ലോകാരോഗ്യ സംഘടനയുടെ ഡാറ്റയും കോണ്‍ഗ്രസിന്റെ ബേട്ടയും തെറ്റാണ്: രാഹുലിനെതിരെ ബിജെപി
ദില്ലി: കോവിഡ് മരണങ്ങളിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി രാഷ്ട്രീയം കളിക്കുന്നുവെന്ന് ആരോപിച്ച് ബി ജെ പി നേതൃത്വം ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) ഡാറ്റയും കോൺഗ്രസിന്റെ ബേട്ടയും (മകൻ) തെറ്റാണെന്ന് ജെപി ദേശീയ വക്താവ് സംബിത് പത്ര ആരോപിച്ചത്. ലോകാരോഗ്യ സംഘടനയുടെ കോവിഡ് -19 മൂലമുണ്ടാകുന്ന മരണം കണക്കാക്കുന്നതിനുള്ള രീതിശാസ്ത്രം തെറ്റാണെന്ന് ഇന്ത്യാ ഗവൺമെന്റ് സംഘടനയെ അറിയിച്ചിട്ടുണ്ടെന്നും ബി ജെ പി നേതാവ് പത്രസമ്മേളനത്തിലൂടെ വ്യക്തമാക്കി.
"രാഹുൽ ഗാന്ധി 2014 മുതൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിച്ഛായയെ അപകീർത്തിപ്പെടുത്താൻ ആവർത്തിച്ച് ശ്രമിച്ചുകൊണ്ടിരിക്കുകയാണ്, ഈ പ്രക്രിയയിലൂടെ അദ്ദേഹം ഇന്ത്യയുടെ പ്രതിച്ഛായയ്ക്കും കോട്ടം വരുത്തി. ജനന-മരണ രജിസ്റ്റർ ചെയ്യുന്നതിന് ഇന്ത്യയ്ക്ക് ശരിയായ സംവിധാനമുണ്ട്. ലോകാരോഗ്യ സംഘടനയുടെ ഡാറ്റയും കോൺഗ്രസിന്റെ 'ബേട്ടയും' (രാഹുൽ ഗാന്ധി) ) തെറ്റാണ്," അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൽ ഇന്ത്യ കോവിഡിനെതിരെ പോരാടിയ രീതി ലോകത്തിനാകെ മാതൃകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. "ഇത്തരമൊരു സാഹചര്യത്തിൽ മരണ കണക്കുകളുടെ പേരിൽ രാഷ്ട്രീയം കളിക്കുന്നത് വളരെ സങ്കടകരമാണ്. വികസിത രാജ്യങ്ങളേക്കാൾ മികച്ച രീതിയിൽ ഇന്ത്യ കോവിഡിനെതിരെ പോരാടി," ബി ജെ പി നേതാവ് പറഞ്ഞു.
ലോകത്ത് ഏറ്റവുമധികം ആളുകൾ കോവിഡ് ബാധിച്ചു മരിച്ചത് ഇന്ത്യയിലാണെന്ന് അവകാശപ്പെടുന്ന ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട് പുറത്ത് വന്നതിന്റെ പശ്ചാത്തലത്തിലായിരുന്നു രാഹുല്‍ ഗാന്ധി കേന്ദ്രത്തെ വിമർശിച്ച് രംഗത്ത് എത്തിയത്. 2020, 2021 വർഷങ്ങളിൽ 47 ലക്ഷത്തോളം പേർ രാജ്യത്തു കോവിഡ് ബാധിതരായി മരിച്ചെന്നാണു ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നത്. അതേസമയം കേന്ദ്ര സർക്കാറിന്റെ കണക്കുകള്‍ പ്രകാരം രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചത് 4.18 ലക്ഷം പേർ മാത്രമാണ്.
Recommended Video
"ശാസ്ത്രം കള്ളം പറയില്ല, പ്രധാനമന്ത്രി നരേന്ദ്ര മോദി പറയുന്നു". എന്നായിരുന്നു രാഹുലിന്റെ വിമർശനം. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് നാല് ലക്ഷം രൂപ നഷ്ടപരിഹാരം നൽകി സർക്കാർ സഹായിക്കണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. , "കോവിഡ് പാൻഡെമിക് മൂലം 47 ലക്ഷം ഇന്ത്യക്കാർ മരിച്ചു. സർക്കാർ അവകാശപ്പെടുന്നതുപോലെ 4.8 ലക്ഷമല്ല . ശാസ്ത്രം കള്ളം പറയില്ല. മോദി ചെയ്യുന്നു".-രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.












Click it and Unblock the Notifications