കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദി പറഞ്ഞതല്ല.. അതുക്കും മേലെ, സമ്പൂര്‍ണ വൈദ്യുതീകരണം സൂപ്പര്‍, ലോക ബാങ്കിന്റെ സര്‍ട്ടിഫിക്കറ്റ്!!

മോദി സര്‍ക്കാരിന് ലോക ബാങ്കിന്റെ പ്രശംസ

Google Oneindia Malayalam News

ദില്ലി: ഇന്ത്യയിലെ എല്ലാ ഗ്രാമങ്ങളും സമ്പൂര്‍ണമായി വൈദ്യുതീകരിച്ചെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാദങ്ങള്‍ അടുത്തിടെ വലിയ ചര്‍ച്ചയായിരുന്നു. വെറും ചര്‍ച്ചയല്ല. ഒന്നൊന്നര കോലാഹങ്ങളാണ് ഉണ്ടാക്കിയിരുന്നത്. ബിജെപി പറയുന്നത് പോലെയല്ല കാര്യങ്ങളെന്നും ഇന്ത്യയിലെ പല ഗ്രാമങ്ങളും ഇപ്പോഴും ഇരുട്ടിലാണെന്നും പ്രതിപക്ഷം ആരോപിക്കുകയും ചെയ്തിരുന്നു. സര്‍ക്കാര്‍ സമ്പൂര്‍ണ വൈദ്യുതീകരണം നടപ്പിലാക്കുന്ന രീതി തന്നെ തെറ്റാണെന്നായിരുന്നു മറ്റൊരു വിമര്‍ശനം. ഇതിന് പിന്നാലെ ഇന്ത്യയിലെ വൈദ്യുതീകരണം ഇഴഞ്ഞു നീങ്ങുകയാണെന്ന തരത്തില്‍ റിപ്പോര്‍ട്ടും വന്നിരുന്നു.

എന്നാല്‍ ഇതിനൊയൊക്കെ കാറ്റില്‍ പറത്തുന്ന രീതിയിലുള്ള കാര്യങ്ങള്‍ ഇപ്പോള്‍ പുറത്തെത്തിയിട്ടുണ്ട്. മോദി സര്‍ക്കാരിന്റെ സമ്പൂര്‍ണ വൈദ്യുതീകരണം സൂപ്പറാണെന്നാണ് ലോക ബാങ്ക് പറയുന്നത്. ഇതോടെ നേരത്തെ പറഞ്ഞ കാര്യങ്ങളൊക്കെ വെറും കെട്ടുകഥകളായിരിക്കുകയാണ്. യുപിഎ സര്‍ക്കാരിനേക്കാള്‍ മോശമായ രീതിയിലാണ് എന്‍ഡിഎയുടെ കാലത്ത് വൈദ്യുതീകരണം നടക്കുന്നത് എന്ന് വരെ സര്‍ക്കാരിനെതിരെ വിമര്‍ശനമുണ്ടായിരുന്നു.

മോദി സൂപ്പറാണ്.....

മോദി സൂപ്പറാണ്.....

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയില്‍ ചെയ്യുന്ന കാര്യങ്ങളെല്ലാം സൂപ്പറാണെന്ന് ലോക ബാങ്ക് പറയുന്നു. സമ്പൂര്‍ണ വൈദ്യുതീകരണത്തിന്റെ കാര്യത്തില്‍ മോദി പറയുന്നതിനേക്കാള്‍ മുകളിലാണ് സത്യം. രാജ്യത്തെ 85 ശതമാനം ജനങ്ങള്‍ക്കും സ്വന്തം വീട്ടില്‍ വൈദ്യുതി ലഭിച്ചു കഴിഞ്ഞുവെന്ന് ലോക ബാങ്ക് സാക്ഷ്യപ്പെടുത്തുന്നു. ആകെ വിയര്‍ത്തിരിക്കുമ്പോഴാണ് ഈ റിപ്പോര്‍ട്ട് മോദിക്ക്് കച്ചിത്തുരുമ്പായി കിട്ടിയിരിക്കുന്നത്. സര്‍ക്കാര്‍ ചുമ്മാ പറയുന്നതല്ല ഇക്കാര്യങ്ങളെന്ന് ഇതോടെ തെളിഞ്ഞിരിക്കുകയാണ്.

ആറുവര്‍ഷത്തിനിടെ......

ആറുവര്‍ഷത്തിനിടെ......

മോദി വന്നതിന് ശേഷം മാത്രമല്ല അതിന് മുമ്പും മികച്ച രീതിയിലായിരുന്നു ഇന്ത്യയിലെ വൈദ്യുതീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നിരുന്നത്. പക്ഷേ മോദി വന്നതിന് ശേഷം ഇത് കൂടിയിട്ടേ ഉള്ളൂ. 2010നും 2016നും ഇടയില്‍ 30 മില്യണ്‍ പേര്‍ക്ക് ഇന്ത്യന്‍ സര്‍ക്കാരുകള്‍ വൈദ്യുതി നല്‍കി എന്നാണ് ലോക ബാങ്കിന്റെ വെളിപ്പെടുത്തല്‍. ഇത് മറ്റേതൊരു ലോക രാജ്യത്തേക്കാളും മുന്നിലാണെന്ന് കണക്കുകള്‍ നിരത്തി ലോക ബാങ്ക് പറയുന്നു. ഇന്ത്യയെ സംബന്ധിച്ച് അഭിമാനിക്കാവുന്ന നേട്ടം തന്നെയാണ് ഇതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

വെല്ലുവിളികള്‍.....

വെല്ലുവിളികള്‍.....

ഇന്ത്യയില്‍ ശേഷിക്കുന്ന 15 മില്യണ്‍ ജനങ്ങള്‍ക്ക് വൈദ്യുതി നല്‍കുക എന്നതാണ് ഇനി സര്‍ക്കാരിന്റെ മുന്നിലുള്ള വെല്ലുവിളികള്‍. അതിനുള്ള പ്രവൃത്തികള്‍ സര്‍ക്കാര്‍ ശക്തമാക്കേണ്ടതുണ്ട്. 2030ന് മുമ്പ് ഇന്ത്യക്ക് ഈ നേട്ടം സ്വന്തമാക്കും. ലോകത്ത് സമ്പൂര്‍ണ വൈദ്യുതീകരണം നടപ്പിലാക്കിയ രാജ്യങ്ങളുടെ പട്ടികയിലേക്ക് വൈകാതെ തന്നെ ഇന്ത്യയെത്തുമെന്നും ലോക ബാങ്കിന്റെ ലീഡ് എനര്‍ജി ഇക്കണോമിസ്റ്റ് വിവിയന്‍ ഫോസ്റ്റര്‍ പറഞ്ഞു.

ബിജെപി പറഞ്ഞതിനേക്കാള്‍....

ബിജെപി പറഞ്ഞതിനേക്കാള്‍....

ലോകത്ത് എല്ലാ സര്‍ക്കാരുകളും സ്വന്തം രാജ്യത്തെ കുറിച്ചും ഭരണത്തെ കുറിച്ചും പറയുമ്പോള്‍ കുറച്ച് പെരുപ്പിച്ച് പറയാറുണ്ട്. എന്നാല്‍ മോദി സര്‍ക്കാര്‍ പറയുന്ന കണക്കിനേക്കാള്‍ എത്രയോ മുകളിലാണ് ഇന്ത്യയില്‍ വൈദ്യുതീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. ഇന്ത്യ 80 ശതമാനത്തില്‍ താഴെയാണ് വൈദ്യുതീകരണത്തിന്റെ അളവായി പറയുന്നത്. എന്നാല്‍ ഇതിന് എത്രയോ മുകളിലാണെന്ന് ലോക ബാങ്ക് പറയുന്നു. അതേസമയം ഉപയോഗിക്കുന്ന കണക്ഷനുകളുടെ എണ്ണം കണക്കാക്കിയാണ് സര്‍ക്കാര്‍ വൈദ്യുതീകരിച്ച വീടിന്റെ എണ്ണം കണക്കാക്കുന്നത്. എന്നാല്‍ ലോക ബാങ്ക് ഗ്രിഡ് ഉപയോക്താക്കളുടെ എണ്ണമാണ് കണക്കാക്കുന്നത്.

വേഗത്തില്‍ അല്ല....

വേഗത്തില്‍ അല്ല....

വൈദ്യുതീകരണം വേഗത്തില്‍ നടക്കുന്ന രാജ്യങ്ങളില്‍ ഇന്ത്യയല്ല ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്. അയല്‍രാജ്യമായ ബംഗ്ലാദേശും കെനിയയും വളരെ വേഗത്തില്‍ വൈദ്യുതീകരണം പൂര്‍ത്തിയാക്കി കൊണ്ടിരിക്കുകയാണ്. പക്ഷേ എന്നിട്ടും ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തിലെത്തിയിട്ടുണ്ട്. വേഗതയാണ് ഇന്ത്യ നേരിടുന്ന പ്രധാന പ്രശ്‌നം. അതായത് ഗ്രാമീണ മേഖലയിലെ വിദൂര പ്രദേശങ്ങളില്‍ വൈദ്യുതി എത്തിക്കാന്‍ വളരെ ബുദ്ധിമുട്ടാണ്. അവിടെയും എത്താന്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തന മികവിന് സാധിച്ചെന്നും ലോക ബാങ്ക് പറയുന്നു.

സ്ഥിരമായി കിട്ടണം

സ്ഥിരമായി കിട്ടണം

വൈദ്യുതീകരണം ഏതാണ്ട് പൂര്‍ത്തിയായെങ്കിലും പല വീടുകളിലും ഇത് സ്ഥിരമായി കിട്ടുന്ന രീതിയിലേക്ക് ഇന്ത്യ വളര്‍ന്നിട്ടില്ലെന്ന് ലോക ബാങ്ക് വിലയിരുത്തുന്നു. ഇത് കൂടുതല്‍ നേരം കിട്ടുന്നതിന് ഇന്ത്യ കൂടുതല്‍ വൈദ്യുത നിലയങ്ങള്‍ സ്ഥാപിക്കേണ്ടി വരും. അത് ഇന്ത്യയുടെ വികസന സാധ്യതകളെ കൂടി ബന്ധപ്പെട്ട് കിടക്കുന്നതാണ്. ഇതിനാണ് ഇന്ത്യയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇനി പ്രാധാന്യം നല്‍കേണ്ടത്. അതേസമയം സ്ഥിരം വൈദ്യുതി എന്ന സംവിധാനത്തിനായി പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് ബിജെപി ആവര്‍ത്തിച്ച് പറയുന്നത്.

രാഷ്ട്രീയ തന്ത്രം

രാഷ്ട്രീയ തന്ത്രം

അപ്രതീക്ഷിതമായി കിട്ടിയ റിപ്പോര്‍ട്ട് രാഷ്ട്രീയമായി ഉപയോഗിക്കാനാണ് ബിജെപിയുടെ മോദിയുടെയും തീരുമാനം. സര്‍ക്കാര്‍ പറഞ്ഞത് മുഴുവന്‍ കള്ളമാണെന്ന കോണ്‍ഗ്രസിന്റെ വാദങ്ങളെ പൊളിക്കാനാണ് ഇനി മോദിയുടെ നീക്കം. എല്ലാ ഗ്രാമങ്ങളും വൈദ്യുതീകരിച്ചെന്ന തന്റെ വാദത്തിനും മുകളിലാണ് യാഥാര്‍ത്ഥ്യമെന്ന് അദ്ദേഹം കര്‍ണാടകയിലും ഉന്നയിക്കും. അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഈ വികസന തന്ത്രം തന്നെ ഉപയോഗിക്കാനാണ് അദ്ദേഹത്തിന്റെ തീരുമാനം. അതിന് മുമ്പ് തനിക്കെതിരെ തിരിഞ്ഞ ഗ്രാമവാസികളെ ബിജെപിയുമായി കൂട്ടിയോജിപ്പിക്കാനും അദ്ദേഹം ശ്രമിക്കും.

അവാര്‍ഡ് വിതരണ വിവാദത്തിന്റെ 24 മണിക്കൂർ നീണ്ട സസ്പെൻസ്, സംഘർഷങ്ങൾ, ക്ളൈമാക്സ്; സീന്‍ ബൈ സീന്‍...അവാര്‍ഡ് വിതരണ വിവാദത്തിന്റെ 24 മണിക്കൂർ നീണ്ട സസ്പെൻസ്, സംഘർഷങ്ങൾ, ക്ളൈമാക്സ്; സീന്‍ ബൈ സീന്‍...

വിദേശ വനിതയ്ക്ക് വൈറ്റ് ബീഡി നല്‍കി! ലഹരിയിലേക്ക് വീണപ്പോള്‍ നാല് തവണ പീഡിപ്പിച്ചു! മൊഴി പുറത്ത്വിദേശ വനിതയ്ക്ക് വൈറ്റ് ബീഡി നല്‍കി! ലഹരിയിലേക്ക് വീണപ്പോള്‍ നാല് തവണ പീഡിപ്പിച്ചു! മൊഴി പുറത്ത്

English summary
world bank lauds modi govts electrification
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X