കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സംസാരിക്കാനുള്ള സമയമില്ല, ഇനി വേണ്ടത് നടപടി: ക്ലൈമറ്റ് ആക്ഷൻ ഉച്ചകോടിയിൽ മോദി

സംസാരിക്കാനുള്ള സമയമില്ല, ഇനി വേണ്ടത് നടപടി: ക്ലൈമറ്റ് ആക്ഷൻ ഉച്ചകോടിയിൽ മോദി, കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിക്കാൻ ആഹ്വാനം....

Google Oneindia Malayalam News

ദില്ലി: കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിക്കുന്നതിനായി ലോകെ അനിവാര്യമായ പ്രവർത്തനങ്ങൾ നടത്തുന്നില്ലെന്ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി. കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിക്കുന്നതിൽ ആഗോള തലത്തിൽ മാറ്റംവരേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. അമേരിക്കയിൽ ഐക്യരാഷ്ട്രസഭയുടെ ക്ലൈമറ്റ് ആക്ഷൻ ഉച്ചകോടിയിൽ സംസാരിക്കുമ്പോഴായിരുന്നു പ്രതികരണം. ഇതിനോടുള്ള കടപ്പാടെന്ന വണ്ണം ഇന്ത്യ പുനരുൽപ്പാദിപ്പിക്കാവുന്ന ഊർജ്ജത്തിന്റെ ഉൽപ്പാദനം 450 ജിഗാ വാട്ട്സ് ഉയർത്തിയെന്നും മോദി ഉച്ചകോടിക്കിടെ പ്രഖ്യാപിച്ചു.

ബിജെപി പാലാ നിയോജക മണ്ഡലം പ്രസിഡന്റിന് സ്പെൻഷൻ: തിരഞ്ഞെടുപ്പ് നടപടികളിൽ വീഴ്ച വരുത്തിയെന്ന്ബിജെപി പാലാ നിയോജക മണ്ഡലം പ്രസിഡന്റിന് സ്പെൻഷൻ: തിരഞ്ഞെടുപ്പ് നടപടികളിൽ വീഴ്ച വരുത്തിയെന്ന്

ഇത്തരം ഗുരുതരമായ വെല്ലുവിളികളെ മറികടക്കേണ്ടതുണ്ടെന്ന് നമ്മൾ ഉൾക്കൊള്ളണം. ഇന്ന് നാം ചെയ്യുന്നതൊന്നും പര്യാപ്തമല്ല. വേണ്ടത് ആഗോള തലത്തിൽ മനോഭാവത്തിലുള്ള മാറ്റമാണ്. ഇന്ത്യ ഇന്ന് പ്രശ്നങ്ങളെക്കുറിച്ച് മാത്രം സംസാരിക്കുകയല്ലെന്നും പരിഹരിക്കാനുള്ള മാർഗ്ഗങ്ങൾ തേടുന്നുണ്ടെന്നും മോദി കൂട്ടിച്ചേർത്തു.

modius1-

ഇന്ത്യ ഫോസിൽ ഇതര ഇന്ധനങ്ങളുടെ ഓഹരി ഉയർത്തുമെന്നും പുനരുൽപ്പാദിപ്പിക്കാവുന്ന ഊർജ്ജ ഉൽപ്പാദത്തിന്റെ ശേഷി 2022ഓടെ 175 ജിഗാ വാട്ടായി ഉയർത്തുമെന്നും പിന്നീട് ഇത് 450 ജിഗാവാട്ടിലേക്ക് എത്തിക്കുമെന്നും മോദി ഉറപ്പുനൽകുന്നു. 2015ലെ പാരീസ് കാലാവസ്ഥാ ഉച്ചകോടിയോടുള്ള പ്രതിബദ്ധത കൊണ്ടാണ് ശേഷി വർധിപ്പിച്ചിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇതിന് പുറമേ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസിക് നിരോധിക്കാനുള്ള ഇന്ത്യൻ തീരുമാനത്തെക്കുറിച്ചും മോദി പരാമർശിച്ചു. സംസാരിക്കാനുള്ള സമയം അവസാനിച്ചു. ഇനിയുള്ളത് പ്രവർത്തിക്കാനുള്ള സമയമാണ്. 2015ലെ പാരീസ് ഉച്ചകോടിയിലെ ലക്ഷ്യങ്ങളെ പരിപോഷിപ്പിക്കാനും നടപ്പിലാക്കുന്നതിനും വേണ്ടിയാണ് ഐക്യരാഷ്ട്രസഭ ക്ലൈമറ്റ് ആക്ഷൻ ഉച്ചകോടി സംഘടിപ്പിച്ചിട്ടുള്ളത്.

English summary
"World Is Not Doing Enough," Says PM Modi At UN Climate Action Summit
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X