വേള്‍ഡ് മലയാളി കൗണ്‍സിലിന് പുതിയ ഭാരവാഹികള്‍
ബാഗ്ലൂര്‍: വേള്‍ഡ് മലയാളി കൗണ്‍സലിന് പുതിയ ഭാരവാഹികള്‍ നിലവില്‍ വന്നു. ബാഗ്ലൂരില്‍ നടന്ന പത്താമത് ദ്വൈവാര്‍ഷിക സമ്മേളനത്തിലാണ് അടുത്ത രണ്ട് വര്‍ഷത്തേക്കുളള കമ്മിറ്റി നിവലില്‍ വന്നിരിക്കുന്നത്.
ഗ്ലോബല്‍ ചെയര്‍മാനായി ഐസക് ജോണ്‍ പട്ടാണിപ്പറമ്പില്‍ (ദുബായ്) ഗ്ലോബല്‍ പ്രസിഡന്റ് എ വി അനൂപ് (ചെന്നൈ) ഗ്ലോബല്‍ സെക്രട്ടറി ടിപി വിജയന്‍ (പൂനെ) ഗ്ലോബല്‍ ട്രഷറര്‍ ജോബിന്‍സണ്‍ കൊട്ടത്തില്‍ (സ്വറ്റ്സര്‍ലണ്ട്) എന്നിവരെ ഐക്യകണ്ഠേന തെരഞ്ഞെടുത്തു.

കേരള മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം നിര്‍വ്വഹിച്ച സമ്മേളനത്തില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള നിരവധി അംഗങ്ങളുടെ സാന്നിധ്യം കൊണ്ട് ശ്രദ്ദേയമായി. 2018 ലെ ഗ്ലോബല്‍ കോണ്‍ഫറന്‍സ് അമേരിക്കയിലെ ന്യൂജഴ്സിയില്‍ വച്ച് നടത്തുവാന്‍ തീരുമാനിച്ചു.












Click it and Unblock the Notifications