ജന്മനാട്ടിലേക്ക് മടങ്ങുന്ന അതിഥി തൊഴിലാളികൾ കൊറോണ പരത്തും: ലോകബാങ്ക് റിപ്പോർട്ട്
ദില്ലി: ഇന്ത്യയിലെ കോറോണ വ്യാപനത്തിൽ ആശങ്കപ്പെടുത്തുന്ന അതിഥി തൊഴിലാളികളുടെ കുടിയേറ്റത്തിൽ ആശങ്കയറിയിച്ച് ലോകബാങ്ക്. ഇന്ത്യയിൽ നാട്ടിലേത്ത് മടങ്ങുന്ന അതിഥി തൊളിലാളികളാണ് കൊ റോണ വൈറസ് ബാധയില്ലാത്ത ഗ്രാമങ്ങളിലേക്കും സംസ്ഥാനങ്ങളിലേക്കും വൈറസ് ബാധയെത്തിക്കുന്നതെന്നാണ് ലോകബാങ്ക് ചൂണ്ടിക്കാണിക്കുന്നത്. പ്രാഥമിക കണ്ടെലുകൾ പ്രകാരം ഇന്ത്യയിൽ ഇത്തരത്തിൽ കുടിയേറ്റല മേഖലകളിലാണ് ഏറ്റവുമധികം കൊറോണ വൈറസ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളതെന്നുമാണ് ലോകബാങ്ക് ചൂണ്ടിക്കാണിക്കുന്നത്.
പോലീസിനൊപ്പം ചെക്ക് പോസ്റ്റിൽ ആർഎസ്എസ് വാഹന പരിശോധന, പ്രതിഷേധം ശക്തം!!

രോഗവ്യാപനം പെട്ടെന്ന് സാധ്യമെന്ന്
ലോകത്തിലെ ഏറ്റവുമധികം ജനസാന്ദ്രതയുള്ള പ്രദേശം ദക്ഷിണേഷ്യയാണ്. പ്രത്യേകിച്ചും നഗര പ്രദേശങ്ങൾ, ഈ പ്രദേശങ്ങളിലെ കൊറോണ വൈറസ് വ്യാപനം തടയുക എന്നതാണ് ഈ മേഖലയിലെ ഏറ്റവും വലിയ വെല്ലുവിളിയെന്നാണ് ലോകബാങ്ക് ദ്വിവാർഷിക റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നത്. ഇത് ചേരി നിവാസികൾക്കിടയിലും കുടിയേറ്റ തൊഴിലാളികൾക്കിടയിലും രോഗവ്യാപനം എളുപ്പത്തിലാക്കുന്നതിന് ഇടയാക്കുമെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു.

കുടിയേറ്റത്തിന് കാരണം
ഇന്ത്യ, ബംഗ്ലാദേശ്, പാകിസ്താൻ എന്നീ രാജ്യങ്ങളിൽ രോഗവ്യാപനം തടയുന്നതിനായി ഉൾദേശങ്ങളിലെ ഗതാഗതം നിർത്തലാക്കുന്നത് കുറഞ്ഞ സമയത്തിനുള്ളിലാണ് ഇത് അതിഥി തൊഴിലാളികൾക്ക് ജന്മനാട്ടിലേക്ക് മടങ്ങുന്നതിന് പ്രശ്നങ്ങൾ സൃഷ്ടിക്കുകയും ചെയ്തുു. ഇതോടെ ആളുകൾ കൂട്ടത്തോടെ ജന്മനാട്ടിലേക്ക് മടങ്ങാൻ ശ്രമിച്ചതോടെ സോഷ്യൽ ഡിസ്റ്റൻസിംഗ് ഉൾപ്പെടെയുള്ള പ്രതിരോധ മാർഗ്ഗങ്ങൾ ഫലപ്രദമായി നടപ്പിലാക്കാൻ കഴിയാതെ വരികയും ചെയ്തു.

രോഗവ്യാപനത്തിന് ഇടയാക്കും
അതിഥി തൊഴിലാളികളുടെ ക്രമാതീതമായ ഒഴുക്ക് രോഗം സ്ഥിരീകരിച്ചിട്ടില്ലാത്ത സംസ്ഥാനങ്ങളിലേക്കും ഗ്രാമങ്ങളിലേക്കും കൊറോണ വൈറസ് വ്യാപിക്കുന്നതിന് ഇടയാക്കുമെന്നുമാണ് ലോകബാങ്ക് ചൂണ്ടിക്കാണിച്ചത്. ഞായറാഴ്ചയാണ് കൊറോണ വൈറസിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള റിപ്പോർട്ട് ലോകബാങ്ക് പ്രസിദ്ധീകരിക്കുന്നത്.

65 വയസ്സിന് മുകളിലുള്ളവരുടെ എണ്ണം
ദക്ഷിണേഷ്യയ്ക്കുള്ള മറ്റൊരു അനുകൂല ഘടകം എന്താണെന്ന് വെച്ചാൽ അമേരിക്കയെയും ചൈനയെയും അപക്ഷിച്ച് 65 വയസ്സിന് മുകളിലുള്ളവരുടെ ജനസംഖ്യ ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ കുറവാണ് എന്നതാണ്. അതുകൊണ്ട് തന്നെ ഈ രാജ്യങ്ങളിൽ മരണസംഖ്യയും കുറയും. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയിൽ ഗാർഹിക ഉൽപ്പന്നങ്ങൾ കൂടുതൽ ആവശ്യമാണ്. നേരിടുന്നുണ്ട്. എന്നാൽ മറ്റ് രാജ്യങ്ങളിൽ നിലവിലെ സാഹചര്യത്തിൽ മെഡിഡക്കൽ രംഗത്ത് ആവശ്യമായ മാസ്ക്, വെന്റിലേറ്റർ, സാനിറ്റൈസർ എന്നിവയ്ക്കാണ് ദൌർലഭ്യം നേരിടുന്നത്. ഇത്തരം ഉൽപ്പന്നങ്ങളുടെ ആഭ്യന്തര ഉൽപ്പാദനം ഇല്ലാത്തതിനാൽ ഇറക്കുമതി ചെയ്യുന്ന മെഡിക്കൽ ഉൽപ്പന്നങ്ങളെ മാത്രം ആശ്രയിക്കേണ്ട സ്ഥിതിവിശേഷമാണുള്ളത്.

കൂട്ടമായ കുടിയേറ്റങ്ങൾ
ലോക്ക്ഡൌൺ നയങ്ങൾ ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ലക്ഷക്കണക്കിന് കുടിയേറ്റക്കാരെയാണ് ബാധിച്ചിട്ടുള്ളത്. ഇവരിൽ ഏറ്റവുമധികം പേർ തൊഴിലാളികളാണ്. ഇവർക്ക് നഗരങ്ങളിലേക്ക് എത്തുന്നതോടെ ജോലി നഷ്ടമാകുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. ഇതാണ് കൂട്ടമായുള്ള കുടിയേറ്റങ്ങളിലേക്ക് വഴിയൊരുക്കുന്നത്. ഇതോടെ കാൽനടയായും ഗ്രാമങ്ങളിലേക്ക് എത്താൻ അതിഥി തൊഴിലാളികൾ പ്രേരിപ്പിക്കപ്പെടുന്നത്.

കൊറോണ ഹോട്ട്സ്പോട്ടുകൾക്ക് പിന്നിൽ?
ഇന്ത്യയിൽ ഇത്തരത്തിൽ വ്യാപകമായി കുടിയേറ്റം നടന്ന പ്രദേശങ്ങളിലാണ് ഏറ്റവുമധികം കൊറോണ വൈറസ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളതെന്നാണ് ലോകബാങ്കിന്റെ പ്രാഥമിക റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നത്. ഇത്തരത്തിൽ വ്യാപകമായി കുടിയേറ്റം നടക്കുന്ന പ്രദേശങ്ങളിൽ ആരോഗ്യ പ്രവർത്തകരെ എത്തിക്കുന്നതിനൊപ്പം വൈദ്യസഹായത്തിനുള്ള സംവിധാനമൊരുക്കാനും സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ലോകബാങ്ക് വ്യക്തമാക്കുന്നു. ഇതിന് പുറമേ ദൂര യാത്രകൾക്കിടെ ജീവൻ പൊലിയുന്നത് ഇല്ലാതാക്കുന്നതിനും ലോക്ക് ഡൌൺ കാലത്ത് ദുരിതമനുഭവിക്കുന്നത് അവസാനിപ്പിക്കുന്നതിന് സർക്കാർ അടിയന്തര സഹായം ഉറപ്പാക്കുന്ന കാര്യം പരിഗണിക്കണമെന്നും ലോകബാങ്ക് ചൂണ്ടിക്കാണിക്കുന്നു. യാത്ര ചെയ്യുന്ന അതിഥി തൊഴിലാളികൾക്ക് ഭക്ഷണം, വെള്ളം എന്നിവ എത്തിക്കണമെന്നും ലോകബാങ്ക് പറയുന്നു.