കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുല്‍ഭൂഷന്‍ ജാദവ് കേസ്: അന്താരാഷ്ട്ര നീതിന്യായ കോടതി വിധി ബുധനാഴ്ച, പ്രഖ്യാപനം പീസ് പാലസില്‍!

  • By Desk
Google Oneindia Malayalam News

ദില്ലി: മുന്‍ ഇന്ത്യന്‍ നാവികസേനാ ഉദ്യോഗസ്ഥനായ കുല്‍ഭൂഷന്‍ ജാദവിനെതിരെ ചാരവൃത്തി, ഭീകരവാദം എന്നീ കുറ്റങ്ങള്‍ ചുമത്തി പാകിസ്താന്‍ സൈനിക കോടതി നല്‍കിയ വധശിക്ഷയില്‍ അന്താരാഷ്ട്ര നീതിന്യായ കോടതി (ഐസിജെ) അന്തിമ വിധി ബുധനാഴ്ച പുറപ്പെടുവിക്കും. കുല്‍ഭൂഷന്‍ ജാദവിന്റെ മൊഴി പാകിസ്താന്‍ ഭീഷണിപ്പെടുത്തി രേഖപ്പെടുത്തിയതാണെന്ന് ഇന്ത്യ വാദിച്ചു. ഐക്യരാഷ്ട്രസഭയുടെ കോടതിയില്‍ ഇന്ത്യന്‍ സമയം വൈകുന്നേരം 6: 30 ന് ഹേഗിലെ പീസ് പാലസില്‍ ജഡ്ജി അബ്ദുള്‍ഖാവി അഹമ്മദ് യൂസഫ് വിധി വായിക്കും. കഴിഞ്ഞയാഴ്ച പാകിസ്ഥാന്‍ വിദേശകാര്യ വക്താവ് മുഹമ്മദ് ഫൈസാ പറഞ്ഞത്, കോടതിയുടെ തീരുമാനം പ്രവചിക്കാന്‍ രാജ്യത്തിന് കഴിയില്ലെങ്കിലും, കേസില്‍ പരമാവധി ശിക്ഷ നല്‍കാന്‍ ശ്രമിക്കുമെന്നാണ്.

<br>കര്‍ണാടകം ഇനി സ്പീക്കറുടെ 'കോര്‍ട്ടില്‍'! വിമതരുടെ രാജിക്കാര്യത്തില്‍ അന്തിമ തീരുമാനം സ്പീക്കറുടേത്
കര്‍ണാടകം ഇനി സ്പീക്കറുടെ 'കോര്‍ട്ടില്‍'! വിമതരുടെ രാജിക്കാര്യത്തില്‍ അന്തിമ തീരുമാനം സ്പീക്കറുടേത്

ഇറാനില്‍ നിന്ന് രാജ്യത്ത് പ്രവേശിച്ച ശേഷം 2016 മാര്‍ച്ച് 3 ന് ബലൂചിസ്ഥാന്‍ പ്രവിശ്യയില്‍ നിന്ന് ജാദവിനെ സുരക്ഷാ സേന അറസ്റ്റ് ചെയ്തതായി പാകിസ്ഥാന്‍ അവകാശപ്പെടുന്നു. എന്നാല്‍ നാവികസേനയില്‍ നിന്ന് വിരമിച്ച ശേഷം ബിസിനസ്സ് താല്‍പ്പര്യങ്ങള്‍ പുലര്‍ത്തിയിരുന്ന ഇറാനില്‍ നിന്നാണ് അദ്ദേഹത്തെ തട്ടിക്കൊണ്ടുപോയതെന്ന് ഇന്ത്യ വാദിക്കുന്നു. കേസ് അവസാനിക്കുന്നതുവരെ കുല്‍ഭൂഷന്‍ ജാദവിനെ വധിക്കുന്നതില്‍ നിന്ന് പാകിസ്ഥാനെ അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ 10 അംഗ ബെഞ്ച് വിലക്കി.

 കേസ് അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍

കേസ് അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍

2017 ഏപ്രിലില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ഒരു മാസത്തിനുശേഷമാണ് 49 കാരനായ വിരമിച്ച നാവികസേനാ ഉദ്യോഗസ്ഥന് മേല്‍ക്കോടതിയെ സമീപിക്കാനുള്ള അവസരം പോലും നിഷേധിച്ചുവെന്ന ചൂണ്ടിക്കാട്ടി ഇന്ത്യ പാകിസ്താനെതിരെ അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ കേസുമായി പോകുന്നത്. എന്നാല്‍ കുല്‍ഭൂഷണ്‍ ജാദവിന് കോണ്‍സുലര്‍ പ്രവേശനം നിഷേധിച്ച നടപടിയെ പാകിസ്ഥാന്‍ ന്യായീകരിച്ചു. ചാരന്‍ ശേഖരിച്ച വിവരങ്ങള്‍ നേടാനുള്ള ഇന്ത്യയുടെ തന്ത്രമാണ് ഇതെന്ന് അവര്‍ വാദിച്ചു.

 പുല്‍വാമക്കിടെ വീണ്ടും

പുല്‍വാമക്കിടെ വീണ്ടും

പുല്‍വാമ ഭീകരാക്രമണത്തില്‍ 40 സിആര്‍പിഎഫ് സൈനികരുടെ മരണത്തില്‍ ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ രൂക്ഷമായ സംഘര്‍ഷം നടക്കുന്നതിനിടെ ഫെബ്രുവരിയിലാണ് അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ നാല് ദിവസത്തെ പൊതു ഹിയറിംഗ് നടന്നത്. കുല്‍ഭൂഷന്‍ ജാദവിലേക്കുള്ള കോണ്‍സുലര്‍ പ്രവേശനം നിഷേധിച്ചത് വിയന്ന കണ്‍വെന്‍ഷന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാണിച്ച് ഇന്ത്യയും പാകിസ്ഥാനും തങ്ങളുടെ വിശദമായ അപേക്ഷകളും പ്രതികരണങ്ങളും സമര്‍പ്പിച്ചു,

 വാദിക്കുന്നത് ഹരീഷ് സാല്‍വെ

വാദിക്കുന്നത് ഹരീഷ് സാല്‍വെ

കേസില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് അഭിഭാഷകന്‍ ഹരീഷ് സാല്‍വെ പാകിസ്ഥാനിലെ കുപ്രസിദ്ധ സൈനിക കോടതികളുടെ പ്രവര്‍ത്തനത്തെ ചോദ്യം ചെയ്യുകയും ജാദവിന് വധശിക്ഷ റദ്ദാക്കണമെന്ന് ഐസിജെയോട് ആവശ്യപ്പെടുകയും ചെയ്തു. അതേസമയം ഇന്ത്യയുടെ അവകാശവാദം തള്ളിക്കളയുകയോ അംഗീകരിക്കാനാവില്ലെന്ന് പ്രഖ്യാപിക്കുകയോ വേണമെന്ന് പാകിസ്ഥാന്‍ അഭിഭാഷകന്‍ ഖവാര്‍ ഖുറേഷി അന്താരാഷ്ട്ര കോടതിയോട് ആവശ്യപ്പെട്ടു. ജാദവിന് കോണ്‍സുലര്‍ പ്രവേശനം നല്‍കിയിട്ടില്ലെങ്കിലും, 2017 ഡിസംബര്‍ 25 ന് ഇസ്ലാമാബാദില്‍ വച്ച് ഭാര്യയുമായും അമ്മയുമായും കൂടിക്കാഴ്ചയ്ക്ക് പാകിസ്ഥാന്‍ സൗകര്യമൊരുക്കിയിരുന്നു.

English summary
World Court to pronunce verdict on Kulbhushan Jadhav Case on Wednessday
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X