കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയില്‍ 47 ലക്ഷം കൊവിഡ് മരണമെന്ന് ലോകാരോഗ്യ സംഘടന; നിഷേധിച്ച് കേന്ദ്ര സര്‍ക്കാര്‍

Google Oneindia Malayalam News

ദില്ലി: ലോകത്ത് ഏറ്റവും കൂടുതല്‍ പേര്‍ കൊവിഡ് ബാധിച്ച് മരിച്ചത് ഇന്ത്യയിലാണെന്ന ലോകാരോഗ്യ സംഘടനയുടെ കണക്ക് തള്ളി കേന്ദ്ര സര്‍ക്കാര്‍. ലോകാരോഗ്യ സംഘടന കൊവിഡ് മരണങ്ങള്‍ കണക്കാക്കുന്ന രീതിയെ രൂക്ഷമായി വിമര്‍ശിച്ചാണ് കേന്ദ്ര സര്‍ക്കാര്‍ രംഗത്തെത്തിയത്.

പിന്നാലെ നടന്ന് പ്രേമാഭ്യർത്ഥന, കോളുകളും മെസ്സേജുകളും, നിരന്തര ശല്യത്തിന് പിന്നാലെ മഞ്ജുവിന്റെ പരാതിപിന്നാലെ നടന്ന് പ്രേമാഭ്യർത്ഥന, കോളുകളും മെസ്സേജുകളും, നിരന്തര ശല്യത്തിന് പിന്നാലെ മഞ്ജുവിന്റെ പരാതി

യാഥാര്‍ത്ഥ്യവുമായി ബന്ധമില്ലാത്ത കണക്കാണിതെന്ന് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. രാജ്യത്ത് ശക്തമായ ജനന- മരണ നിരക്ക് സംവിധാനമുണ്ടെന്ന ഊന്നിപ്പറഞ്ഞ കേന്ദ്ര ആരോഗ്യമന്ത്രാലയം ലോകാരോഗ്യ സംഘടനയുടെ വിവര ശേഖരണ സംവിധാനം അവ്യക്തവും അശാസ്ത്രീയവുമാണെന്ന് പറഞ്ഞു.

covid

ഇന്ന് പുറത്തിറക്കിയ ഒരു റിപ്പോര്‍ട്ടില്‍, ലോകാരോഗ്യ സംഘടന 2020 ജനുവരിക്കും 2021 ഡിസംബറിനും ഇടയില്‍ ഇന്ത്യയില്‍ 4.7 ദശലക്ഷം 'അധിക' കൊവിഡ് മരണങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നാണ് പറയുന്നത്. ഔദ്യോഗിക കണക്കുകളുടെ 10 മടങ്ങ് കൂടുതലും ആഗോളതലത്തില്‍ കൊവിഡ് മരണങ്ങളുടെ മൂന്നിലൊന്നാണെന്നും പറയുന്നു. ആഗോള കണക്ക്, റിപ്പോര്‍ട്ട് അനുസരിച്ച്, 15 ദശലക്ഷമാണെന്നും ഇത് ഔദ്യോഗിക കണക്കായ 6 ദശലക്ഷത്തിന്റെ ഇരട്ടിയിലധിക വരുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

പതിനേഴു ഇന്ത്യന്‍ സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ചില വെബ്സൈറ്റുകളില്‍ നിന്നും മാധ്യമ റിപ്പോര്‍ട്ടുകളില്‍ നിന്നും ലഭിച്ചതാണെന്നും അവയുടെ ഗണിതശാസ്ത്ര മാതൃകയില്‍ ഉപയോഗിച്ചുവെന്നുമുള്ള ലോകാരോഗ്യ സംഘടനയുടെ രീതിയെ ഇന്ത്യ നിരന്തരം ചോദ്യം ചെയ്തു. ലോകത്ത് ഇതുവരെ ഒന്നരക്കോടിയോളം പേര്‍ കൊവിഡ് ബാധിച്ച് മരിച്ചെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്. വിവിധ രാജ്യങ്ങള്‍ പുറത്തുവിട്ട കണക്ക് പ്രകാരം 60 ലക്ഷത്തോളം പേരാണ് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്. ഈ കണക്കുകള്‍ എല്ലാം തള്ളിയാണ് ലോകാരോഗ്യ സംഘടന പുതിയ കണക്ക് പുറത്തുവിട്ടത്.

Recommended Video

cmsvideo
വാക്സീനെടുക്കാന്‍ നിര്‍ബന്ധിക്കണ്ട, വിലക്കുകളും വേണ്ട : കോടതി | Oneindia Malayalam

ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ടില്‍ നിതി ആയോഗ് അംഗം (ആരോഗ്യം) ഡോ വി കെ പോള്‍ നിരാശ പ്രകടിപ്പിച്ചു. സിസ്റ്റങ്ങള്‍ വളരെ മോശമായ സ്ഥലത്ത് നിങ്ങള്‍ക്ക് ഈ മോഡല്‍ ഉപയോഗിക്കാം. എന്നാല്‍, വെബ്സൈറ്റുകളില്‍ നിന്നും മാധ്യമ റിപ്പോര്‍ട്ടുകളില്‍ നിന്നും വരുന്ന റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കി, സംസ്ഥാനങ്ങളുടെ ഒരു ഉപവിഭാഗത്തെ അടിസ്ഥാനമാക്കി, അനുമാനങ്ങള്‍ പ്രയോഗിക്കുന്നത് ന്യായമല്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

English summary
World Health Organization estimates 47 lakh Covid deaths in India; Central Government denies
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X