Get Updates
Get notified of breaking news, exclusive insights, and must-see stories!

ലോകത്തെ സന്തോഷമുള്ള രാജ്യം ഫിൻലൻഡ് തന്നെ; 149 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ 139-ാമത്

തുടർച്ചയായ നാലാം വർഷമാണ് ഹാപ്പിനെസ് റിപ്പോർട്ടിൽ ഫിൻലൻഡ് ഒന്നാം സ്ഥാനം നിലനിർത്തുന്നത്

ന്യൂഡൽഹി: ലോകം മുഴുവൻ വലിയ പ്രതിസന്ധിയിലൂടെ കടന്ന് പോയ ഒരു വർഷമാണ് പിന്നിടുന്നത്. എന്നാലും ലോകത്തെ ഏറ്റവും സന്തോഷമുള്ള രാജ്യമെന്ന പദവി നിലനിർത്തി ഫിൻലൻഡ്. തുടർച്ചയായ നാലാം വർഷമാണ് ഹാപ്പിനെസ് റിപ്പോർട്ടിൽ ഫിൻലൻഡ് ഒന്നാം സ്ഥാനം നിലനിർത്തുന്നത്. ഐക്യാരാഷ്ട്രസഭയുടെ ഈ റിപ്പോർട്ടിൽ ഇന്ത്യ 139-ാം സ്ഥാനത്താണ്. 149 രാജ്യങ്ങളുടെ പട്ടികയാണ് ഐക്യരാഷ്ട്ര സംഘടന കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചത്.

പശ്ചിമബംഗാളിലെ ഖരഗ്പൂരില്‍ ബിജെപിയുടെ തെരഞ്ഞെടുപ്പ് റാലിയില്‍ പ്രധാനമന്ത്രി സംസാരിക്കുന്നു, ചിത്രങ്ങള്‍

ന്യൂസിലൻഡ്

ന്യൂസിലൻഡ്

ഡെന്‍മാര്‍ക്കാണ് രണ്ടാം സ്ഥാനത്തുള്ളത്. സ്വിറ്റ്സര്‍ലന്‍ഡ്, ഐസ്ലാന്‍ഡ്, നെതര്‍ലാന്‍ഡ് എന്നിവയാണ് ഈ പട്ടികയില്‍ പിന്നാലെയുള്ളത്. ലോകത്തെ ഏറ്റവും സന്തോഷമുള്ള രാജ്യങ്ങളുടെ ആദ്യ പത്തിൽ ഇടം നേടിയ ഏക യൂറോപ് ഇതര രാജ്യം ന്യൂസിലാന്‍ഡ് ആണ്.

ചൈന ആദ്യ നൂറിൽ

ചൈന ആദ്യ നൂറിൽ

2020ലെ പട്ടികയിൽ 156 രാജ്യങ്ങളിൽ 144-ാമതായിരുന്നു ഇന്ത്യയുടെ സ്ഥാനം. അയൽ രാജ്യങ്ങളിൽ പാക്കിസ്ഥാൻ 105-ാം സ്ഥാനത്തും ചൈന 84-ാം സ്ഥാനത്തും ശ്രീലങ്ക 129-ാം സ്ഥാനത്തും ബംഗ്ലാദേശ് 101-ാം സ്ഥാനത്തുമാണ്. അഫ്ഗാനിസ്ഥാനാണ് പട്ടികയിൽ ഏറ്റവും ഒടുവിലുള്ള രാജ്യം. ബുറുണ്ടി, യെമൻ, ടാൻസാനിയ, ഹെയ്തി, സിംബാബ്‌വെ എന്നീ രാജ്യങ്ങൾ ഇന്ത്യയ്ക്ക് പിന്നിലാണ്.

യുഎന്‍ പട്ടിക

യുഎന്‍ പട്ടിക

അനലിസ്റ്റിക്സ് റിസേര്‍ച്ചര്‍ ഗാലപ്പാണ് 149 രാജ്യങ്ങളിലെ ആളുകളില്‍ നിന്നുള്ള ഡാറ്റ ശേഖരിച്ചത്. സാമൂഹ്യ പിന്തുണ, വ്യക്തി സ്വാതന്ത്ര്യം, ജിഡിപി, അഴിമതി എന്നിവയെല്ലാം വിലയിരുത്തിയാണ് പട്ടിക തയ്യാറാക്കുന്നത്. മൂന്നിലൊന്ന് രാജ്യങ്ങളിലും കൊവിഡ് മഹാമാരി നിമിത്തം സന്തോഷ സൂചികയില്‍ കാര്യമായ കുറവുണ്ടെന്നും റിപ്പോര്‍ട്ട് വിശദമാക്കുന്നു. 22 രാജ്യങ്ങളില്‍ സ്ഥിതി മെച്ചപ്പെട്ടതായും നിരവധി ഏഷ്യന്‍ രാജ്യങ്ങള്‍ പട്ടികയില്‍ ശ്രദ്ധേയമായ മാറ്റം വരുത്തിയിട്ടുണ്ടെന്നും യുഎന്‍ പട്ടിക വ്യക്തമാക്കുന്നു.

Recommended Video

cmsvideo
    Election 2021-കല്യാശ്ശേരിയിൽ ഇത്തവണ എല്ലാവരും പുതുമുഖങ്ങൾ
    ഫിൻലൻഡ്

    ഫിൻലൻഡ്

    കോവിഡിനെ അതിജീവിക്കാൻ സ്വീകരിച്ച പരസ്പര വിശ്വാസത്തിൽ അധിഷ്ഠിതമായ നടപടികളാണ് ഫിൻലൻഡിനെ ഒന്നാം സ്ഥാനത്ത് എത്തിച്ചതെന്ന് ഗവേഷകർ ചൂണ്ടിക്കാട്ടി. 5.5 മില്യണ്‍ ആളുകളുള്ള ഫിന്‍ലാന്‍ഡില്‍ 70000 കേസുകളും 805 മരണങ്ങളും മാത്രമാണ് ഉണ്ടായത്. ആണ്‍ പെണ്‍ വേര്‍തിരിവില്ല, തൊഴിലാളി മുതലാളി വ്യത്യാസമില്ല. വിദ്യാഭ്യാസ രംഗത്തും ക്ഷേമ പദ്ധതികളിലും തുല്യത. പല രാജ്യങ്ങളും ചെറിയ കാര്യങ്ങളില്‍ പോലും വിഘടിച്ച് തമ്മില്‍ത്തല്ലുമ്പോഴാണ് ഒരുമയുടെ മാതൃക ഫിന്‍ലന്‍ഡ് ലോകത്തിനു മുന്നില്‍ വയ്ക്കുന്നത്.

    വേറിട്ട ലുക്കില്‍ നടി ശ്രദ്ധ ദാസ്; വൈറല്‍ ചിത്രങ്ങള്‍

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+