്നത്. ബംഗ്ലാദേശിന്റെയും നേപ്പാളിന്റെയും വളർച്ചനിരക്കിനെക്കാൾ പിറകിലാണ് ഇന്ത്യയുടെ വളർച്ച നിരക്ക്.

ലോക ബാങ്കിന്റെ മുന്നറിയിപ്പ്

ലോക ബാങ്കിന്റെ മുന്നറിയിപ്പ്


രാജ്യത്തെ ദുർബലമായ സാമ്പത്തികമേഖലയെ കൂടുതൽ തകർച്ചയിലേക്കു തള്ളിവിടാൻ വളർച്ചയിലെ ‘കടുത്ത' ഇടിവ് ഇടയാക്കിയേക്കുമെന്ന മുന്നറിയിപ്പും ലോക ബാങ്ക് പുറത്തിറക്കിയ ദക്ഷിണേന്ത്യ സാമ്പത്തിക റിപ്പോർട്ടിൽ നൽകുന്നുണ്ട്. അന്താരാഷ്ട്ര നാണ്യനിധി(ഐഎംഎഫ്)യുമായി ചേർന്നുള്ള വാർഷിക സമ്മേളത്തിനു മുന്നോടിയായാണ് ലോകബാങ്ക് റിപ്പോർട്ട്‌ പുറത്തിറക്കിയത്. എന്നാൽ 6.9 ശതമാനമായി 2021ലും 7.2 ശതമാനമായി 2022ലും ഇന്ത്യൻ സമ്പദ്‍വ്യവസ്ഥ വളർച്ച മെച്ചപ്പെടുത്തുമെന്നും ലോകബാങ്ക് വ്യക്തമാക്കി.

ജിഡിപിയുടെ ഉയർച്ച

ജിഡിപിയുടെ ഉയർച്ച


കഴിഞ്ഞ സാമ്പത്തികവർഷം വിദേശനാണ്യക്കമ്മി ജിഡിപിയുടെ 2.1 ശതമാനമായി ഉയർന്നതും ഇന്ത്യയുടെ സാമ്പത്തികസ്ഥിതിയുടെ സൂചകമായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.അന്താരാഷ്ട്ര റേറ്റിങ് ഏജൻസിയായ മൂഡിസ് കഴിഞ്ഞയാഴ്ച ഇന്ത്യയുടെ വളർച്ച അനുമാനം നേരത്തേ പ്രവചിച്ച 6.2-ൽനിന്ന് 5.8 ആക്കി കുറച്ചിരുന്നു. നേരിയ തോതിലുള്ള സാമ്പത്തികമാന്ദ്യത്തിലൂടെയാണ് ഇന്ത്യ കടന്നുപോകുന്നതെന്നാണ് റിപ്പോർട്ട്.

അതിവേഗം വളരുന്ന സമ്പദ്‌വ്യവസ്ഥ

അതിവേഗം വളരുന്ന സമ്പദ്‌വ്യവസ്ഥ

എന്നാൽ ഇന്ത്യുടെ സാമ്പത്തിക വളർച്ചയിൽ‌ ഇടിവ് ഉണ്ടാകുമെങ്കിലും അതിവേഗം വളരുന്ന സമ്പദ്‌വ്യവസ്ഥയാണ് ഇന്ത്യയുടേതെന്നാണ് റിപ്പോർട്ട്. ലോകബാങ്കിന്റെ ദക്ഷിണേഷ്യാവിഭാഗം മുഖ്യ സാന്പത്തിക ശാസ്ത്രജ്ഞൻ ഹാൻസ് ടിമ്മറാണ് ഇക്കാര്യം നവ്യക്തമാക്കിയത്. ആഗോളസാമ്പത്തിക രംഗത്തുണ്ടായ മാന്ദ്യം ഇന്ത്യയിലും പ്രതിഫലിച്ചുതുടങ്ങിയിട്ടുണ്ട്. ഒട്ടേറെ ഗുരുതരമായ പ്രശ്നങ്ങൾ ഇന്ത്യ അഭിമുഖീകരിക്കേണ്ടിവരുമെന്നും അദ്ദേഹം വ്യക്തമാക്കി.

സാമ്പത്തിക മേഖലയിലെ പരിഷ്ക്കാരങ്ങൾ

സാമ്പത്തിക മേഖലയിലെ പരിഷ്ക്കാരങ്ങൾ

ഏപ്രിൽ‌ മുതൽ ജൂൺ വരെയുള്ള പാദത്തിൽ ജിഡിപി വളർ‌ച്ച ആറു വർഷത്തെ ഏറ്റവും താഴ്ന നിരക്കായ അഞ്ച് ശതമാനമായി കുറഞ്ഞ സമയത്താണ് ലോക ബാങ്കിന്റെ പ്രവചനം. 32 ഇന്ത്യൻ സാമ്പത്തിക വിദഗ്ധർ പങ്കെടുത്ത ലോകബാങ്ക് നടത്തിയ ദക്ഷിണേഷ്യൻ സാമ്പത്തിക വിദഗ്ധരുടെ സർവേയിൽ, ഈ സാമ്പത്തിക വർഷം ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ 5.7 ശതമാനമായി വളരുമെന്നാണ് പ്രതീക്ഷ. ഇന്ത്യയെ ദ്രുതഗതിയിലുള്ള വളർച്ചാ പാതയിലേക്ക് കൊണ്ടുവരാൻ സാമ്പത്തിക മേഖലയിലെ പരിഷ്കാരങ്ങൾ ആവശ്യമാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.

English summary
World Bank cuts India's growth forecast To 6%
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X