ഇപ്പൊ ലോകത്തെ ചിരിപ്പിക്കുന്നത് മോദിയാണത്രേ! ശരിക്കും? കെജ്രിവാള്‍ പറയും
നോട്ട് നിരോധനത്തെ വലിയ അഴിമതിയെന്ന് വിശേഷിപ്പിച്ചതിനു പിന്നാലെ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ടാണ് കെജ്രിവാള്‍ ഇപ്പോള്‍ എത്തിയിരിക്കുന്നത്.
ദില്ലി: നോട്ട് നിരോധനത്തിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ച് രംഗത്തെത്തിയതിനു പിന്നാലെ പുതുവര്‍ഷത്തില്‍ വീണ്ടും മോദിക്കെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍.
നോട്ട് നിരോധനത്തെ വലിയ അഴിമതിയെന്ന് വിശേഷിപ്പിച്ചതിനു പിന്നാലെ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ടാണ് കെജ്രിവാള്‍ ഇപ്പോള്‍ എത്തിയിരിക്കുന്നത്. നോട്ട് നിരോധനത്തിലൂടെ ലോകം മോദിയെ നോക്കി ചിരിക്കുകയാണെന്ന് കെജ്രിവാള്‍ പരിഹസിക്കുന്നു. നോട്ട് നിരോധനത്തില്‍ ധവളപത്രം ഇറക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.

ധവള പത്രം വേണം
രാജ്യം കണ്ട ഏറ്റവും വലിയ അഴിമതിയാണ് നോട്ട് നിരോധം എന്നാണ് കെജ്രിവാള്‍ പറഞ്ഞിരുന്നത്. എന്നാല്‍ നോട്ട് നിരോധനത്തെ കുറിച്ച് സ്വതന്ത്ര അന്വേഷണം നടത്തണമെന്ന് കെജ്രിവാള്‍ ഇപ്പോള്‍ ആവശ്യപ്പെടുന്നു. നോട്ട് നിരോധനത്തില്‍ ധവളപത്രം ഇറക്കണമെന്നും കെജ്രിവാള്‍.

നോട്ട് നിരോധനത്തിനു ശേഷം
നോട്ട് നിരോധനത്തിനു പിന്നാലെ ആഗോള തലത്തില്‍ മോദി പരിഹാസപാത്രമായിരിക്കുകയാണെന്ന് അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു. നവംബര്‍ എട്ടിലെ പ്രഖ്യാപനത്തിലൂടെ 86 ശതമാനം കറന്‍സിയും പിന്‍വലിച്ചതിനെ തുടര്‍ന്ന് ലോകം മോദിയെ നോക്കി ചിരിക്കുകയാണെന്നും കെജ്രിവാള്‍.

മോദി പരിഹാസ പാത്രം
മുന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മറ്റ് രാജ്യങ്ങള്‍ക്കിടയില്‍ ബഹുമാനമുണ്ടിയിരുന്നുവെന്നും എന്നാല്‍ മോദി പരിഹാസ പാത്രമായി മാറിയിരിക്കുന്നുവെന്നും കെജ്രിവാള്‍ വ്യക്തമാക്കുന്നു.

ഏറ്റവും വലിയ അഴിമതി
സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും വലിയ അഴിമതിയാണ് നോട്ട് നിരോധനമെന്നാണ് കെജ്രിവാള്‍ ആരോപിക്കുന്നത്. നോട്ട് നിരോധനം രാഷ്ട്രീയമാണെന്നും ഇത് അഴിമതിയിലേക്ക് നയിക്കുമെന്നും കെജ്രിവാള്‍ പറയുന്നു.

എന്ത് നേടി
നോട്ട് നിരോധനം വന്ന നവംബര്‍ എട്ടിനു ശേഷം ജിഡിപി നിരക്കിലുണ്ടായ ഇടിവ് എത്രയാണെന്നും വ്യാവസായിക രംഗത്തും കാര്‍ഷികരംഗത്തും ഉണ്ടായ ഇടിവ് എത്രയാണെന്നും വെളിപ്പെടുത്തുന്നതാകണം ധവള പത്രമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.

വാഗ്ദാനങ്ങള്‍ നടപ്പായില്ല
ശനിയാഴ്ച മോദി നടത്തിയ പ്രസംഗം നിരാശ മാത്രാമാണ് സമ്മാനിച്ചതെന്ന് കെജ്രിവാള്‍ പറയുന്നു. ബിജെപിയിലും ആര്‍എസ്എസിലുമുള്ള അംഗങ്ങള്‍ പോലും ഇതില്‍ നിരാശരാണെന്നും കെജ്രിവാള്‍. ഇത്രയധികം ബുദ്ധിമുട്ടുകള്‍ ജനങ്ങള്‍ക്ക് സഹിക്കേണ്ടി വന്നിട്ടും മോദി വാഗ്ദാനം ചെയ്ത ലക്ഷ്യങ്ങളൊന്നും നേടാനായില്ലെന്നും കെജ്രിവാള്‍.

തീവ്രവാദത്തിനും തടയിടാനായില്ല
അഴിമതിയും കളളപ്പണവും തടയുന്നതിനു വേണ്ടിയാണ് നോട്ട് നിരോധനം നടപ്പാക്കുന്നതെന്നായിരുന്നു മോദിയുടെ പ്രഖ്യാപനം. എന്നാല്‍ അഴിമതിക്ക് കുറവ് വന്നിട്ടില്ലെന്നും കളളപ്പണം തുടച്ച് നീക്കാനായില്ലെന്നും കെജ്രിവാള്‍. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് പണം നല്‍കുന്നത് ഇപ്പോഴും തുടരുന്നുണ്ടെന്നും കെജ്രിവാള്‍ പറയുന്നു.

ബിജെപി കള്ളപ്പണം വെളുപ്പിച്ചു
പണരഹിത സമ്പദ് വ്യവസ്ഥയെന്ന മോദിയുടെ ആശയം പേടിഎമ്മുകളെ സഹായിക്കാനാണെന്ന് കെജ്രിവാള്‍ ആരോപിക്കുന്നു. നോട്ട് നിരോധനത്തില്‍ ഏറ്റവുമധികം നേട്ടം ഉണ്ടാക്കിയത് പേടിഎമ്മുകളാണെന്നും കെജ്രിവാള്‍ ആരോപിക്കുന്നു. മോദി പേടിഎമ്മില്‍ നിന്ന് കൈക്കൂലി വാങ്ങിയതായും കെജ്രിവാള്‍ ആരോപിക്കുന്നു. നോട്ട് നിരേധനം വരുന്നതിനു മുമ്പ് തന്നെ ബിജെപി അംഗങ്ങള്‍ കള്ളപ്പണം വെളുപ്പിച്ചുവെന്നും കെജ്രിവാള്‍.












Click it and Unblock the Notifications