കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോകത്ത് അസമത്വമുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയും, സ്വകാര്യ സമ്പത്ത് ഉയര്‍ന്നു; റിപ്പോര്‍ട്ട്

Google Oneindia Malayalam News

ദില്ലി: വര്‍ദ്ധിച്ചുവരുന്ന ദാരിദ്ര്യവും സമ്പന്നരായ വരേണ്യവര്‍ഗ്ഗവുമുള്ള ലോകത്തിലെ ഏറ്റവും അസമത്വമുള്ള രാജ്യങ്ങളിലൊന്നായി ഇന്ത്യ മാറുകയാണെന്ന് റിപ്പോര്‍ട്ട്. 2021ലെ ലോക അസമത്വ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഇന്ത്യയിലെ മൊത്തം ദേശീയ വരുമാനത്തിന്റെ 57 ശതമാനവും കൈവശം വച്ചിരിക്കുന്ന ഒരു ശതമാനമാണെന്നും 22 ശതമാനം കൈവശം വച്ചിരിക്കുന്നത് 1 ശതമാനം പേരുമാണെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. പ്രശസ്ത സാമ്പത്തിക വിദഗ്ധരായ തോമസ് പികെറ്റി, ഇമ്മാനുവല്‍ സെയ്സ്, ഗബ്രിയേല്‍ സുക്മാന്‍ എന്നിവര്‍ ഏകോപിപ്പിച്ച് ലൂക്കാസ് ചാന്‍സലാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

india

കഴിഞ്ഞ മൂന്ന് വര്‍ഷമായി, സര്‍ക്കാര്‍ പുറത്തുവിട്ട അസമത്വ ഡാറ്റയുടെ ഗുണനിലവാരം ഗുരുതരമായി വഷളായതിനാല്‍ സമീപകാല അസമത്വ മാറ്റങ്ങള്‍ വിലയിരുത്തുന്നത് പ്രത്യേകിച്ച് ബുദ്ധിമുട്ടുണ്ടാക്കിയതായി റിപ്പോര്‍ട്ട് പറയുന്നു. രാജ്യത്തുടനീളമുള്ള പൊതു സമ്പത്തിന്റെ വിഹിതം ദശാബ്ദങ്ങളായി കുറഞ്ഞുകൊണ്ടിരിക്കുകയാണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. പൊതു ആസ്തികളില്‍ സാധാരണയായി പൊതു കെട്ടിടങ്ങള്‍ ഭവന അഡ്മിനിസ്‌ട്രേഷനുകള്‍, സ്‌കൂളുകള്‍, സര്‍വ്വകലാശാലകള്‍, ആശുപത്രികള്‍, മറ്റ് പൊതു സേവനങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നു. കൊറോണ വൈറസ് മഹാമാരി പൊട്ടിപ്പുറപ്പെട്ടതോടെ പൊതു സമ്പത്തിലെ തകര്‍ച്ചയും സ്വകാര്യ സമ്പത്തിന്റെ ഉയര്‍ച്ചയും രൂക്ഷമായി.

ഇന്ത്യയും ചൈനയും പോലുള്ള വളര്‍ന്നുവരുന്ന സമ്പദ്വ്യവസ്ഥകള്‍ നിയന്ത്രിത സമ്പദ്വ്യവസ്ഥയില്‍ നിന്ന് മാറിയതിന് ശേഷം സമ്പന്ന രാജ്യങ്ങളെ അപേക്ഷിച്ച് സ്വകാര്യ സമ്പത്തില്‍ അതിവേഗം വര്‍ദ്ധനവ് അനുഭവിച്ചതായി റിപ്പോര്‍ട്ട് പറയുന്നു. ഇന്ത്യയില്‍, പ്രത്യേകിച്ച്, സ്വകാര്യ സമ്പത്ത് 1980-ല്‍ 290% ആയിരുന്നത് 2020-ല്‍ 560% ആയി ഉയര്‍ന്നു. ബ്രിട്ടീഷ് കൊളോണിയല്‍ ഭരണത്തിന്‍ കീഴില്‍ (18581947) ഇന്ത്യയിലെ വരുമാന അസമത്വം വളരെ ഉയര്‍ന്നതാണെന്ന് റിപ്പോര്‍ട്ട് കാണിക്കുന്നു. സ്വാതന്ത്ര്യാനന്തരം, സോഷ്യലിസ്റ്റ് പ്രചോദിതമായ പഞ്ചവത്സര പദ്ധതികള്‍ കാരണം, ഈ വിഹിതം 35-40% ആയി കുറഞ്ഞു.

അതേസമയം, ഇന്ത്യയിലെ കുടുംബത്തിന്റെ ശരാശരി സമ്പത്ത് ഏകദേശം 9,83,010 രൂപയാണ്. രാജ്യത്തെ ഏറ്റവും താഴെയുള്ള 50% ആളുകള്‍ക്ക് ഏതാണ്ട് 66,280 രൂപയോ മൊത്തം പൈയുടെ 6% സമ്പത്തോ ഉള്ളതായി കാണാന്‍ കഴിയും. ശരാശരി 7,23,930 രൂപ അല്ലെങ്കില്‍ മൊത്തം 29.5% ആസ്തിയുള്ള മധ്യവര്‍ഗം താരതമ്യേന ദരിദ്രരാണ്. 2021ല്‍, ജനസംഖ്യയുടെ ഏറ്റവും സമ്പന്നരായ 10% പേര്‍ ഇന്ത്യയിലെ മൊത്തം കുടുംബസമ്പത്തിന്റെ 65% സ്വന്തമാക്കിയെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

Recommended Video

cmsvideo
ഒമിക്രോണ്‍ പാരയാകും മൂന്നാം ഡോസ് വാക്‌സിന്‍ അടിയന്തരമായി നല്‍കും | Oneindia Malayalam

വിലക്ക് ലംഘിച്ച് കൂടുതൽ ബിജെപി നേതാക്കൾ ശബരിമലയിൽ; സുരക്ഷശക്തമാക്കി പോലീസ്വിലക്ക് ലംഘിച്ച് കൂടുതൽ ബിജെപി നേതാക്കൾ ശബരിമലയിൽ; സുരക്ഷശക്തമാക്കി പോലീസ്

English summary
World Inequality Report 2022 Says India tops list of world's most unequal countries
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X