കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വാക്‌സിന്‍ നിര്‍മാണത്തില്‍ ലോകശ്രദ്ധ ഇന്ത്യയിലേക്ക്; ആയുഷ്മാന്‍ പദ്ധതിയില്‍ ചെലവിട്ടത് 24000 കോടി

  • By Desk
Google Oneindia Malayalam News

ദില്ലി: കൊറോണക്കെതിരായ വാക്‌സിന്‍ നിര്‍മാണത്തില്‍ ഇന്ത്യയുടെ പ്രവര്‍ത്തനം ലോക രാജ്യങ്ങള്‍ ഉറ്റുനോക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിമാസ റോഡിയോ പരിപാടിയായ മന്‍കി ബാത്തില്‍ സംസാരിക്കുകയായിരുന്നു മോദി. കൊറോണക്കെതിരായ പ്രതിരോധത്തില്‍ ഇന്ത്യക്കാര്‍ കൂടുതല്‍ കരുതലുള്ളവരായെന്നും മോദി പറഞ്ഞു.

മറ്റു രാജ്യങ്ങളേക്കാള്‍ ജനങ്ങള്‍ ഇന്ത്യയിലുണ്ട്. എന്നിട്ടും ഇന്ത്യ മികച്ച രീതിയില് കൊറോണ പ്രതിരോധം തീര്‍ക്കുന്നു. രാജ്യം പ്രതിസന്ധി നേരിടുന്ന ഈ ഘട്ടത്തില്‍ എല്ലാവരും സേവ ഭക്തി മനോഭാവം തുടരണം. ഇത് നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗമാണ്. മറ്റുള്ളവരെ സഹായിക്കുന്നവര്‍ക്ക് ഒരിക്കലും പ്രയാസപ്പെടേണ്ടി വരില്ല.

n

രാജ്യത്തെ വ്യവസായങ്ങള്‍ പതിയെ തിരിച്ചുവരികയാണ്. എങ്കിലും ശ്രദ്ധയോടെ മുന്നോട്ട് പോകണം. ഒട്ടേറെ ജീവനുകള്‍ നമുക്ക് രക്ഷിക്കാന്‍ പറ്റി. കൊറോണക്കെതിരായ പോരാട്ടം നീണ്ടതാണ്. വനിതാ സ്വയം സഹായ സംഘങ്ങളുടെ പ്രവര്‍ത്തനം ശ്ലാഘനീയമാണ്. രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങളും കൊറോണ പ്രതിസന്ധി അറിയുന്നുണ്ട്. കുടിയേറ്റക്കാരും പാവപ്പെട്ടവരും തൊഴിലാളികളുമാണ് കൂടുതല്‍ പ്രതിസന്ധി നേരിടുന്നത്.

കച്ചവട മേഖലയിലെ എല്ലാവരും അകലം പാലിച്ചും സഹിച്ചുമാണ് പ്രവര്‍ത്തിക്കുന്നത്. വിദ്യാഭ്യാസ മേഖലയില്‍ ഒട്ടേറെ പുതിയ കണ്ടെത്തലുകള്‍ നടക്കുന്നുണ്ടെന്നും മോദി പറഞ്ഞു. കൊറോണ പ്രതിസന്ധി കാലത്ത് ജീവിത ചര്യയാക്കി മാറ്റേണ്ടതാണ് യോഗയും ആയുര്‍വേദവും. അവ രണ്ടും ശ്വസനേന്ദ്രിയങ്ങളെ ശക്തിപ്പെടുത്തും. പ്രതിരോധ ശക്തിയും വര്‍ധിപ്പിക്കുമെന്നും മോദി പറഞ്ഞു.

ആയുഷ്മാന്‍ ഭാരത് പദ്ധതിയിലൂടെ ഒരു കോടി ജനങ്ങള്‍ക്കാണ് നേട്ടമുണ്ടായത്. 24000 കോടി രൂപ പദ്ധതിക്ക് വേണ്ടി ചെലവഴിക്കുകയും ചെയ്തു. മറ്റു രാജ്യങ്ങളെ നോക്കുമ്പോഴാണ് ഇന്ത്യയുടെ നേട്ടം മനസിലാകുക. മറ്റു രാജ്യങ്ങളേക്കാള്‍ ജനസംഖ്യയുണ്ട് ഇന്ത്യയില്‍. മറ്റു രാജ്യങ്ങളേക്കാള്‍ വെല്ലുവിളിയും നാം നേരിടുന്നുണ്ട്. എന്നിട്ടും കൊറോണ വ്യാപനം തടയാന്‍ സാധിച്ചു. മറ്റു രാജ്യങ്ങളെ പോലെ രോഗ വ്യാപനം ഇന്ത്യയിലുണ്ടായില്ലെന്നും മോദി പറഞ്ഞു.

ജൂണ്‍ 5 ലോക പരിസ്ഥിതി ദിനമാണ്. ഇത് പ്രകൃതിയെ ശരിയായി പരിപാലിക്കാനുള്ള അവസരമാണ്. മഴ വെള്ളം സംരക്ഷിക്കണം. പാരമ്പര്യമായി ഒട്ടേറെ മാര്‍ഗങ്ങള്‍ നമുക്ക് മുമ്പിലുണ്ട്. മഴ വെള്ളം ഏഴ് ദിവസം വരെ തടഞ്ഞു നിര്‍ത്താന്‍ സാധിക്കും. ആ വെള്ളം നമ്മുടെ ദൈനംദിന കാര്യങ്ങള്‍ക്ക് ഉപയോഗിക്കണം. ജീവിതം ശക്തിപ്പെടുത്താന്‍ ഉപയോഗപ്പെടുത്തണം.

വൈറസിനെ പ്രതിരോധിക്കാന്‍ ഒട്ടേറെ മാര്‍ഗങ്ങള്‍ നാം ശീലിച്ചുവരികയാണ്. ഇതില്‍ നിന്ന് പിന്നോട്ട് പോകരുത്. കൊറോണ വൈറസ് ഇപ്പോഴും അപകടകാരിയായി നിലനില്‍ക്കുന്നു. കൈ കഴുകണം. ശുചിത്വം പാലിക്കണം. മാസ്‌ക് ധരിക്കണം. എല്ലാവരുടെയും ആരോഗ്യത്തിന് വേണ്ടി പ്രാര്‍ഥിക്കണമെന്നും മോദി പറഞ്ഞു.

English summary
World is observing India's efforts to develop a vaccine: Narendra Modi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X