കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാകിസ്താനെ തള്ളി ലോകബാങ്ക് !!! കിഷൻഗംഗ ജലവൈദ്യുത പദ്ധതിയുമായി ഇന്ത്യക്ക് മുന്നോട്ട് പോകാം!!!

ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും സെക്രട്ടറിതല ഉദ്യോഗസ്ഥര്‍ നടത്തിയ ചര്‍ച്ചകള്‍ക്കു പിന്നാലെയാണു ലോകബാങ്കിന്റെ പ്രഖ്യാപനം.

  • By Ankitha
Google Oneindia Malayalam News

ദില്ലി: പാകിസ്താന്റെ എതിർപ്പ് അവഗണിച്ച് സിന്ധു നദിയുടെ പോഷകനദികളിൽ ജലവൈദ്യുത പദ്ധതികളുമായി ഇന്ത്യക്ക മുന്നോട്ട് പോകാമെന്ന് ലോക ബാങ്ക്. സിന്ധു നദീജല കരാർ അനുസരിച്ച് ഝലം, ഛിനാമ്പ് നദികളിലെ ജലവൈദ്യുത പദ്ധതി ഇന്ത്യക്ക് നടപ്പിലാക്കാമെന്ന് ലോക ബാങ്ക് അറിയിച്ചിട്ടുണ്ട്.6 വര്‍ഷം പഴക്കമുള്ള സിന്ധു നദീജല വിനിയോഗ കരാറുമായി ബന്ധപ്പെട്ട് ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും സെക്രട്ടറിതല ഉദ്യോഗസ്ഥര്‍ നടത്തിയ ചര്‍ച്ചകള്‍ക്കു പിന്നാലെയാണു ലോകബാങ്കിന്റെ പ്രഖ്യാപനം.

നിലപാട് മയപ്പെടുത്തി യുഎസ്!!! അമേരിക്കയും ഉത്തരകൊറിയയും ശത്രുക്കളല്ല!!!!നിലപാട് മയപ്പെടുത്തി യുഎസ്!!! അമേരിക്കയും ഉത്തരകൊറിയയും ശത്രുക്കളല്ല!!!!

കിഷൻഗംഗ, റാറ്റിൽ എന്നീ ജലവൈദ്യുത പദ്ധതികൾക്കെതിരെ പാകിസ്താൻ രംഗത്തെത്തിയിട്ടുണ്ടായിരുന്നു. എന്നാൽ ഈ പദ്ധതിയുമായി ഇന്ത്യക്ക് മുന്നോട്ട് പോകാമെന്നു ലോക ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്. നിന്ധു നദിജല കരാർ പ്രകാരം ഝലം, ഛിനാബ് നദികളുടെ നിയന്ത്രണം പാകിസ്താനുളളതാണ്. എന്നാൽ കരാർ പ്രകാരം ഇന്ത്യക്ക് ഇവയിൽ ജലവൈദ്യുത പദ്ധതി നിർമിക്കാമെന്ന് ലോക ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്. ഇക്കാര്യത്തിൽ കൂടുതൽ ചർച്ച സെപ്റ്റംബറിൽ നടക്കും.പദ്ധതികളുടെ രൂപരേഖ പരിശോധിച്ച് മധ്യസ്ഥത വഹിക്കണമെന്ന് പാകിസ്താൻ ലോകബാങ്കിനോട് ആവശ്യപ്പെട്ടിരുന്നു . എന്നാൽ ഇക്കാര്യത്തില്‍ നിക്ഷ്പക്ഷ പരിശോധനയാണ് വേണ്ടതെന്നു ഇന്ത്യ ലോക ബാങ്കിനെ അറിയിച്ചിരുന്നു.

indhus

1960 ൽ ഇന്ത്യയും- പാകിസ്താനുംലോക ബാങ്കിന്റെ മധ്യസ്ഥതയിലാണ് സിന്ധു നദീജലകരാറില്‍ ഒപ്പുവെച്ചത്. കരാറില്‍ നിന്ന് ഇന്ത്യ പിന്മാറുന്നതു യുദ്ധപ്രഖ്യാപനമായി കണക്കാക്കേണ്ടിവരുമെന്നായിരുന്നു പാക് പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവ് അന്ന് അഭിപ്രായപ്പെട്ടത്. എന്നാല്‍ പിന്നീട് ഇന്ത്യ നിലപാട് മാറ്റി. കരാറില്‍നിന്നു പിന്‍മാറുന്നതിനു പകരം, കരാറിലൂടെ ലഭിച്ചിട്ടുള്ള അവകാശങ്ങള്‍ പൂര്‍ണമായി വിനിയോഗിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. രക്തവും വെള്ളവും ഒരേസമയം ഒഴുക്കാനാവില്ലെന്നും മോദി വ്യക്തമാക്കിയിരുന്നു.

English summary
Under the Indus Waters Treaty, India is permitted to construct hydroelectric power facilities on tributaries of the Jhelum and Chenab rivers with certain restrictions, the World Bank has said.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X