കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയെക്കാൾ കൂടുതൽ സന്തോഷം പാകിസ്താനിൽ! ലോകത്ത് ഏറ്റവും സന്തോഷമുള്ള രാജ്യം ഫിൻലൻഡ്...

ഐക്യരാഷ്ട്ര സഭയുടെ ഏറ്റവും കൂടുതൽ സന്തോഷമുള്ള രാജ്യങ്ങളുടെ പട്ടികയിൽ 133-ാം സ്ഥാനത്താണ് ഇന്ത്യ.

Google Oneindia Malayalam News

Recommended Video

cmsvideo
സന്തോഷത്തിൽ ഇന്ത്യയെ കടത്തി വെട്ടി പാക്കിസ്ഥാൻ | Oneindia Malayalam

ദില്ലി: തീവ്രവാദ പ്രവർത്തനങ്ങളും ഭീകരാക്രമണങ്ങളും പതിവായ പാകിസ്താൻ ഇന്ത്യയെക്കാൾ കൂടുതൽ സന്തോഷമുള്ള രാജ്യമെന്ന് ഐക്യരാഷ്ട്ര സഭയുടെ റിപ്പോർട്ട്. ലോകത്ത് ഏറ്റവും കൂടുതൽ സന്തോഷമുള്ള രാജ്യങ്ങളുടെ പട്ടികയിലാണ് ഇന്ത്യയെ ബഹുദൂരം പിന്നിലാക്കി പാകിസ്താൻ മുന്നിട്ടുനിൽക്കുന്നത്.

ഐക്യരാഷ്ട്ര സഭയുടെ ഏറ്റവും കൂടുതൽ സന്തോഷമുള്ള രാജ്യങ്ങളുടെ പട്ടികയിൽ 133-ാം സ്ഥാനത്താണ് ഇന്ത്യ. എന്നാൽ അയൽരാജ്യമായ പാകിസ്താൻ 75-ാം സ്ഥാനത്തും. കഴിഞ്ഞവർഷത്തെ പട്ടികയിൽ 122-ാം സ്ഥാനത്തുണ്ടായിരുന്ന ഇന്ത്യയിൽ ഒരു വർഷം പിന്നിട്ടപ്പോൾ സന്തോഷം കുറയുന്നതായാണ് ഐക്യരാഷ്ട്ര സഭയുടെ റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നത്.

 ഐക്യരാഷ്ട്ര സഭ...

ഐക്യരാഷ്ട്ര സഭ...

മാർച്ച് 20 ലോക സന്തോഷ ദിനത്തോട് അനുബന്ധിച്ചാണ് ഐക്യരാഷ്ട്ര സഭ ഏറ്റവും കൂടുതൽ സന്തോഷം നിലനിൽക്കുന്ന രാജ്യങ്ങളുടെ പട്ടിക പുറത്തിറക്കാറുള്ളത്. സാമൂഹിക സുരക്ഷ, രാജ്യത്തെ അഴിമതി, സാമൂഹിക പിന്തുണ, ജീവിതദൈർഘ്യം തുടങ്ങിയ നിരവധി ഘടകങ്ങൾ അടിസ്ഥാനമാക്കിയാണ് ഐക്യരാഷ്ട്ര സഭയുടെ സസ്റ്റയിനബിൾ ഡെവലപ്മെന്റ് സൊലൂഷൻസ് നെറ്റ്വർക്ക് ഏറ്റവും കൂടുതൽ സന്തോഷമുള്ള രാജ്യങ്ങളെ കണ്ടെത്തുന്നത്. 2018ൽ ഐക്യരാഷ്ട്ര സഭ തയ്യാറാക്കിയ പട്ടികയിൽ ഫിൻലാൻഡാണ് ഒന്നാമത്. 156 രാജ്യങ്ങൾ ഇടം നേടിയ പട്ടികയിൽ മറ്റു രാജ്യങ്ങളെ ബഹുദൂരം പിന്നിലാക്കിയാണ് ഫിൻലാൻഡ് ഒന്നാമത് എത്തിയത്. കഴിഞ്ഞവർഷം 122-ാം സ്ഥാനത്തുണ്ടായിരുന്ന ഇന്ത്യ, ഇത്തവണ 11 സ്ഥാനങ്ങൾ പിറകോട്ട് പോയി 133ൽ എത്തി.

സന്തോഷം..

സന്തോഷം..

2017ലെ പട്ടികയിൽ ഒന്നാമതുണ്ടായിരുന്ന നോർവെ ഇത്തവണ രണ്ടാം സ്ഥാനത്താണ്. നോർവെയ്ക്ക് പിന്നാലെ ഡെന്മാർക്ക്, ഐസ് ലാൻഡ്, സ്വിറ്റ്സർലാൻഡ് തുടങ്ങിയ രാജ്യങ്ങളാണ് സന്തോഷ പട്ടികയിൽ പിന്നീടുള്ളത്. പകലിന്റെ ദൈർഘ്യം കുറവും, ശൈത്യം കൂടിയ കാലാവസ്ഥയും നിലനിൽക്കുന്ന ഫിൻലാൻഡിൽ എങ്ങനെയാണ് ഇത്രയധികം സന്തോഷമെന്ന ചോദ്യത്തിന് ഫിൻലാൻഡ് സ്വദേശിനി നൽകിയ മറുപടിയും ശ്രദ്ധേയമാണ്. ''ഞങ്ങളുടെ രാഷ്ട്രീയ രംഗവും സാമ്പത്തികരംഗവും വളരെ മികച്ചതാണ്. ഇതിനുപുറമേ അടിസ്ഥാന സൗകര്യങ്ങളും മറ്റു രാജ്യങ്ങളെക്കാൾ നല്ലതാണ്. അതുകൊണ്ട് തന്നെ സന്തോഷകരമായ ജീവിതമാണ് ഞങ്ങൾക്കുള്ളത്'' ഫിൻലാൻഡ് സ്വദേശിനിയായ സോഫിയ ഹോം പറഞ്ഞു.

 ചൈനയും പാകിസ്താനും...

ചൈനയും പാകിസ്താനും...

ഏറ്റവും കൂടുതൽ സന്തോഷമുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഏഷ്യൻ രാജ്യങ്ങളിൽ നിന്ന് പാകിസ്താനാണ് ഉയർന്ന സ്ഥാനമുള്ളത്. തീവ്രവാദികളുടെ താവളമെന്ന് വിശേഷിപ്പിക്കുന്ന പാകിസ്താനിൽ ഇന്ത്യയെക്കാൾ സന്തോഷമുണ്ടെന്നാണ് യുഎൻ റിപ്പോർട്ട്. പട്ടികയിൽ 75-ാം സ്ഥാനത്തുള്ള പാകിസ്താനിലെ ജനങ്ങൾ ഇന്ത്യയിലെ ജനങ്ങളെക്കാൾ കൂടുതൽ സന്തോഷവാന്മാരാണെന്ന് റിപ്പോർട്ടിൽ പറയുന്നു. ചൈന, ഭൂട്ടാൻ, അഫ്ഗാനിസ്ഥാൻ, നേപ്പാൾ, ശ്രീലങ്ക തുടങ്ങിയ ഇന്ത്യയുടെ അയൽരാജ്യങ്ങളിലെല്ലാം സന്തോഷം കൂടുതലാണെന്നും ഐക്യരാഷ്ട്ര സഭയുടെ റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നുണ്ട്. പാകിസ്താൻ കഴിഞ്ഞാൽ ചൈനയ്ക്കാണ് ഉയർന്ന സ്ഥാനം. സന്തോഷ പട്ടികയിൽ 86-ാം സ്ഥാനത്താണ് ചൈന. ഭൂട്ടാൻ-97, നേപ്പാൾ-101, ബംഗ്ലദേഷ്-115, ശ്രീലങ്ക-116 എന്നിങ്ങനെയാണ് ഇന്ത്യയുടെ മറ്റു അയൽരാജ്യങ്ങളുടെ സ്ഥാനങ്ങൾ.

ബിജെപിയെ കുഴിയിൽ ചാടിച്ചത് അമിത ആത്മവിശ്വാസം! യുപിയും ബീഹാറും പഠിപ്പിച്ച പാഠങ്ങൾ... വിശാലസഖ്യം...ബിജെപിയെ കുഴിയിൽ ചാടിച്ചത് അമിത ആത്മവിശ്വാസം! യുപിയും ബീഹാറും പഠിപ്പിച്ച പാഠങ്ങൾ... വിശാലസഖ്യം...

രാജ്യസഭാ സ്വപ്നം പൊലിഞ്ഞു! ചെങ്ങന്നൂരിൽ ബിജെപിക്ക് പണി കൊടുക്കാൻ ബിഡിജെഎസ്; എൻഡിഎയും പിളർത്തും? രാജ്യസഭാ സ്വപ്നം പൊലിഞ്ഞു! ചെങ്ങന്നൂരിൽ ബിജെപിക്ക് പണി കൊടുക്കാൻ ബിഡിജെഎസ്; എൻഡിഎയും പിളർത്തും?

മുസ്ലീം ലീഗ് 44 പേരെ കൊലപ്പെടുത്തിയ പാർട്ടി! ഈറ്റിങ്ങും മീറ്റിങ്ങും മാത്രമെന്ന് കോൺഗ്രസ് എംഎൽഎ മുസ്ലീം ലീഗ് 44 പേരെ കൊലപ്പെടുത്തിയ പാർട്ടി! ഈറ്റിങ്ങും മീറ്റിങ്ങും മാത്രമെന്ന് കോൺഗ്രസ് എംഎൽഎ

English summary
world happiness index; india slips 11 spots and pakistan on 75.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X