പാകിസ്താന്‍ താരങ്ങള്‍ക്കെതിരെ ജയ് ശ്രീറാം വിളി അംഗീകരിക്കാനാവില്ല, അങ്ങേയറ്റം മോശമെന്ന് ഉദയനിധി
ചെന്നൈ: ഇന്ത്യ-പാകിസ്താന്‍ ലോകകപ്പ് മത്സരത്തിനിടെ ജയ് ശ്രീറാം വിളികള്‍ മുഴക്കിയതിനെതിരെ ഡിഎംകെ നേതാവ് ഉദയനിധി സ്റ്റാലിന്‍. ഏറ്റവും മോശം പ്രവര്‍ത്തിയാണ് കണ്ടതെന്ന് ഉദയനിധി പറഞ്ഞു. പാകിസ്താന്‍ താരം പുറത്തായി ഡ്രെസ്സിംഗ് റൂമിലേക്ക് പോകുമ്പോഴായിരുന്നു ജയ് ശ്രീറാം വിളികള്‍ ജനക്കൂട്ടത്തില്‍ നിന്ന് ഉയര്‍ന്നത്. ആരാധകരുടെ ഈ പെരുമാറ്റം അംഗീകരിക്കാനാവാത്തതാണെന്നും ഉദയനിധി പറഞ്ഞു.
ഇന്ത്യ സ്‌പോര്‍ട്‌സ്മാന്‍ഷിപ്പിനും, ആതിഥ്യ മര്യാദയ്ക്കും പേരുകേട്ട നാടാണ്. നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ പാകിസ്താന്‍ താരങ്ങള്‍ക്ക് നേരിട്ട അനുഭവം തീര്‍ത്തും അംഗീകരിക്കാനാവില്ല. അങ്ങേയറ്റം മോശം കാര്യമാണിത്. രാജ്യങ്ങളെ തമ്മില്‍ പരസ്പരം ഒന്നിപ്പിക്കുന്നതും, യഥാര്‍ത്ഥ സാഹോദര്യം ഊട്ടിയുറപ്പിക്കുന്നതുമാണ് കായികം. അത് വിദ്വേഷം പ്രചരിപ്പിക്കാനുള്ള ഉപകരണമായി മാറ്റുന്നത് അപലപനീയമാണെന്നും ഉദയനിധി ട്വീറ്റ് ചെയ്തു.

നേരത്തെ കാണികള്‍ ജയ് ശ്രീറാം മുഴക്കിയ സംഭവം വലിയ വിവാദമായിരുന്നു. തീര്‍ത്തും മോശം കാര്യമാണ് ഇതെന്ന് നിരവധി പേര്‍ അഭിപ്രായപ്പെട്ടിരുന്നു. നേരത്തെ ഫേസ്ബുക്ക് യൂസറായ പാഡി കാണികളുടെ ഈ പെരുമാറ്റത്തിനെതിരെ രംഗത്ത് വന്നിരുന്നു. പാകിസ്താന്‍ ടീം അടുത്ത രണ്ട് മത്സരങ്ങള്‍ ചെന്നൈയിലാണ് കളിക്കുന്നത്. ചെപ്പോക്കില്‍ കളി കാണാന്‍ പോകുന്നത് ആരൊക്കെയാണെങ്കിലും, ആ ടീമിന് സ്‌നേഹവും, ആദരവും നല്‍കുക. അവര്‍ എന്തിനാണ് ഇവിടെ വന്നതെന്നും ഓര്‍ക്കുക.
എന്റെ നഗരം ബാബര്‍ അസം ഇന്ന് നേരിട്ട ഭ്രാന്തിന് പകരമായി അവരോടുള്ള ഇഷ്ടം പ്രകടിപ്പിക്കുമെന്നും പാഡി കുറിച്ചു. അതേസമയം ടോസിനിടെ പാകിസ്താന്‍ ക്യാപ്റ്റന്‍ ബാബര്‍ അസമിനെ കൂവി വിളിച്ചിരുന്നു ഇന്ത്യന്‍ ആരാധകര്‍. എന്നാല്‍ വിരാട് കോലി ജേഴ്‌സിയില്‍ ഒപ്പുവെച്ച് ബാബറിന് സമ്മാനിച്ചിരുന്നു. നേരത്തെ മുഹമ്മദ് ഷമിയും സമാനമായ അനുഭവം നേരിട്ടിരുന്നു. ഇന്ത്യ ഓസ്‌ട്രേലിയ മത്സരത്തിനിടെയായിരുന്നു ജയ് ശ്രീറാം വിളികള്‍ മുഴങ്ങിയത്.












Click it and Unblock the Notifications