Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിജെപി ഭരിച്ചാല്‍ വികസനം വരും.... ലോകബാങ്കും പറയുന്നു, ഗുജറാത്ത് ഒന്നാമത്...

അച്ഛാ ദിന്‍ ആയേഗാ എന്നത് ബി ജെ പിയുടെ ലോക്‌സഭ തിരഞ്ഞെടുപ്പ് മുദ്രാവാക്യമായിരുന്നു. കോണ്‍ഗ്രസ് ഭരണം മാറി തങ്ങളുടെ ഭരണം വന്നാല്‍ നല്ല ദിനങ്ങള്‍ വരുന്നു എന്നായിരുന്നു പാര്‍ട്ടിക്കാര്‍ വാഗ്ദാനം ചെയ്തത്. ഒരു വര്‍ഷം പിന്നിട്ട കേന്ദ്രസര്‍ക്കാര്‍ ഭരണം ശരാശരി എന്നാണ് ഇപ്പോള്‍ വിലയിരുത്തപ്പെടുന്നത്. എന്നാല്‍ ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളുടെ സ്ഥിതി അതല്ല എന്നാണ് റിപ്പോര്‍ട്ടുകള്‍.

കോണ്‍ഗ്രസിനെയും ഇതരപാര്‍ട്ടികളെയും അപേക്ഷിച്ച് നിക്ഷേപ സൗഹൃദ സമീപനമാണ് ബി ജെ പിക്കുള്ളത്. ഇക്കാര്യം ലോകബാങ്കും അടിവരയിടുന്നു. ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളാണ് രാജ്യത്ത് ഏറ്റവും കൂടുതല്‍ നിക്ഷേപസൗഹൃദം എന്നാണ് ലോകബാങ്കിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. വികസനം, മറ്റ് മേഖലകളിലെ പ്രകടനം എന്നിവ അടിസ്ഥാനപ്പെടുത്തിയുള്ള പട്ടികയില്‍ ഒന്നാം സ്ഥാനത്ത് ഗുജറാത്താണ്.

ഗുജറാത്തിന് പിന്നാലെ ആദ്യത്തെ ആറ് സ്ഥാനങ്ങളില്‍ അഞ്ചെണ്ണവും ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളാണ്. കേരളം അടക്കമുള്ള മറ്റ് സംസ്ഥാനങ്ങളുടെ പ്രകടനം നോക്കൂ...

ഗുജറാത്ത് തന്നെ ഒന്നാമത്

ഗുജറാത്ത് തന്നെ ഒന്നാമത്

ഇന്ത്യയിലെ ഏറ്റവും വികസിത സംസ്ഥാനം എന്ന പേരുള്ള ഗുജറാത്ത് തന്നെയാണ് ലോകബാങ്കിന്റെ പട്ടികയിലും ഒന്നാം സ്ഥാനത്തുള്ളത്. വ്യവസായ സൗഹൃദ സംസ്ഥാനങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ള ഗുജറാത്തിലെ മുഖ്യമന്ത്രി ബി ജെ പി നേതാവ് ആനന്ദിബെന്‍ പട്ടേലാണ്. 71.14 ആണ് ഗുജറാത്തിന്റെ സ്‌കോര്‍.

ആന്ധ്രപ്രദേശ് തൊട്ടുപിന്നാലെ

ആന്ധ്രപ്രദേശ് തൊട്ടുപിന്നാലെ

70.12 ശതമാനം പോയിന്റോടെ ആന്ധ്രപ്രദേശ് രണ്ടാം സ്ഥാനത്തെത്തി. കേന്ദ്രം ഭരിക്കുന്ന എന്‍ ഡി എയിലെ സഖ്യകക്ഷിയാണ് ആന്ധ്രപ്രദേശിലെ മുഖ്യമന്ത്രിയായ ചന്ദ്രബാബു നായിഡുവും അദ്ദേഹത്തിന്റെ പാര്‍ട്ടിയായ തെലുങ്കുദേശവും.

ജാര്‍ഖണ്ഡ്

ജാര്‍ഖണ്ഡ്

മറ്റൊരു ബി ജെ പി സംസ്ഥാനമായ ജാര്‍ഖണ്ഡാണ് പട്ടികയില്‍ മൂന്നാമത്. 98 പോയിന്റ് ആക്ഷന്‍ പ്ലാനില്‍ 63 ശതമാനം വോട്ടുകള്‍ നേടാന്‍ ജാര്‍ഖണ്ഡിന് സാധിച്ചു.

ഛത്തീസ് ഗഡ്, മധ്യപ്രദേശ്, രാജസ്ഥാന്‍,

ഛത്തീസ് ഗഡ്, മധ്യപ്രദേശ്, രാജസ്ഥാന്‍,

ഛത്തീസ് ഗഡ്, മധ്യപ്രദേശ്, രാജസ്ഥാന്‍ സംസ്ഥാനങ്ങളാണ് പട്ടികയില്‍ നാലും അഞ്ചും ആറും സ്ഥാനങ്ങളിലുള്ളത്. ഈ മൂന്ന് സംസ്ഥാനങ്ങളും ഭരിക്കുന്നത് ബി ജെ പിയാണ്. 60 ന് മുകളില്‍ പോയിന്റുകളാണ് ഈ സംസ്ഥാനങ്ങള്‍ക്കുള്ളത്.

കേരളം എവിടെയാണ്

കേരളം എവിടെയാണ്

22.87 ശതമാനം പോയിന്റുകളോടെ വ്യവസായപസൗഹൃദ സംസ്ഥാനങ്ങളുടെ പട്ടികയില്‍ പതിനെട്ടാം സ്ഥാനത്താണ് കേരളം.

ഏറ്റവും താഴെ ഇവര്‍

ഏറ്റവും താഴെ ഇവര്‍

അരുണാചല്‍ പ്രദേശ്, നാഗാലാന്‍ഡ്, മേഘാലയ എന്നീ സംസ്ഥാനങ്ങളാണ് വ്യവസായപസൗഹൃദ സംസ്ഥാനങ്ങളുടെ പട്ടികയില്‍ ഏറ്റവും താഴെ.

ആധാരം ഇവ

ആധാരം ഇവ

വികസനം, ബിസിനസ് തുടങ്ങാനുള്ള സൗകര്യങ്ങള്‍, നികുതി, ഭൂമി ലഭ്യത, നിര്‍മാണ അനുമതി തുടങ്ങിയ കാര്യങ്ങള്‍ കണക്കിലെടുത്താണ് ലോകബാങ്ക് പഠനം നടത്തിയിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+